കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി നെടുംതണ കക്കേരി കോളനിയിലെ രഘുവിന്റെ മകന്‍ ഉദയനെ(38)യാണ് ഇന്നലെ ഉച്ചയോടെ കരടി ആക്രമിച്ചത്. തലയ്ക്കും ഇടതു കൈക്കും ഗുരുതര പരുക്കുള്ള ഉദയന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. കാട്ടില്‍ തേന്‍ ശേഖരിക്കുന്നതിനിടയിലാണ് കരടിയുടെ ആക്രമണമുണ്ടായ

Read More

യുപിയിൽ ബിജെപി 207 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു; പഞ്ചാബിൽ ഭരണമുറപ്പിച്ച് ആം ആദ്മി

  യുപിയിൽ ബിജെപി 207 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു; പഞ്ചാബിൽ ഭരണമുറപ്പിച്ച് ആം ആദ്മി അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ ഉത്തർപ്രദേശിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. ഫലസൂചനകളിൽ ബിജെപി കേവലഭൂരിപക്ഷം തൊട്ടിട്ടുണ്ട്. നിലവിൽ 206 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത് 107 സീറ്റിൽ സമാജ് വാദി പാർട്ടി മുന്നിട്ട് നിൽക്കുന്നു. ബി എസ് പി ഏഴ് സീറ്റിലും കോൺഗ്രസ് നാല് സീറ്റിലും മൂന്ന് സീറ്റുകളിൽ മറ്റുള്ളവരും മുന്നിട്ട് നിൽക്കുകയാണ്. അതേസമയം സമാജ് വാദി…

Read More

ഓപ്പറേഷന്‍ റൈഡല്‍; കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

കൊല്ലത്ത് പൊലീസ് പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പടെ 17 ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. പിടിയിലായവരില്‍ അഞ്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമുണ്ടെന്ന് ഞെട്ടിക്കുന്ന വിവരം. രണ്ടര മണിക്കൂര്‍ മാത്രം നീണ്ടു നിന്ന പരിശോധനയിലാണ് ഇത്രയധികം ഡ്രൈവര്‍മാരെ മദ്യപിച്ചതിന് പിടികൂടിയത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണിന്റെ നിര്‍ദേശ പ്രകാരം കൊല്ലം സിറ്റി പരിധിയിലായിരുന്നു പരിശോധന. മധ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. കൊല്ലം എസിപി ഷെരീഫിന്റെ…

Read More

ബാലുശ്ശേരിയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് ബാലുശ്ശേരിയിൽ നേപ്പാൾ ദമ്പതികളുടെ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷ്(32)ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസ് സ്‌റ്റേഷന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചതായാണ് വിവരം   രതീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ല. ബുധനാഴ്ച രാത്രിയാണ് രതീഷിന്റെ ക്രൂരത പുറത്തുവന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം ആറ് വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്…

Read More

വയനാട്ടിൽ 49 പേര്‍ക്ക് കൂടി കോവിഡ്; 61 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ ഒരാള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേര്‍, സമ്പര്‍ക്കം വഴി 35 പേര്‍ (ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 61 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1131 ആയി. ഇതില്‍ 807 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 319 പേരാണ്…

Read More

പഞ്ചാബിൽ പ്രളയം രൂക്ഷം; 1,018 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ, കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പഞ്ചാബിൽ പ്രളയം അതിരൂക്ഷം. സംസ്ഥാനത്തെ 1,018 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 61,632 ഹെക്ടർ കൃഷിഭൂമി നശിച്ചതായാണ് പ്രാഥമിക കണക്ക്. സ്ഥിതിഗതികൾ ഗുരുതരമായതോടെ പഞ്ചാബ് സർക്കാർ അടിയന്തര കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയച്ചു. പഞ്ചാബിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിൽ ഒന്നാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത്. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള സത്‌ലജ്, ബിയാസ്, രവി എന്നീ നദികൾ കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന് പ്രധാന കാരണം. ഗുർദാസ്പൂർ, ഫസിൽക, ഫിറോസ്പൂർ, കപൂർത്തല,…

Read More

വയനാട് ജില്ലയില്‍ 497 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.32

  വയനാട് ജില്ലയില്‍ ഇന്ന് (19.05.21) 497 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 947 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.32 ആണ്. 489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53916 ആയി. 46059 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7152 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5901 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

വയനാട് ജില്ലയില്‍ 617 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (07.02.22) 617 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1296 പേര്‍ രോഗമുക്തി നേടി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 614 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനത്തില്‍ നിന്ന് വന്ന 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 160319 ആയി. 150835 പേര്‍ രോഗമുക്തരായി. നിലവില്‍ 8022 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 7726 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കോവിഡ് വാക്‌സിന്‍: പുതിയ വിവരങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍.അടുത്ത ആറ് മാസത്തിനുള്ളില്‍ വാക്‌സിന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹര്‍ഷ് വര്‍ദ്ധന്‍. ‘വാക്‌സിന്‍ നിര്‍മാണ പ്രക്രിയയില്‍ രാജ്യം ഏറെ മുന്നിലാണ്. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് മാസത്തിനുള്ളില്‍ വാക്‌സിന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്.’ ഹര്‍ഷ്…

Read More