കേര​ള-​ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ൽ

  കൊച്ചി: അ​ഞ്ചു ദി​വ​സ​ത്തെ കേ​ര​ള-​ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തും. രാ​വി​ലെ 10.05ന് ​നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം 10.15 ഓ​ടെ ല​ക്ഷ​ദ്വീ​പി​ലേ​ക്ക് പു​റ​പ്പെ​ടും. ശനിയാഴ്ച ല​ക്ഷ​ദ്വീ​പി​ലെ ക​ട​മ​ത്ത് ദ്വീ​പി​ല്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍, ക​ട​മ​ത്ത്, ആ​ന്ദ്രോ​ത്ത് ദ്വീ​പു​ക​ളി​ലെ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ജ​നു​വ​രി ര​ണ്ടി​ന് ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്നു മ​ട​ങ്ങി​യെ​ത്തു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി രാ​വി​ലെ 11.25ന് ​കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ല്‍ ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ക്കു​ന്ന വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്ത് സ​ന്ദ​ര്‍​ശി​ക്കും….

Read More

‘പ്രതിഭകളുടെ ഊർജ കേന്ദ്രമാണ് ഇന്ത്യ, ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാൻ’: പ്രധാനമന്ത്രി

ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെമികണ്ടക്ടറുകൾ മുതൽ സ്റ്റാർട്ടപ്പുകൾ വരെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ജപ്പാൻ. ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ 40 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം പരസ്പര വിശ്വാസത്തിന്റെ പ്രതീകമായി മാറിയെന്നും ടോക്കിയോയിൽ നടന്ന ഇന്ത്യ-ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. 80 ശതമാനം കമ്പനികളും ഇന്ത്യയിൽ വികസിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ 75 ശതമാനം കമ്പനികളും ഇതിനകം ലാഭത്തിലാണ്. ഇന്ത്യയിൽ മൂലധനം വളരുക മാത്രമല്ല,…

Read More

രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും

മേപ്പാടി : ഇന്ത്യയിലെ ഏറ്റവും ധനികരായ പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. 2,594 കോടി രൂപയുടെ ആളോഹരി വരുമാനമാണ് ഡോ. ആസാദ് മൂപ്പനെ ഈ സവിശേഷ പട്ടികയിൽ മുൻനിരയിൽ എത്തിച്ചത്. കേരളത്തിൽ നിന്നും ഈ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു വ്യവസായിയും ആസാദ് മൂപ്പനാണ്. രാജ്യത്തെ അതിസമ്പന്ന വ്യവസായികളായ മുകേഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി എന്നിവരാണ് പട്ടികയിൽ മുൻപന്തിയിൽ ഉള്ള മറ്റുള്ളവർ. നിക്ഷേപകർക്ക്…

Read More

ആരോഗ്യനില വീണ്ടെടുത്തു; വാവ സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും

  പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. വാവ സുരേഷിന്റെ ആരോഗ്യനില പഴയരീതിയിലേക്ക് തിരികെ എത്തിയതായി ഡോക്ടർമാർ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട് പാമ്പുകടിയേറ്റ സ്ഥലത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചിയിൽ വെച്ച് മൂർഖന്റെ കടിയേൽക്കുന്നത്. ഗുരുതരാവസ്ഥയിലായ വാവ സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Read More

ലോക്ക് ഡൗൺ ലംഘിച്ച് സീരിയൽ ഷൂട്ടിംഗ്; വർക്കലയിൽ താരങ്ങളടക്കം 20 പേർ കസ്റ്റഡിയിൽ

  തിരുവനന്തപുരം വർക്കലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് സീരിയൽ ഷൂട്ടിംഗ് നടത്തിയതിന് 20 പേർ കസ്റ്റഡിയിൽ. സീരിയൽ താരങ്ങളെയടക്കമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വർക്കലയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു ഷൂട്ടിംഗ്. താരങ്ങളും ടെക്‌നീഷ്യൻമാരുമടക്കം ഇരുപതോളം പേരാണ് ഇവിടെയുണ്ടായിരുന്നത്. ഇവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം നടപടിയെടുക്കും. റിസോർട്ട് അടച്ചുപൂട്ടുകയും ഉടമക്കെതിരെ കേസെടുക്കുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മെയ് എട്ട് മുതൽ സംസ്ഥാനത്ത് സിനിമാ സീരിയൽ ഷൂട്ടിംഗിന് നിരോധനമേർപ്പെടുത്തിയിരുന്നു.

Read More

സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടും; നീട്ടിയത് മെയ് 23 വരെ, നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടും. നീട്ടിയത് മെയ് 23 വരെ  വിദഗ്ധ സമിതിയുടെ ശുപാര്‍ശ കണക്കിലെടുതാണ് തീരുമാനം. നാല് ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ ജില്ലകളിലാകും നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. മറ്റു ജില്ലകളില്‍ നിലവിലെ നിയന്ത്രണം തുടരും. നിലവിലെ നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് നാലു ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ പ്രദേശങ്ങളില്‍ 50 ശതമാനത്തിന് മുകളില്‍ രോഗവ്യാപനത്തോത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി

Read More

നോവലിസ്റ്റും ചെറുകഥാകൃത്തുമായ യുഎ ഖാദർ അന്തരിച്ചു

മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ യുഎ ഖാദർ അന്തരിച്ചു. 85 വയസ്സായിരുന്നു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു 1935ൽ കിഴക്കൻ മ്യാൻമറിലെ ബില്ലിൻ ഗ്രാമത്തിലാണ് ജനനം. രണ്ടാം ലോകമഹായുദ്ധ കാലത്താണ് കേരളത്തിലേക്ക് എത്തുന്നത്. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്തിലും ഗവൺമെന്റ് ജനറൽ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്. 1990ൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചു നോവലുകൾ, കഥ,…

Read More

രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന് 30 ദിവസത്തെ പരോൾ അനുവദിച്ചു

രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന എ ജി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ച്‌ മദ്രാസ് ഹൈക്കോടതി. കൊവിഡ് 19 അപകട സാധ്യത മുന്‍നിര്‍ത്തി തന്റെ മകന് 90 ദിവസത്തേക്ക് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പേരറിവാളന്റെ മാതാവ് അര്‍പുതമ്മാളിന്റെ ഹരജി തമിഴ്‌നാട് സര്‍ക്കാര്‍ തള്ളി ആഴ്ചകള്‍ക്കു ശേഷമാണ് കോടതിയുടെ തീരുമാനം. പേരറിവാളന് 30 ദിവസത്തേക്ക് പരോള്‍ നല്‍കണമെന്ന് ജസ്റ്റിസ് എന്‍ കിരുബകരന്‍, ജസ്റ്റിസ് വി എം വേലുമണി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

Read More

വ്യാജ വിദ്യാഭ്യാസ യോഗ്യത; ലോകായുക്ത ഷാഹിദ കമാലിനോട് വിശദീകരണം തേടി

  വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാരിനെ വഞ്ചിച്ചെന്ന പരാതിയില്‍ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്ത. ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കണം എന്നും ലോകായുക്ത നിർദ്ദേശിച്ചു. വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നിര്‍ദ്ദേശം. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും, 2017 ഓഗസ്റ്റ് 29ന് വനിതാ കമ്മീഷന്‍ അംഗമാകാനായി സമർപ്പിച്ച രേഖകളിലും വ്യാജ വിദ്യാഭ്യാസ രേഖയും ഡോക്ടറേറ്റും നൽകിയെന്നാണ് ഷാഹിദയ്ക്കെതിരായ പരാതി. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ നിന്ന്…

Read More

യു.എസ്​ കോവിഡ്​ വാക്​സിൻ ഇന്ത്യയിൽ ഉടൻ എത്തില്ല; നീതി ആയോഗ്

ന്യൂഡൽഹി: അടിയന്തര ഉപയോഗത്തിനുള്ള യു.എസ്​ കോവിഡ്​ വാക്​സിൻ ഇന്ത്യയിൽ ഉടൻ എത്തില്ലെന്ന് സൂചന. 2021ന്റെ മൂന്നാം പാദത്തിൽ മാത്രമേ ഈ വാക്​സിനുകൾ ഇന്ത്യയിൽ എത്താൻ സാധ്യതയുള്ളുവെന്ന്​​ നീതി ആയോഗ്​ അംഗം വി.കെ പോൾ പറഞ്ഞു. വാക്​സിൻ നേരിട്ട്​ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്യുകയോ അല്ലെങ്കിൽ ഇന്ത്യൻ കമ്പനികളുടെ സഹായത്തോടെ രാജ്യത്ത്​ നിർമിക്കുകയോ ചെയ്യാമെന്ന്​ കമ്പനികളെ അറിയിച്ചിട്ടുണ്ട്​. ഫൈസറും മോഡേണയും സ്വന്തംനിലക്ക്​ വാക്​സിൻ ഇറക്കുമതി നടത്താമെന്നാണ്​ അറിയിച്ചിട്ടുള്ളതെന്നും വി.കെ പോൾ പറഞ്ഞു. അതേസമയം, ജോൺസൺ & ജോൺസൺ ഇന്ത്യൻ കമ്പനിയുമായി…

Read More