അവളിനി അജയ്യ എന്നറിയപ്പെടും, പേരിട്ടത് എസ് ഐ; സുരക്ഷാ ജീവനക്കാരിക്ക് സസ്‌പെൻഷൻ

  കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തട്ടിയെടുക്കപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ തിരികെ കിട്ടിയ കുട്ടിക്ക് പേരിട്ടു. അജയ്യ എന്നാണ് കുട്ടിക്ക് പേര് നൽകിയത്. കുട്ടിയെ തിരികെ അമ്മയുടെ പക്കലെത്തിച്ച എസ് ഐ റനീഷാണ് ഈ പേര് നിർദേശിച്ചത്. പോരാട്ടങ്ങളെ അതിജീവിച്ചവളെന്ന നിലക്കാണ് അജയ്യ എന്ന് പേരിട്ടത് അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരിയെ ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തു. പ്രതി നീതു കുട്ടിയെയും കൊണ്ടുപോകുമ്പോൾ സുരക്ഷാ ജീവനക്കാരി അശ്രദ്ധമായി കസേരയിൽ ഇരിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ…

Read More

വയനാട്ടിൽ 95 പേര്‍ക്ക് കൂടി കോവിഡ്; 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 30 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (19.09.20) 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 30 പേര്‍ രോഗമുക്തി നേടി. മൂന്ന്‌ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാൾ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2519 ആയി. 1899 പേര്‍ രോഗമുക്തരായി. നിലവില്‍ 605 പേരാണ് ചികിത്സയിലുള്ളത്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍: സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി…

Read More

പ്രഭാത വാർത്തകൾ

  🔳രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ നിരോധിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കപ്പെടണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തി. ദേശീയ പത്രദിനത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിട്ടയായ രീതിയില്‍ മുന്നോട്ടുപോവുന്ന ഒരു സമൂഹത്തില്‍ സമൂഹ മാധ്യമങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ചൈന സോഷ്യല്‍ മീഡിയകളെ ഇല്ലാതാക്കിയെന്നും ഇന്ത്യയില്‍ സുപ്രീം കോടതി പോലും സമൂഹമാധ്യമങ്ങളുടെ ഇടപെടലില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് നമുക്ക് അവയെ നിരോധിക്കേണ്ടി വന്നേക്കാമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. ഫെയ്‌സ്ബുക്ക് ഇല്ലാതെ ജീവിക്കാന്‍ നമുക്ക് കഴിയില്ലേ എന്നും അദ്ദേഹം…

Read More

സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്. മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. പൂനെ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം എത്താൻ രണ്ട് ദിവസം എടുക്കും. 88കാരനായ രോഗി രണ്ട് ദിവസമായി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് സ്രവം പരിശോധനയ്ക്കായി അയച്ചത്. തുടർന്നാണ് മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായി കണ്ടെത്തിയത്….

Read More

സൗദിയിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 1000 റിയാൽ പിഴ

  റിയാദ്: സൗദിയിൽ സാമൂഹിക അകലം പാലിക്കാതിരിക്കൽ, താപനില പരിശോധനാ നടപടികൾ ലംഘിക്കൽ എന്നിവയ്ക്ക്‌ സൗദിയിൽ 1,000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഇതു പ്രാബല്യത്തിൽ വരും. പൊതു-സ്വകാര്യ മേഖലയിലെ മാളുകൾ, മറ്റു തൊഴിൽ-വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക്‌ പ്രവേശിക്കുമ്പോൾ സാമൂഹിക അകലം പാലിക്കാതിരിക്കുക, താപനില പരിശോധന നടപടികൾ പിന്തുടരാതിരിക്കുക എന്നിവയ്ക്കാണ്‌ പിഴ. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ഇങ്ങനെ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്താമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി…

Read More

ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി

  ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിക്കാന്‍ ആവശ്യമായ നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. വിമാനത്താവളം തീര്‍ഥാടക ടൂറിസത്തിന് വളര്‍ച്ചയുണ്ടാക്കുമെന്ന് പാര്‍ലമെന്ററി സമിതി വിലയിരുത്തി. കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായും കെ.എസ്.ഐ.ഡി.സിയുമായും ചേര്‍ന്ന് പ്രധാന തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ ശബരിമല വിമാനത്താവളത്തിന്റെ വിഷയം വ്യേമയാന മന്ത്രാലയം ഏറ്റെടുക്കണമെന്നും തിങ്കളാഴ്ച പാര്‍ലമെന്ററിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി നിര്‍ദേശിച്ചു. വികസിത വിനോദ സഞ്ചാര സര്‍ക്യൂട്ടുകളായ കൊച്ചിക്കും തിരുവനന്തപുരത്തിനും അടുത്തായതിനാല്‍ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേര്‍ന്ന് ശബരിമലയെയും ഈ…

Read More

സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില; കച്ചവടക്കാരും ഉപഭോക്താക്കളും പ്രതിസന്ധിയില്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില ക്രമാതീതമായി ഉയരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും പ്രതിസന്ധിയിലാക്കി. സവാള, കാരറ്റ് തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് വില ഇരട്ടിയോളം വര്‍ധിച്ചു. സവാള കിലോയ്ക്ക് 50 രൂപയായി ഉയര്‍ന്നു. മുരിങ്ങയ്ക്ക-80, കാരറ്റ്-60, തക്കാളി-60, പയര്‍-50, ബീന്‍സ്-70, ചെറിയ ഉള്ളി-60 എന്നിങ്ങനെയാണ്. പച്ചക്കറി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം കച്ചവടക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.  

Read More

മന്ത്രി ജയരാജന്റെ ഭാര്യയുടെ ബാങ്ക് ലോക്കർ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു

മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജറോടാണ് ഇ.ഡി വിവരങ്ങള്‍ തേടിയത്. ലോക്കര്‍ ആരംഭിച്ചത്, അവസാനമായി ലോക്കല്‍ തുറന്നത് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. മന്ത്രിയുടെ ഭാര്യ ക്വാറന്‍റൈന്‍ ലംഘിച്ച്‌ ബാങ്കിലെത്തി ലോക്കര്‍ തുറന്നത് വിവാദമായിരുന്നു. ഇ.പി ജയരാജന്‍റെ മകന്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബാങ്കിലെ മൂന്ന്…

Read More

കെ.എസ്.ആർ.ടി.സി ബസ്സ് ഓട്ടോറിക്ഷകളില്‍ ഇടിച്ചുമറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്‌

കുന്ദമംഗലം: ചൂലാംവയലിൽ കെ.എസ്.ആർ.ടി.സി ബസ്സ് രണ്ട് ഓട്ടോറിക്ഷകളിൽ ഇടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് ചൂലാംവയലിൽ നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിലും ഇടിച്ച് മറിഞ്ഞത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. സാരമായി പരുക്കേറ്റ ഏഴുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. കനത്ത മഴക്കിടെയായിരുന്നു അപകടം. ഇറക്കത്തിൽ നിന്ന് ബസ്സ് നിയന്ത്രണം വിട്ട് ഗുഡ്സിലും പിന്നീട് ഓട്ടോ ടാക്സിയിലും ഇടിച്ച് മറിയുകയായിരുന്നു

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

  സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗൾ ഉൾക്കടലിൽ ന്യൂനമർദം നിലനിൽക്കുന്നതിനാലാണ് മഴ സാധ്യത. മധ്യ തെക്കൻ കേരളത്തിലാണ് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ത്തി രുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനമുള്ളത്. ഇതിൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും.  

Read More