അതിശക്തമായ മഴയ്ക്ക് സാധ്യത: അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതായിരിക്കും. വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നത്തിന്റെ ഭാഗമായി തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ തുടരുന്ന…

Read More

മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു രാജികത്ത്് കൈമാറി. രാവിലെ മന്ത്രിസഭയുടെ അവസാന യോഗം നടന്നു. യോഗത്തില്‍ മുഖ്യമന്ത്രി എല്ലാവര്‍ക്കും നന്ദിപറഞ്ഞു. മന്ത്രിസഭായോഗത്തില്‍ വച്ചാണ് രാജിക്കത്ത് കൈമാറല്‍ ഉള്‍പ്പെടെ തീരുമാനിച്ചത്. മന്ത്രിസഭ യോഗ ശേഷമാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറാന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത്. നാളെ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, എല്‍ഡിഎഫ് യോഗങ്ങള്‍ക്ക് ശേഷം പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.

Read More

2021 ഐപിഎല്ലില്‍ ഒമ്പതാമത്തെ ഫ്രാഞ്ചൈസി വാങ്ങുന്നത് മോഹന്‍ലാലെന്ന് സൂചന

ദുബായ്: ജനലക്ഷങ്ങള്‍ ആരാധകരുള്ള മോഹന്‍ലാലിനെ കുറിച്ച് ഒരു പുതിയ റിപ്പോര്‍ട്ട് പുറത്ത്. യുഎഇയില്‍ അരങ്ങേറിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള ഫൈനല്‍ പോരാട്ടം കാണാന്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ ലാലുമുണ്ടായിരുന്നു. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആവേശത്തോടെ പോരാട്ടം വീക്ഷിച്ച മോഹന്‍ലാലിനെ ക്യാമറ കണ്ണുകളാണ് തിരഞ്ഞുപിടിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന ദൃശ്യം 2 വിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി കഴിഞ്ഞ ആഴ്ചയാണ് താരം ദുബായിലേക്ക് പറന്നത്. അതേസമയം താരം വേദിയില്‍ ഇടംപിടിച്ചപ്പോള്‍ ഐപിഎല്ലുമായി…

Read More

വിളിച്ചിറക്കി, ഉറപ്പു വരുത്തി, വെട്ടിക്കൊന്നു; രാഷ്ടീയക്കൊലയെന്ന് പോലീസ്

  വീട്ടില്‍ നിന്ന് വിളിച്ചിറക്കി, അതിനുശേഷം പേരു ചോദിച്ച് ഉറപ്പുവരുത്തിയ ശേഷം ആയിരുന്നു ആക്രമണം. തിരഞ്ഞെടുപ്പിനു പിന്നാലെ കൂത്തു പറമ്പില്‍ യുവാവ് വെട്ടേറ്റ സംഭവം വിവരിക്കുമ്പോള്‍ പിതാവിന്റെയും, സഹോദരന്‍െയും കണ്ണിലെ ഭീതി ഇതുവരെ വിട്ടുമാറിയിട്ടില്ല. തന്റെ കണ്‍മുന്‍പില്‍ വച്ചാണ് മകനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ പിതാവ് അബ്ദുള്ള പറഞ്ഞു. ഒരു വലിയ സംഘമെത്തി മകനെ വലിച്ചിറക്കുകയായിരുന്നു. തടയാന്‍ ചെന്ന ഇളയ മകനെ വെട്ടുകയായിരുന്നു. നിലവിളി ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതില്‍ ഒരാളെ…

Read More

ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് അതീവ ജാഗ്രത

ഇടുക്കി ഡാം തുറന്നു. ഷട്ടര്‍ 35 സെ.മീ ആണ് ഉയർത്തിയത്. 2398.04 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിന്‍റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പെരിയാര്‍ തീരം അതീവ ജാഗ്രതയിലാണ്. ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. പിന്നാലെ രണ്ടും നാലും ഷട്ടറുകള്‍ തുറക്കും. ആലുവ, കാലടി ഭാഗങ്ങളിലേക്ക് വൈകീട്ട് നാല് മണിയോടെ വെള്ളമെത്തും. മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. ഡാമിനുള്ളത് അഞ്ച് ഷട്ടറുകളാണ്. അവയിൽ മധ്യത്തിലെ ഷട്ടറാണ് തുറന്നത്. ഒരു സെക്കന്‍റിൽ…

Read More

കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി

കൊവിഡ് പ്രതിരോധത്തിനൊപ്പം കൊവിഡ് അനാഥമാക്കിയ കുട്ടികളെയും സംരക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. കൊവിഡ് അനാഥമാക്കിയ 399 വിദ്യാർഥികൾ സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇവരുടെ പഠനം മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു അനാഥരായ കുട്ടികൾക്ക് 18 വയസ്സ് വരെ പ്രതിമാസം 2000 രൂപ സഹായധനമായി നൽകും. ഡിഗ്രി പൂർത്തിയാകുന്നതുവരെ വിദ്യാഭ്യാസത്തിന്റെ ചെലവ് സർക്കാർ വഹിക്കുമെന്നും കേരളം വ്യക്തമാക്കി. ഇതുവരെ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ മൂന്നാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് സുപ്രീം കോടതി…

Read More

എസ് രാജേന്ദ്രൻ കൈവശപ്പെടുത്തിയ ഭൂമി ഒഴിയണമെന്ന് റവന്യു വകുപ്പ്; നിർമാണം നിർത്തിവെക്കണം

മുൻ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനെതിരെ റവന്യൂ വകുപ്പ്. മുൻ എംഎൽഎ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ് നിർദേശിച്ചു. ഭൂമിയിൽ ഇപ്പോൾ നടക്കുന്ന നിർമാണ പ്രവർത്തികൾ നിർത്തിവെക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മൂന്നാർ ഇക്കാ നഗറിലുള്ള എട്ട് സെന്റ് ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. കത്തിലെ നിർദേശങ്ങൾ ലംഘിച്ചാൽ നിയമ നടപടി നേരിടേണ്ടി വരും. ദേവികുളം സബ് കളക്ടറുടെ നിർദേശാനുസരണം മൂന്നാർ വില്ലേജ് ഓഫീസറാണ് കത്ത് നൽകിയത്. അതേസമയം ഉദ്യോ?ഗസ്ഥരുടെ പ്രവൃത്തി…

Read More

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്‌

ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ക്ക് ഇത്തവണത്തെ വൈദ്യശാസ്ത്രത്തിലെ നൊബേല്‍ പുരസ്കാരം. രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്കും ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനുമാണ് പുരസ്കാരം.അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഹാര്‍വി ആള്‍ട്ടറും ചാള്‍സ് റൈസും, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കല്‍ ഹ്യൂട്ടനുമാണ് പുരസ്കാരത്തിന് അര്‍ഹരായത്.   രക്തത്തിലെ ഹെപ്പറ്റൈറ്റിസ് സി സിറോസിസും, ലിവര്‍ ക്യാന്‍സറുമടക്കമുള്ള ഗുരുതരരോഗങ്ങളിലേക്ക് നയിക്കുന്നതാണെന്നും ഇതിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ നാഴികക്കല്ലാകുന്ന കണ്ടെത്തലാണ് ഇതെന്നും നൊബേല്‍ സമ്മാനജൂറി വിലയിരുത്തി.

Read More

ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം; സംസ്ഥാന സർക്കാരിന്റേത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയെന്ന് പ്രകാശ് ജാവ്ദേക്കർ

ചാരവൃത്തി കേസിലെ പ്രതി ജ്യോതി മൽഹോത്ര കേരളം സന്ദർശിച്ചത് ദേശീയതലത്തിൽ ചർച്ചയാക്കാൻ ബിജെപി. ജ്യോതിയുടെ സന്ദർശനം അപ്രതീക്ഷിതമായിരുന്നില്ലെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ചാരവൃത്തി നടത്തിയ ഒരാളെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രാജ്യവിരുദ്ധ ശക്തികൾക്ക് തണലൊരുക്കുന്ന രീതിയാണ് കേരള സർക്കാരിന്റെത്. ഇത് കൂടുതൽ അപകടകരമാണെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. 2025 ജനുവരിയിലാണ് ജ്യോതി മൽഹോത്ര ടൂറിസം വകുപ്പിന്റെ ‘എന്റെ…

Read More

സുൽത്താൻ ബത്തേരി പഴുപ്പത്തൂർ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി: പഴുപ്പത്തുർ കാവുംകരകുന്ന് ആലുംപറമ്പിൽ പരേതനായ കറപ്പന്റെ ഭാര്യ തങ്കയെ ആണ് തീ പൊള്ളലേറ്റ്. മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 7.30 ഓടെ വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട് അയൽവാസികൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തങ്കയെ പൊളളലേറ്റ നിലയിൽ കണ്ടത്. ഉടനെ തീ അണച്ചെങ്കിലും തങ്കയെ രക്ഷപ്പെടുത്താനായില്ല. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മകൻ രാധാകൃഷ്ണൻ ജോലിക്ക് പോയതിനു ശേഷമാണ് സംഭവം.  മകൾ ഓമന വിവാഹിതയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻ ബത്തേരി പോലീസ് തുടർ…

Read More