വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര

  കൊച്ചി: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഏത് സ്‌റ്റേഷനില്‍ നിന്ന് ഏത് സ്‌റ്റേഷനുകളിലേക്കും സ്ത്രീകൾക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം. സൗജന്യ യാത്ര ഒരുക്കുന്നതിനൊപ്പം വിവിധ സ്റ്റേഷനുകളില്‍ പല മത്സരങ്ങളും മറ്റ് പരിപാടികളും കൊച്ചി മെട്രോ സംഘടിപ്പിച്ചിട്ടുണ്ട്.

Read More

വീണാ ജോർജിനെതിരായ പ്രതിപക്ഷ പ്രതിഷേധം ചെറുക്കാൻ LDF; വിശദീകരണ യോഗം സംഘടിപ്പിക്കാൻ തീരുമാനം

വീണാ ജോർജിനെതിരായ പ്രതിപക്ഷ പ്രതിഷേധം ചെറുക്കാൻ എൽഡിഎഫ്. സി.പി.ഐ.എമ്മിന് പിന്നാലെ എൽ.ഡി.എഫ് ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുകയാണ്. വ്യാഴാഴ്ച ആറന്മുള നിയോജകമണ്ഡലത്തിൽ വിശദീകരണ യോഗം നടത്താൻ പാർട്ടിയുടെ ജില്ലാ നേതൃത്വം തീരുമാനിച്ചു.അതോടൊപ്പം വിവിധ പഞ്ചായത്തുകളിലായി റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റിലാണ് ഈ തീരുമാനങ്ങൾ എടുത്തത്. വീണാ ജോർജിനെ വിമർശിച്ച നേതാക്കൾക്കെതിരെ പാർട്ടി തലത്തിൽ നടപടിയെടുക്കാനും തീരുമാനിച്ചു.സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടവർക്കെതിരെയാകും പാർട്ടി നടപടി. മൂന്നു ദിവസത്തിനകം നടപടി സ്വീകരിച്ച്, വിശദമായ റിപ്പോർട്ട് ജില്ലാ സെക്രട്ടറിയേറ്റിന് സമർപ്പിക്കാൻ നേതൃത്വം നിർദേശം…

Read More

താമരശേരിയില്‍ 12കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 72കാരന്‍ അറസ്റ്റില്‍

കോഴിക്കോട് താമരശേരിയില്‍ 12കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 72കാരന്‍ അറസ്റ്റില്‍. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് പൊലീസില്‍ വിവരമറിയിച്ചത്. കുട്ടിയുടെ മൊഴി പിന്നീട് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിലൊന്നും പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തി. പരിശോധനഫലം വന്നതിന് പിന്നാലെയാണ് 72 കാരനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് താത്ക്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അടുത്ത മാസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 30 വരെ നീട്ടി. ദ്വാരപാലക സ്വര്‍ണ്ണപ്പാളി കേസിലാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായ മുന്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയ്ക്ക് സുപ്രീംകോടതി വിധി താല്‍കാലിക ആശ്വാസമായി. അടുത്ത മാസം 8,9…

Read More

സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 80 രൂപ കുറഞ്ഞു

  തുടർച്ചയായ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 34,720 രൂപയായി.

Read More

‘അന്ന് ഫ്രില്ലിക്ക് പ്രായം 23 വയസ്സ്; സ്വർണാഭരണങ്ങൾക്കായി ഏലിയാമ്മയെ കൊലപ്പെടുത്തിയത് കഴുത്തും കൈത്തണ്ടയും മുറിച്ച്’

  ആലപ്പുഴ ∙ സ്വർണാഭരണങ്ങൾക്കായി റിട്ട.അധ്യാപിക തുമ്പോളി ആലക്കാട്ടുശേരിൽ ഏലിയാമ്മ സെബാസ്റ്റ്യനെ (ചിന്നമ്മ– 80) കഴുത്തും കൈത്തണ്ടയും മുറിച്ചു കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും ബന്ധുവുമായ പാതിരപ്പള്ളി മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അഡീഷനൽ സെഷൻസ് കോടതി (3) ജഡ്ജി എം.ഷുഹൈബാണു ശിക്ഷ വിധിച്ചത്. സംഭവം നടക്കുമ്പോൾ ഫ്രില്ലിക്ക് 23 വയസായിരുന്നു പ്രായം. 2010 ഓഗസ്റ്റ് 12ന് ആണ് ഏലിയാമ്മ കൊല്ലപ്പെടുന്നത്. ഭർത്താവും 4 മക്കളും വിദേശത്തായതിനാൽ തുമ്പോളിയിലെ വീട്ടിൽ ഇവർ തനിച്ചായിരുന്നു.സംഭവ ദിവസം…

Read More

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി: ശനിയാഴ്ച വരെ മഴ കനക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാളില്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ഇന്നലെ രാത്രിമുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കടലും പ്രക്ഷുപ്തമാണ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 11…

Read More

മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫിന്റെ മാതാവ് മരണപ്പെട്ടു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫിന്റെ മാതാവ് അഫ്‌സത്ത് പുത്തലോന്‍ മരണപ്പെട്ടു. കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്.

Read More

വയനാട് ‍ജില്ലയിൽ 234 പേര്‍ക്ക് കൂടി കോവിഡ്;232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 201 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേർ വിദേശത്ത് നിന്ന് എത്തിയതാണ്. 6 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13366 ആയി. 11300 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 81 മരണം. നിലവില്‍ 1985 പേരാണ് ചികിത്സയിലുള്ളത്….

Read More

സംസ്ഥാനത്തെ അതിതീവ്രമഴ; പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യത; അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി.

സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും KSEB ആവശ്യപ്പെട്ടു. പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോകുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരേയും സമീപത്ത് പോകാന്‍ അനുവദിക്കുകയുമരുത്. സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍‍വ്വീസ്…

Read More