വീണ്ടും കൊവിഡ് മരണം; തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ വയോധികൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫാണ് മരിച്ചത്. 70 വയസ്സായിരുന്നു. മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദ്രോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞാഴ്ചയാണ് പോൾ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

ഡിവൈഎഫ്‌ഐ നേതാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

  തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. രണ്ടര മാസത്തിന് ശേഷമാണ് പ്രതിയായ ഡിവൈഎഫ്‌ഐ നേതാവും ബ്ലോക്ക് കമ്മിറ്റി അംഗവുമായ സായ് കൃഷ്ണന്‍ പൂന്തുറ പൊലീസിന് മുന്നിലാണ് കീഴടങ്ങിയത്. പരസ്യ മര്‍ദ്ദനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകയായ പരാതിക്കാരിയെ കയ്യൊഴിഞ്ഞ് സിപിഎം പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. കൂടാതെ പോലീസും ഒത്തുകളിക്കുന്നുണ്ടോ എന്ന സംശയം ഉയർന്നിരുന്നു. വാര്‍ത്ത പുറത്തുവന്നോതടെ കര്‍ശന നടപടി വേണമെന്ന നിര്‍ദ്ദേശം ഉണ്ടാകുകയായിരുന്നു. ഇന്നലെ സിപിഎം ചാല ഏര്യാകമ്മിറ്റി ഓഫീസില്‍ എത്തി…

Read More

പാകിസ്താനിൽ ആയുധ സംഭരണശാലയില്‍ വൻ സ്ഫോടനം

  പാക് സൈനിക കേന്ദ്രത്തില്‍ സ്ഫോടനം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടിലാണ് ഉഗ്രസ്ഫോടനവും തീപ്പിടുത്തവും ഉണ്ടായത്. സ്ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. സ്ഫോടനം ഉണ്ടായത് വെടിമരുന്ന് സംഭരണശാലയില്‍ ആണെന്നും ഇവിടെ നിന്ന് തീയാളി കത്തുകയാണെന്നും ദ ഡെയ്‍ലി മിലാപ് എഡിറ്റര്‍ ട്വീറ്റ് ചെയ്തു. സ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. നിരവധി ആളുകൾ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടുന്നുണ്ട്, പ്രദേശത്ത് ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി പലരും അവകാശപ്പെടുന്നു.

Read More

വയനാട് പുൽപ്പള്ളിയിൽ കോവിഡ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

പുൽപ്പള്ളി: ആടിക്കൊല്ലി താഴ്വനാൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (70) കൊവിഡ് ബാധിച്ച് മരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മക്കൾ: ലൈസ, ഷീബ, ജോമി, ജിനി (ഇറ്റലി). മരുമക്കൾ: ദേവസ്യ, ബേബി, സിനി, പരേതനായ പ്രസാദ്.

Read More

കോവിഡ്-19 പ്രതിരോധ കുത്തിവെപ്പ്; അറിയേണ്ടതെല്ലാം

രാജ്യത്ത് കോവിഡിനെതിരായ രണ്ട് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യഞായറാഴ്ച അനുമതി നല്‍കി. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. കോവിഡിനെതിരെ, മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള അന്തിമ നടപടികളിലേക്ക് രാജ്യം പ്രവേശിക്കുന്ന സാഹചര്യത്തിലാണ് അുനുമതി കിട്ടിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികള്‍ക്കുമാണ് ആദ്യം കുത്തിവെപ്പ് നല്‍കുക. വാക്‌സിനേഷന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. എവിടെയാണ്, എപ്പോഴാണ് വാക്‌സിനേഷന്‍ നടക്കുന്നത്…

Read More

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നാട്ടുകാർ തടഞ്ഞു; ശ്മശാനത്തിലേക്കുള്ള വഴി അടച്ചു

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നാട്ടുകാർ തടഞ്ഞു. ചുങ്കം സ്വദേശി ഔസേഫ് ജോർജിന്റെ സംസ്‌കാരമാണ് നാട്ടുകാർ തടഞ്ഞത്. മുട്ടമ്പലം ശ്മാശാനത്തിലേക്കുള്ള വഴി നാട്ടുകാർ അടച്ചു. ഇവർ റോഡിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്. ശ്മശാനത്തിൽ സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ വാദം പോലീസ് സ്ഥലത്ത് എത്തി ശ്മശാനത്തിലേക്കുള്ള വഴി തുറന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സുരക്ഷിതമായി മാത്രമേ സംസ്‌കാരം നടത്തൂവെന്ന് ജില്ലാ കലക്ടർ പറഞ്ഞു. സുരക്ഷാ സംവിധാനമില്ലാത്തതിനാലാണ് പള്ളിയിൽ സംസ്‌കരിക്കാത്തത്. ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമെന്നും കലക്ടർ അറിയിച്ചു.

Read More