Headlines

സംസ്ഥാനത്ത് 15 പേര്‍ക്ക് ബ്ലാക്ക് ഫംഗസ്; പ്രമേഹ രോഗികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം

  സംസ്ഥാനത്ത് 15 ബ്ലാക്ക് ഫംഗസ് ബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്താണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പ്രത്യേക ഇനം പൂപ്പലുകളില്‍ നിന്നാണ് ബ്ലാക്ക് ഫംഗസ് രോഗബാധയുണ്ടാകുന്നത്. ചുറ്റുപാടുകളില്‍ പൊതുവെ കാണുന്ന ഒരുതരം പൂപ്പലാണിത്. ബ്ലാക്ക് ഫംഗസ് പുതിയ രോഗമല്ല. നേരത്തെ തന്നെ ലോകത്ത് ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. ഒരു ലക്ഷം പേരില്‍ 14 പേര്‍ക്കായിരുന്നു രാജ്യത്ത് രോഗബാധ കണ്ടുവന്നിരുന്നത്. പ്രമേഹ രോഗികളില്‍ രോഗബാധ അപകടകാരിയാകാറുണ്ട്. അവയവമാറ്റ…

Read More

സംസ്ഥാനത്ത് കോളജുകൾ ഒക്ടോബർ നാല് മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി

  സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ അനുമതി. ഒക്ടോബർ നാല് മുതൽ ടെക്‌നിക്കൽ, പോളിടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസമടക്കം ബിരുദ-ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവസാനവർഷ വിദ്യാർഥികളെയും അധ്യാപകരെയും മറ്റ് ജീവനക്കാരെയും ഉൾക്കൊള്ളിച്ച് എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും കോളജുകളിൽ എത്തുന്നവർ ഒരു ഡോസ് വാക്‌സിനെങ്കിലും നിർബന്ധമായും എടുത്തിരിക്കണം. അവസാന വർഷ വിദ്യാർഥികളെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. റസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്കുള്ള പരിശീലന സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാം. ബയോബബിൾ മാതൃകയിലാകണം…

Read More

പാനൂരിൽ സദാചാര ഗുണ്ടയായി ഓട്ടോ ഡ്രൈവർ; സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നുപോയ വിദ്യാർഥിയെ നടുറോഡിലിട്ട് മർദിച്ചു

കണ്ണൂർ പാനൂരിൽ വിദ്യാർഥിക്ക് നേരെ സദാചാര ഗുണ്ടായിസവുമായി ഓട്ടോ റിക്ഷ ഡ്രൈവർ. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നുപോയ സ്‌കൂൾ വിദ്യാർഥിയെ ഓട്ടോ ഡ്രൈവർ ജിനീഷ് ക്രൂരമായി മർദിക്കുകയായിരുന്നു. പാനൂർ മുത്താറിപീടികയിൽ വെച്ചാണ് സംഭവം മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയെയാണ് ജിനീഷ് നടുറോഡിലിട്ട് മർദിച്ചത്. പത്താം ക്ലാസ് മോഡൽ പരീക്ഷ കഴിഞ്ഞു വരികയായിരുന്നു വിദ്യാർഥി. കുട്ടിയെ ജിനീഷ് റോഡിൽ തടഞ്ഞു നിർത്തുകയും മുഖത്തും ദേഹത്തുമായി അടിക്കുകയായിരുന്നു പെൺകുട്ടിയുടെ കൂടെ നടന്നുപോയത് ചോദ്യം ചെയ്തായിരുന്നു…

Read More

മാലിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 അല്‍ ഖ്വായിദ ഭീകരര്‍ കൊല്ലപ്പെട്ടതായി ഫ്രാന്‍സ്

മാലിയില്‍ തങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 അല്‍ ഖ്വായിദ ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഫ്രാന്‍സ്. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് സൂചന ലഭിച്ചതിന് പിറകെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈല്‍ ആക്രമണത്തിന് എത്തിയത്. അല്‍…

Read More

ആൻ്റോ ജോസഫിന് വേണ്ടി മറ്റാരോ പറഞ്ഞിട്ടാണ് മമ്മൂക്ക വിളിച്ചത്, ഞാൻ പറയുന്ന കാര്യങ്ങൾ കള്ളമെന്ന് തെളിയിച്ചാൽ ഇൻഡസ്ട്രി വിട്ടുപോകാം; സാന്ദ്ര തോമസ്

മമ്മൂട്ടി ഇടപെട്ടത് നാമനിർദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ്. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട തൻ്റെ പരാതിയുമായി ബന്ധപ്പെട്ടാണ്. ആൻ്റോ ജോസഫിനു വേണ്ടി മറ്റാരോ പറഞ്ഞതു പ്രകാരമാണ് മമ്മൂട്ടി വിളിച്ചതെന്നും സാന്ദ്ര വ്യക്തമാക്കി. തൻ്റെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക് ബോധ്യപ്പെട്ടു. അതോടെ എല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. മമ്മൂട്ടിയുടെ ഇടപെടലിൽ തനിക്ക് ഒരു പരാതിയും ഇല്ല. തൻ്റെ സിനിമയിൽ നിന്ന് മമ്മൂട്ടി പിൻമാറിയത്…

Read More

കൊവിഡ് വ്യാപനം: സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി

  കൊവിഡ് വ്യാപനത്തെ തുടർന്ന് സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. മൂന്നാം തരംഗം നടക്കുന്ന സാഹചര്യത്തിൽ കൊവിഡുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങളും നിയമങ്ങളും ഞായറാഴ്ച നടപ്പാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രധാനമന്ത്രി സ്വന്തം വിവാഹം മാറ്റിവെച്ചത്. ന്യൂസിലാൻഡിലെ സാധാരണക്കാരും ഞാനും തമ്മിൽ ഒരു വ്യത്യാസവുമില്ല. കൊവിഡ് നിയന്ത്രണങ്ങൾ കാരമം തങ്ങളുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകൾ പലതും മാറ്റിവെക്കേണ്ടി വന്ന പലരെയും എനിക്കറിയാം. എല്ലാവരോടും ക്ഷമാപണം നടത്തുന്നു. എന്റെ വിവാഹവും മാറ്റിവെക്കുകയാണെന്ന് ജസീന്ത പറഞ്ഞു ടെലിവിഷൻ…

Read More

കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കുന്നതിന് ആരേയും നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ മറ്റ് രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ പോലെ ഫലപ്രദമായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും കേന്ദ്രമന്ത്രാലയം പങ്കുവെച്ചു. വാക്‌സിന്‍ സ്വീകരിക്കണമോ എന്നത് അവരവരുടെ തീരുമാനമാണ്. എന്നിരുന്നാലും വാക്‌സിന്റെ മുഴുവന്‍ ഡോസും സ്വീകരിക്കുന്നത് തന്നെയാണ് അനുയോജ്യം. സ്വയം സുരക്ഷിതമാവുന്നതോടൊപ്പം കുടുംബത്തിലേക്കും പുറത്തുള്ളവരിലേക്കും രോഗ വ്യാപനം ഉണ്ടാവുന്നത് കുറയ്ക്കാനും ഇത് സഹായിക്കുമെന്നും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രാലയം…

Read More

സ്ഥാനാർഥിത്വത്തിന് വരെ പണം വാങ്ങി, ന്യൂനപക്ഷ വോട്ടുകളും അകന്നു; വിമർശനവുമായി പിജെ കുര്യൻ

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പിജെ കുര്യൻ. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അധികാര വീതം വെപ്പും താഴെത്തട്ടിലുള്ള പ്രവർത്തനത്തിലെ പോരായ്മകളുമാണ് തോൽവിക്ക് കാരണമെന്ന് പിജെ കുര്യൻ പറയുന്നു ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിൽ നിന്ന് അകന്നു. വിശദമായ പരിശോധനകൾ നടത്തണം. താഴെ തട്ടിൽ ശക്തമായ കമ്മിറ്റികളുണ്ടായിരുന്നു. ഇപ്പോൾ താഴെ തട്ടിൽ പ്രവർത്തനമില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അധികാര വീതംവെപ്പ് സംഘടനയെ ബാധിച്ചു. പ്രവർത്തനത്തിനുള്ള പാർട്ടി ഫണ്ട് പോലും കൃത്യമായി എത്തിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല സ്ഥാനാർഥികൾ…

Read More

പെ​ഷ​വാ​ർ സ്ഫോ​ട​നം: ഓ​സീ​സി​ന്‍റെ പാ​ക്ക് പ​ര്യ​ട​നം തു​ലാ​സി​ൽ

  റാവൽപിണ്ടി: ഭീ​ക​രാ​ക്ര​മ​ണം പാ​ക്കി​സ്ഥാ​നി​ലെ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ൽ കൂ​ടി ഭീ​ഷ​ണി​യാ​കു​ന്നു. പെ​ഷ​വാ​റി​ലെ ഷി​യാ മോ​സ്കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ പാ​ക്കി​സ്ഥാ​ൻ പ​ര്യ​ട​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യേ​ക്കും. പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ആ​ദ്യ​ദി​നം റാ​വ​ൽ​പി​ണ്ടി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് 200 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ പെ​ഷ​വാ​റി​ൽ ചാ​വേ​ർ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. 45 പേ​ർ മ​രി​ച്ച സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ സം​സാ​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ പ​ര​മ്പ​ര ഉ​പേ​ക്ഷി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഓ​സീ​സ്…

Read More

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു

  തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി അർഷാദാണ് മരിച്ചത്. കൂട് വൃത്തിയാക്കുന്നതിനിടെ അർഷാദിന് പാമ്പുകടിയേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൃഗശാലയിലെ അനിമൽ കീപ്പറാണ് അർഷാദ്. സംഭവം നടന്നതിന് പിന്നാലെ അർഷാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read More