സ്വർണവിലയിൽ കുറവ്; സംസ്ഥാനത്ത് പവന് ഇന്ന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 280 രൂപ വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 33,320 രൂപയിലെത്തി. ഗ്രാമിന് 4165 രൂപയാണ് വില ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1687.90 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,150 രൂപയായി.

Read More

ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചു; പിന്നാലെ കൂട്ട വാഹനാപകടം

ഇടപ്പള്ളി സിഗ്നലിൽ കൂട്ട വാഹനാപകടം. കെ എസ് ആർ ടി സി ബസും ശബരിമല തീർഥാടകരുടെ വാഹനവും അടക്കം നിരവധി വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തീർഥാടകരുടെ വാഹനം മിനി വാനിലും ബൈക്കിലും ഇടിച്ചു. ബസിലുണ്ടായിരുന്ന 20 പേർക്ക് പരുക്കേറ്റു. കെ എസ് ആർ ടി സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. എറണാകുളത്തേക്ക് പോകുകയായിരുന്നു കെ എസ് ആർ ടി സി. ഒരു മിനി ലോറിയിലാണ് ബസ് ഇടിച്ചത്. ഈ മിനി ലോറി ശബരില…

Read More

ഹൃദയാഘാതം: സൗദി അറേബ്യയില്‍ പ്രവാസി മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം തമിഴ്‌നാട് സ്വദേശി മരിച്ചു. തഞ്ചാവൂര്‍ തിരുവിടച്ചേരി സ്വദേശി മോഹന്‍ (50) ആണ് റിയാദില്‍ നിന്നും 600 കിലോമീറ്റര്‍ അകലെ വാദി ദവാസറിന് സമീപം സുലൈയിലില്‍ മരിച്ചത്. സ്വദേശിയുടെ വീട്ടില്‍ െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ സാമിനാഥന്‍ ആണ് പിതാവ്. പദ്മാവതി മാതാവാണ്. ഭാര്യ: പരേതയായ സുമതി. മകള്‍: സൂര്യ.

Read More

പുത്തുമല പുനരധിവാസം :കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ശിലാസ്ഥാപനം നടത്തി

കല്‍പറ്റ: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കേരള മുസ്ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ (ദാറുല്‍ഖൈര്‍) ശിലാസ്ഥാപനം ഇന്ത്യന്‍ ഗ്രാന്‍റ്മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. എല്ലാ വിയോചിപ്പുകള്‍ക്കുമപ്പുറം വേദനിക്കുന്ന മനുഷ്യനെ ചേര്‍ത്ത് പിടിക്കാനുള്ള സന്നദ്ധതയാണ് എല്ലാ പ്രസ്ഥാനങ്ങള്‍ക്കുമുണ്ടാവേണ്ടതെന്ന് കാന്തപുരം പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കിടപ്പാടമൊരുക്കാനുള്ള മുസ്ലിം ജമാഅത്തിന്‍റെ ദൗത്യത്തില്‍ എല്ലാവരുടേയും സഹകരണം കാന്തപുരം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാറിനൊപ്പം നമ്മളും ഒന്നിച്ചുനിന്നാലെ ഈ മനുഷ്യര്‍ക്ക് വീടുകള്‍ ഉണ്ടാവൂ, കാന്തപുരം ഓര്‍മ്മപ്പെടുത്തി. മേപ്പാടി…

Read More

എ കെ ബാലനെയും വി ഡി സതീശനെയും രൂക്ഷമായി വിമർശിച്ച് ഗവർണർ; രാജ് ഭവനെ സർക്കാർ നിയന്ത്രിക്കേണ്ട

  രാജ്ഭവനെ നിയന്ത്രിക്കാമെന്ന് സർക്കാർ കരുതിയാൽ അത് അംഗീകരിക്കാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുൻ മന്ത്രി എ കെ ബാലനെതിരെയും ഗവർണർ തുറന്നടിച്ചു. പേര് ബാലൻ എന്നാണെന്ന് കരുതി ബാലിശമായി സംസാരിക്കരുത്. ഉള്ളിലെ കുട്ടി ഇനിയും വളർന്നിട്ടില്ലേ. ഇതൊന്നും ശരിയല്ലെന്നും ഗവർണർ പരിഹസിച്ചു ഗവർണർക്ക് രണ്ടാം ശൈശവമാണെന്നും അങ്ങനെ വയസ്സായ കാലത്ത് പലതും പറയുമെന്നും എ കെ ബാലൻ ഇന്നലെ പറഞ്ഞിരുന്നു. ഒരു കേക്ക് കൊണ്ടുപോയി വരെ താൻ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും അതങ്ങനെ കണ്ടാൽ മതിയെന്നും…

Read More

ഉദ്ഘാടനം ചെയ്യേണ്ട മൊബൈൽ ടവർ കണ്ട് ഞെട്ടി എം.എൽ.എ; പണികൊടുത്തത് നെറ്റ്‌വർക്കില്ലാതെ വലഞ്ഞ ഗ്രാമവാസികൾ

  ഒഡീഷയിലെ ബന്ദപാരി ഗ്രാമവാസികൾ ബി.ജെ.ഡി എം.എൽ.എ പ്രദീപ് കുമാർ ദിഷാരിയെ കാണാനെത്തി. അവരുടെ നാട്ടിൽ പുതുതായി നിർമിച്ച മൊബൈൽ ടവർ ഉദ്ഘാടനം ചെയ്യാൻ എം.എൽ.എ ക്ഷണിക്കാനാണ് അവരെത്തിയത്. തന്റെ മണ്ഡലമായ ബൗത്തിഖാമാനിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഉദ്ഘാടനത്തിന് വരാമെന്ന് എം.എൽ.എയും സമ്മതിച്ചു. പറഞ്ഞ സമയത്തിന് എം.എൽ.എയും പരിവാരങ്ങളും ഗ്രാമത്തിലെത്തി. പക്ഷേ അവിടെയായിരുന്നു കഥയുടെ ട്വിസ്‌റ്റ്. മൊബൈൽ ടവറിന് പകരം കണ്ടത് മുളക്കമ്പുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ഡമ്മി ടവറായിരുന്നു. ബി.എസ്.എൻ.എൽ 4G എന്നെഴുതിയ ബാനറും അതിന്…

Read More

സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധിയായിരിക്കും. ബക്രീദ് പ്രമാണിച്ച് നാളെ ബാങ്കുകൾക്ക് അവധിയാണ്. ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഇനി ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുക കൊവിഡിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ചയും സംസ്ഥാനത്ത് ബാങ്കുകൾക്ക് അവധിയാണ്. ഞായറാഴ്ച പൊതു അവധി ദിവസമാണ്.

Read More

ജലനിരപ്പുയര്‍ന്നാല്‍ കാരാപ്പുഴ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും കരകളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം

  അബലവയൽ :ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുകയാണെങ്കില്‍ കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 15 സെ.മീറ്ററില്‍ നിന്ന് 25 സെ.മീ ആയി ഉയത്താന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. നിലവില്‍ കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 758.15 എം.എസ്.എലും സംഭരണ ശേഷി 41.27 മി. ഘനമീറ്ററുമാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് സെക്കന്റില്‍ 59 ഘനമീറ്റര്‍ ആണെങ്കിലും ഇപ്പോള്‍ മൂന്ന് ഷട്ടറുകള്‍ വഴി പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ…

Read More

കാത്തിരിപ്പിന് വിരാമം; ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലെത്തി

ഇന്ത്യന്‍ കരസേനക്കുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ എത്തി. മൂന്ന് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ ആണ് അമേരിക്കയില്‍ നിന്നും എത്തിയത്.അസംബ്ലിംഗ്, ഇന്‍ഡക്ഷന്‍ തുടങ്ങിയ മറ്റ് നടപടിക്രമങ്ങള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് പൂര്‍ത്തിയാക്കുമെന്ന് സൈന്യം അറിയിച്ചു. ജോധ്പൂരില്‍ ആകും ഈ ഹെലിക്കോപ്റ്ററുകള്‍ വിന്യസിക്കുക. ലോകത്തിലെ ഏറ്റവും നൂതനമായ ആക്രമണ ഹെലികോപ്റ്ററുകളില്‍ ഒന്നാണ് എഎച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍. യുഎസ് കമ്പനിയായ ബോയിംഗ് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന അപ്പാച്ചെ നിലവില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുകെ, ഇസ്രായേല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ…

Read More

രാജ്യത്ത് പെട്രോൾ വില ഇന്നും കൂട്ടി

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയാണ് വർധിപ്പിച്ചത്. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 102 രൂപ കടന്നു. നിലവിൽ 102.06 രൂപയാണ് ലിറ്ററിന് വില. തിരുവനന്തപുരത്ത് പെട്രോൾ വില 103.95 രൂപയായി. കോഴിക്കോട് 102.26 രൂപയാണ് പെട്രോൾ വില.  

Read More