ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 89,706 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 43,70,129 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1115 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 73,890 ആയി ഉയർന്നു. 8,97,394 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 33,98,844 പേർ രോഗമുക്തി നേടി. 77.77 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ഒരു ദിവസത്തിനിടെ…

Read More

24 മണിക്കൂറിനിടെ 2.71 ലക്ഷം പേർക്ക് കൂടി കൊവിഡ്; 314 മരണം

  രാജ്യത്ത് തുടർച്ചയായ ദിവസവും കൊവിഡ് പ്രതിദിന കേസുകൾ രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,71,202 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,71,22,164 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 314 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 4,86,066 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 94.51 ശതമാനമായി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.28 ശതമാനമായി. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 42,462 പേർക്ക് കൊവിഡ്…

Read More

ബൈഡനും കമലാ ഹാരിസിനും അഭിനന്ദനവുമായി മോദി; ഇന്ത്യ-യുഎസ് ബന്ധം ശക്തമായി തുടരും

46ാമത് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താൻ ബൈഡൻ ചെയ്ത കാര്യങ്ങൾ പ്രശംസനീയവും ഏറെ വിലപ്പെട്ടതുമാണ്. ഇനിയും അത് തുടരുമെന്നു മോദി പറഞ്ഞു. ഇതോടൊപ്പം കമല ഹാരിസിന്റെ വിജയം വിജയം അമേരിക്കയിലെ ഇന്ത്യക്കാർക്ക് അഭിമാനം നൽകുന്നതാണെന്നും അവർക്കും ആശംസകൾ നേരുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

Read More

ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലി; രോഹിത് രണ്ടാം സ്ഥാനത്ത്

ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റ്‌സ്മാൻമാരിൽ ഒന്നാം സ്ഥാനത്ത്. രോഹിത് ശർമയാണ് രണ്ടാം സ്ഥാനത്ത്. 870 പോയിന്റാണ് കോഹ്ലിക്കുള്ളത്. രോഹിത് ശർമക്ക് 842 പോയിന്റുണ്ട്. പാക് താരം ബാബർ അസം മൂന്നാം സ്ഥാനത്തും കിവീസ് താരം റോസ് ടെയ്‌ലർ നാലാം സ്ഥാനത്തും എത്തി. ഓസീസ് നായകൻ ആരോൺ ഫിഞ്ചാണ് അഞ്ചാമത്. ബൗളർമാരിൽ കിവീസ് താരം ട്രെൻഡ് ബോൾട്ടാണ് ഒന്നാം സ്ഥാനത്ത്. അഫ്ഗാൻ താരം മുജീബുർ റഹ്മാൻ രണ്ടാം സ്ഥാനത്തേക്ക് കയറി. ഇന്ത്യയുടെ ജസ്പ്രീത്…

Read More

നേപ്പാളില്‍ കുടുങ്ങി മലയാളികള്‍; കുടുങ്ങിയത് നാല്‍പ്പതോളം വരുന്ന ടൂറിസ്റ്റുകളുടെ സംഘം

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ നേപ്പാളില്‍ മലയാളികള്‍ കുടുങ്ങി. കാഠ്മണ്ഡു ഗോശാലയ്ക്ക് സമീപമാണ് നാല്‍പ്പതോളം വരുന്ന ടൂറിസ്റ്റുകളുടെ സംഘം കുടുങ്ങിയത്. കൊടുവള്ളി, മുക്കം മേഖലയില്‍ നിന്നുള്ള ആളുകളാണ് കുടുങ്ങിയിരിക്കുന്നത്. മലയാളികൾ വിമാനത്താവളത്തിലെത്തിയെന്നും എപ്പോൾ വിമാനം പുറപ്പെടുമെന്ന് അറിയില്ലെന്നും ഡോ ജോബി പറഞ്ഞു. നിലവില്‍ സ്ഥിതി സമാധാനപരമാണെന്നാണ് സംഘം അറിയിക്കുന്നത്. കോഴിക്കോട് ഒരു ട്രാവല്‍സ് വ ഴിയാണ് ഇവര്‍ കാഠ്മണ്ഡുവിലേക്ക് പോയത്. സംഘത്തില്‍ അധികവും പ്രായമായവരാണ്. ഇവര്‍ക്ക് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖാന്തിരം നല്‍കിയിരുന്ന മുറിയിലേക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. തെരുവില്‍…

Read More

അഹമ്മദാബാദ് വിമനാപകടം; 232 പേരുടെ മൃതദേഹം വിട്ടുനൽകി, ഇനിയും തിരിച്ചറിയാനാകാതെ രഞ്ജിതയുടെ മൃതദേഹം

അഹമ്മദാബാദ് വിമനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനൽകി. മലയാളിയായ രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ആദ്യ സാമ്പിളിൽ മൃതദേഹം തിരിച്ചറിയാത്തവരുടെ ബന്ധുക്കളോട് വീണ്ടും സാമ്പിൾ ആവശ്യപ്പെട്ടിട്ടുണ്ട്. 270 പേരാണ് വിമാനാപകടത്തിൽ മരിച്ചത്. അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യക്കെതിരെ ഡിജിസിഎ നടത്തുന്ന സുരക്ഷ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തി. ലൈസൻസ്, ജീവനക്കാരുടെ വിശ്രമം തുടങ്ങിയ കാര്യങ്ങളിൽ ആണ് വീഴ്ച കണ്ടെത്തിയത്. ജീവനക്കാരുടെ വിന്യാസത്തിലും മേല്‍നോട്ടത്തിലും…

Read More

കൊവിഡ്:നെഹ്‌റു ട്രോഫി ജലമേള മാറ്റി വച്ചു

ആലപ്പുഴ:എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലില്‍ നടത്തിവരാറുളള നെഹ്റു ട്രോഫി ജലമേള മാറ്റിവെച്ചതായി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ലാ കലക്ടര്‍ അറിയിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ജലമേള മാറ്റിയതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

കൊവിഡ് അവലോകന യോഗം മാറ്റിവെച്ചു; ഇളവുകളിൽ തീരുമാനം നാളെ

  മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേരാനിരുന്ന കൊവിഡ് അവലോകന യോഗം മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ തിരക്ക് കണക്കിലെടുത്താണ് ഇന്ന് നടക്കേണ്ട യോഗം മാറ്റിവച്ചത്. കൊവിഡ് നിയന്തണങ്ങളിൽ കൂടുതൽ ഇളവുകളുടെ പ്രഖ്യാപനം നാളത്തെ യോഗത്തിൽ ഉണ്ടായേക്കും. കൊവിഡ് ഭീഷണി ഒഴിയുന്നത് കണക്കിലെടുത്ത് കൂടുതൽ ഇളവുകളിലേക്ക് നീങ്ങാനാണ് സർക്കാർ തീരുമാനം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതാണ് ഇതിൽ പ്രധാനം. ഇക്കാര്യം അധികം നീണ്ടുപോകില്ലെന്ന് ഹോട്ടൽ ആന്റ് റസ്റ്റൊറന്റ്സ് സംഘടനാ പ്രതിനിധികളോട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, തിയേറ്ററുകൾ…

Read More

പ്രഖ്യാപനം വെറുംവാക്കായി; അഫ്ഗാനിൽ താലിബാൻ പ്രതികാര നടപടികൾ ആരംഭിച്ചതായി യുഎൻ

അഫ്ഗാനിസ്ഥാനിൽ താലിബാൻ പ്രതികാര നടപടികൾ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തെയും നാറ്റോ സൈന്യത്തെയും സഹായിച്ചവരെ തെരഞ്ഞെുപിടിച്ച് കൊലപ്പെടുത്താനാണ് പദ്ധതി. ആയുധധാരികളായ താലിബാൻ അംഗങ്ങൾ അഫ്ഗാൻ സൈന്യത്തിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട് അധികാരം പിടിച്ചതോടെ യുദ്ധം അവസാനിച്ചെന്നും പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നുമായിരുന്നു താലിബാന്റെ വാഗ്ദാനം. എന്നാൽ ഇതിന് വിരുദ്ധമായ നടപടികളാണ് താലിബാൻ സ്വീകരിക്കുന്നത്. താലിബാൻ വക്താവ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചതും പ്രതികാര നടപടികളുണ്ടാകില്ലെനന്ന് അറിയിച്ചതും. എന്നാൽ കഴിഞ്ഞ രണ്ട്…

Read More

ഡിക്യൂ നമ്മുടെ മുത്താണ്,പക്ഷെ നിയമം എല്ലാവർക്കും ബാധകം; കുറുപ്പിന്‍റെ പ്രൊമോഷൻ വാഹനത്തിനെതിരെ മല്ലു ട്രാവലര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്‍റെ പ്രൊമോഷൻ വാഹനത്തിനെതിരെ വ്‌ളോഗർ മല്ലു ട്രാവലർ. പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന സ്റ്റിക്കർ ഒട്ടിച്ച വാഹനത്തിനെതിരെയാണ് മല്ലു ട്രാവലര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി ആ അവസരത്തിൽ സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ നാട്‌ മുഴുവൻ കറങ്ങുന്നതിൽ എംവിഡി കേസ്‌ എടുക്കാത്തത് എന്തുകൊണ്ടാണെന്നും മല്ലു ട്രാവലർ ചോദിക്കുന്നു. മല്ലു ട്രാവലറിന്‍റെ കുറിപ്പ് അപ്പനു അടുപ്പിലും ആവാം , ഈ കാണുന്ന…

Read More