സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢിന് കൊവിഡ് സ്ഥിരീകരിച്ചു

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് അദ്ദേഹം അധ്യക്ഷനായ ബഞ്ച് കുറച്ചു ദിവസത്തേക്ക് കേസുകൾ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നത് ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ്. കേസ് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

ഐസിസി ഏകദിന റാങ്കിംഗില്‍ മുന്നേറി ഭുവിയും ഷര്‍ദ്ദുലും

ഐസിസിയുടെ ഏകദിന റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറും ഷര്‍ദ്ദുള്‍ താക്കൂറും.ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലെ മികച്ച പ്രകടനങ്ങളാണ് ഇരുവരെയും റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചത്. ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബൗളിംഗ് റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തെത്തി. 2017 സെപ്റ്റംബറിനുശേഷം താരത്തിന്റെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ഷര്‍ദ്ദുല്‍ ഠാക്കൂര്‍ 93-ാം സ്ഥാനത്തു നിന്ന് എണ്‍പതാം സ്ഥാനത്തെത്തി. ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം…

Read More

മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം കടലുണ്ടി പുഴയിൽ കണ്ടെത്തി

മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. മലപ്പുറം വളളിക്കുന്ന് സ്വദേശി ആര്യ(26)യെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ സ്വന്തം വീട്ടിൽ നിന്നും സ്‌കൂട്ടറിൽ പുറത്തേക്ക് പോയ ആര്യയെ പിന്നീട് കാണാതാകുകയായിരുന്നു. ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ കടലുണ്ടി പുഴയുടെ തീരത്ത് നിന്നും ആര്യയുടെ സ്‌കൂട്ടറും ചെരുപ്പും കണ്ടെത്തി. രാത്രി തന്നെ പുഴയിൽ അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഉച്ചയ്ക്ക് ശേഷം പുഴയിൽ തോട്ടക്കടവ് ഭാഗത്ത് മൃതദേഹം കാണുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്യയും…

Read More

മോദിയുടെ ചിത്രം കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം

കേരളമടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനാണ് നിർദേശം നൽകിയത്. പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ വിലയിരുത്തി. തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി പരാതിയെ തുടർന്ന് ആരോഗ്യമന്ത്രാലയത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഇത് തയ്യാറാക്കിയതാണെന്നായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം. തുടർന്നാണ്…

Read More