കളമശ്ശേരിയിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷം; ഷൈൻ ടോം ചാക്കോ മർദിച്ചതായി പരാതി

  കളമശേരിയിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷം. തല്ലുമാല എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഘർഷമുണ്ടായത്. നടൻ ഷൈൻ ടോം ചാക്കോ മർദിച്ചെന്ന് പരാതി ഉയർന്നു. നടന്റെ മർദനത്തിൽ പരുക്കേറ്റ ഷമീർ എന്നയാൾ ആശുപത്രിയിലാണ് നാട്ടുകാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. നിലവിൽ സംഭവത്തെ കുറിച്ച് പരാതിയെന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കളമശേരി എച്ച്എംടി കോളനിയിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. ഇവിടെ സിനിമ പ്രവർത്തകർ മാലിന്യം തള്ളുന്നത് നാട്ടുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് വഴിതെളിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ്…

Read More

കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

  കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂനിറ്റായി കണക്കാക്കിയാണ് സർവകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി രാധാകൃഷ്ണ പിള്ള, കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി വിജയലക്ഷ്മി എന്നിവർ ഫയൽ ചെയ്ത…

Read More

ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഉയരുന്നു; കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു

ന്യൂഡല്‍ഹി: വായു മലിനീകരണ തോത് ഡല്‍ഹിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതായി റിപോര്‍ട്ട്. വായുവിന്റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു. ഡല്‍ഹിയുടെ സമീപപ്രദേശങ്ങളിലും വായു മലിനീകരണം കൂടിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടത്തെ റിപോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് 341 ആണ്. ബുധനാഴ്ച രാവിലെ ഇത് 314 ആയിരുന്നു. 24 മണിക്കൂറിനിടെയുള്ള ശരാശരി വായു മലിനീകരണ തോത് ചൊവ്വാഴ്ച 303 ഉം തിങ്കളാഴ്ച 281 ഉം ആയിരുന്നു. ഈ വര്‍ഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക…

Read More

‘പഹൽ​ഗാമിലേത് മാനവരാശിക്കെതിരെയുള്ള ആക്രമണം; ഭീകരരെ പിന്തുണക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുത്’; പ്രധാനമന്ത്രി

പഹൽഗാം ആക്രമണം മാനവരാശിക്കെതിരെയുള്ള ആക്രമണം ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരരെ പിന്തുണക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുത്. പഹൽഗാം ഭീകരാക്രമണ സമയത്ത് ഇന്ത്യക്കൊപ്പം നിന്ന എല്ലാവർക്കും നന്ദിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്രസീലിൽ പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു. “മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിൽ ഒന്നാണ് തീവ്രവാദം. അടുത്തിടെ, പഹൽഗാമിൽ ഇന്ത്യ മനുഷ്യത്വരഹിതമായ ഒരു ഭീകരാക്രമണത്തെ നേരിട്ടു. ഇത് മുഴുവൻ മനുഷ്യരാശിക്കുമെതിരായ ആക്രമണമായിരുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരതയെ മറികടക്കുന്നതിന് ബ്രിക്‌സ് രാജ്യങ്ങൾ വ്യക്തവും ഏകീകൃതവുമായ നിലപാട്…

Read More

വ്യാജ വോട്ടർപട്ടിക കേസ്; സുരേഷ് ഗോപിക്കെതിരായ പരാതിയിൽ ടി.എൻ. പ്രതാപന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

വ്യാജ രേഖകൾ ചമച്ച് വോട്ട് ചേർത്തുവെന്നാരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ കേസിൽ കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ മൊഴി രേഖപ്പെടുത്തും. ഇന്ന് വൈകുന്നേരം നാല് മണിക്ക് തൃശ്ശൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ (എ.സി.പി.) മുന്നിൽ ഹാജരാകാനാണ് അദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്. തൃശ്ശൂരിൽ സ്ഥിരതാമസക്കാരൻ അല്ലാതിരുന്നിട്ടും സുരേഷ് ഗോപിയും മറ്റ് 11 പേരും നിയമവിരുദ്ധമായി വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്നാണ് ടി.എൻ. പ്രതാപൻ പരാതിയിൽ ആരോപിച്ചിട്ടുള്ളത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് നിയമങ്ങളുടെ…

Read More

അകമ്പടി വാഹനങ്ങള്‍ പകുതിയാക്കി, ഗതാഗതം നിര്‍ത്തിവയ്ക്കില്ല; ജനക്ഷേമ പ്രഖ്യാപനവുമായി മുഖ്യമന്ത്രി സ്റ്റാലിന്‍

ചെന്നൈ: അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയാക്കാനാണ് തീരുമാനം. അസൗകര്യവും ട്രാഫിക് നിയന്ത്രണങ്ങള്‍ മൂലവും ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നിര്‍ണായക പ്രഖ്യാപനം. വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 12ല്‍നിന്ന് ആറായി കുറയ്ക്കും. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലും പിറകിലുമായി രണ്ട് പൈലറ്റ് വാഹനങ്ങള്‍, മൂന്ന് അകമ്പടി വാഹനങ്ങള്‍, ഒരു ജാമര്‍ വാഹനം എന്നിവയാണ് ഇനി മുതല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടാവുക. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവാനായി ഇനി മുതല്‍…

Read More

പത്ത് വര്‍ഷത്തിനിടെ ഇതാദ്യം, അപൂര്‍വ്വ റെക്കോര്‍ഡുമായി ദേവ്ദത്ത്; ആദ്യ ഇന്ത്യന്‍ താരം

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റി നേടിയതോടെ അപൂര്‍വ്വ റെക്കോര്‍ഡാണ് ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കല്‍ കുറിച്ചത്. ടൂര്‍ണമെന്റിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രമെടുത്താല്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റി കണ്ടെത്തിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ദേവ്ദത്തിനെ തേടിയെത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ ആരോണ്‍ ഫിഞ്ചിനൊപ്പം ആര്‍സിബിയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ദേവ്ദത്ത് 42 പന്തില്‍ എട്ടു ബൗണ്ടറികളോടെ 56 റണ്‍സ് അടിച്ചെടുത്തു 36 പന്തുകളില്‍ നിന്നായിരുന്നു…

Read More

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജി വെക്കണമെന്ന് ചെന്നിത്തല

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. മത്സ്യനയത്തിന് എതിരാണ് ഈ പദ്ധതിയെന്ന് മന്ത്രിമാർ ഇപ്പോൾ പറയുന്നു. എന്തുകൊണ്ട് ആദ്യം തന്നെ ഇത് പറഞ്ഞില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മന്ത്രിയാണ് ഇഎംസിസി പ്രതിനിധികളെയും ഫിഷറീസ് ഉദ്യോഗസ്ഥരെയും കൂട്ടി ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. ഇക്കാര്യം മന്ത്രി നിഷേധിച്ചിട്ടില്ല. മത്സ്യനയത്തിന് വിരുദ്ധമാണെങ്കിൽ എന്തുകൊണ്ടാണ് അവരെ തിരിച്ചയക്കുന്നതിന് പകരം ചർച്ച നടത്തിയത്. മത്സ്യനയത്തിന് വിരുദ്ധമാണെന്ന്…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് 28ന് തുടങ്ങും

തിരുവനന്തപുരം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വനിതാ, പിന്നാക്ക സംവരണ വാര്‍ഡുകള്‍ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് 28ന് ആരംഭിക്കും. ഒക്ടോബര്‍ 5 വരെയാണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പിനുള്ള ഹാള്‍ ലഭ്യമായില്ലെങ്കില്‍ ആറിനും തുടരും. കൊവിഡ് മാനദണ്ഡം പാലിച്ചു തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 18 ന് സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.. ഉച്ചകഴിഞ്ഞു 3നു മാസ്‌കറ്റ് ഹോട്ടലിലാണു യോഗം. അതേസമയം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തിരഞ്ഞെടുപ്പ്‌ നടത്താന്‍ തടസ്സമില്ലെന്ന് ആരോഗ്യവകുപ്പ് തിരഞ്ഞെടുപ്പ്‌ കമ്മിഷനെ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍…

Read More

മുല്ലപെരിയാർ പാട്ടക്കരാര്‍ റദ്ദാക്കണം സുപ്രീം കോടതി തമിഴ്‌നാടിന് നോട്ടീസ് അയച്ചു

ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണകെട്ട് സംബന്ധിച്ച 1886 ലെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ലംഘിച്ചാല്‍ പാട്ട കരാര്‍ റദ്ദാക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഹര്‍ജിയില്‍ ഏപ്രില്‍ 22 ന് സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും.1886 ഒക്ടോബര്‍ 29 ലെ പാട്ട കരാര്‍ റദ്ദാക്കാന്‍ കേരള സര്‍ക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയാണ് സുപ്രീം…

Read More