
‘ഇസ്രയേലിലെ ഇന്ത്യക്കാർ സുരക്ഷിതർ, ട്രംപിന്റെ ഇടപെടൽ ചരിത്രപരമായ നടപടി’; ഇസ്രയേൽ വക്താവ് ഗൈ നിർ
ഇസ്രയേലിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടു. ജനജീവിതം സാധാരണ നിലയിലേക്ക് എത്തി. ഇസ്രയേലിൽ ഉള്ള ഇന്ത്യക്കാർ സുരക്ഷിതർ. രാജ്യത്ത് എല്ലായിടത്തും ഷെൽട്ടറുകൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്തുള്ള ആർക്കും അത് ഉപയോഗിക്കാവുന്നതാണ്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇടപെടൽ, നേതൃത്വത്തിനും സൗഹൃദത്തിനും വേണ്ടിയുള്ള ചരിത്രപരമായ നടപടിയാണ്. പ്രതിരോധിക്കാൻ മാത്രമല്ല, ഇറാന്റെ ആണവശേഷിക്കെതിരായ പോരാട്ടത്തിലും യു എസ് പിന്തുണ നൽകി. ജനങ്ങളെ നയിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് അമേരിക്ക തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേൽ ഇറാൻ സംഘർഷത്തിന് ശേഷം ഇന്ത്യയിലെ ഇസ്രയേൽ വക്താവിന്റെ ആദ്യ പ്രതികരണം…