Headlines

ഇപി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

ന്ത്രി ഇ പി ജയരാജന്റെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ സംഘർഷമായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടും ലോക്കർ വിവാദത്തിലും ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഇ പി ജയരാജനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസം ഇപി ജയരാജന്റെ മട്ടന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കം പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.

Read More

കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ പുനരാരംഭിക്കും; അഡ്വാൻസ് ബുക്കിങ്ങ് നിർബന്ധം

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും. വിവാഹങ്ങള്‍ ഇന്ന് മുതല്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്ന് ബുക്കിങ് ഇല്ലാത്തതിനാല്‍ വിവാഹം ഉണ്ടാകില്ല. നാളെ 7 വിവാഹങ്ങള്‍ ഇതിനോടകം ബുക്ക് ചെയ്തിട്ടുണ്ട്. രാവിലെ 5 മുതൽ ഉച്ചയക്ക് 12.30 വരെ കിഴക്കേ നടപ്പന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ച് നടത്തും. ബുക്കിങ്ങ് ചെയ്തു വരുന്നവരുടെ വിവാഹങ്ങൾ മാത്രമേ നടത്തി കൊടുക്കുകയുള്ളൂ. സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള കോവിഡ് പ്രോട്ടോകോളും ദേവസ്വം എർപ്പെടുത്തിയ നിബന്ധനകളും കർശനമായി പാലിക്കേണ്ടതാണെന്നും ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അറിയിച്ചു.

Read More

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്.  ആറാം വളവിൽ ബസ്  തകരാറിലായതിനെ തുടർന്നാണ്  രാവിലെ ഗതാഗത തടസ്സമുണ്ടായത്.   അടിവാരം മുതൽ വ്യൂ പോയിന്റ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് .പോലീസും ചുരം  സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന്  തടസ്സം നീക്കാൻ പ്രവർത്തിക്കുന്നുണ്ട് ‘

Read More

അടിയന്തര അറിയിപ്പ്

കല്‍പ്പറ്റ വെള്ളാരംകുന്ന് പെട്രോള്‍ പമ്പിനു സമീപം ലോറി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ ബഹുനില കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവൃത്തി ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് 2.30 മുതല്‍ ആരംഭിക്കുന്നതിനാല്‍ 200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ അടിയന്തരമായി മാറിത്താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വീടുകളിലെയും കെട്ടിടങ്ങളിലെയും ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്യുകയും വൈദ്യുതി മെയിന്‍ സ്വിച്ച് ഓഫാക്കുകയും ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് നഗരസഭ സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് ജില്ലാ…

Read More

ഇടുക്കി തലക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

  ഇടുക്കി ശാന്തമ്പാറ തലക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. കോരംപാറ സ്വദേശിനി വിമല ചിരഞ്ജീവിയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഏലം തോട്ടത്തിൽ മറ്റ് തൊഴിലാളികൾക്കൊപ്പം ജോലി ചെയ്യുകയായിരുന്നു വിമല. കനത്ത മഞ്ഞുവീഴ്ചയിൽ കാട്ടാന വരുന്നത് കണ്ടില്ലെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. കാട്ടാന അടുത്തെത്തിയപ്പോൾ മറ്റ് തൊഴിലാളികൾ ഓടി രക്ഷപെടുകയായിരുന്നു.

Read More

പെ​ഷ​വാ​ർ സ്ഫോ​ട​നം: ഓ​സീ​സി​ന്‍റെ പാ​ക്ക് പ​ര്യ​ട​നം തു​ലാ​സി​ൽ

റാവൽപിണ്ടി: ഭീ​ക​രാ​ക്ര​മ​ണം പാ​ക്കി​സ്ഥാ​നി​ലെ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ൽ കൂ​ടി ഭീ​ഷ​ണി​യാ​കു​ന്നു. പെ​ഷ​വാ​റി​ലെ ഷി​യാ മോ​സ്കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ പാ​ക്കി​സ്ഥാ​ൻ പ​ര്യ​ട​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യേ​ക്കും. പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ആ​ദ്യ​ദി​നം റാ​വ​ൽ​പി​ണ്ടി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് 200 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ പെ​ഷ​വാ​റി​ൽ ചാ​വേ​ർ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. 45 പേ​ർ മ​രി​ച്ച സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ സം​സാ​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ പ​ര​മ്പ​ര ഉ​പേ​ക്ഷി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

Read More

ഫയർ അലറാം മുഴങ്ങി; കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കോഴിക്കോട്-കുവൈറ്റ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമമാണ് കാർഗോ ഭാഗത്ത് നിന്ന് ഫയർ അലറാം മുഴങ്ങിയതിനെ തുടർന്ന് തിരിച്ചിറക്കിയത്. വിമാനം പറന്നുയർന്ന ഉടൻ തന്നെ അപായമണി മുഴങ്ങുകയായിരുന്നു. പതിനേഴ് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതരാണ്. രാവിലെ എട്ടരയോടെയാണ് വിമാനം പറന്നുയർന്നത്. പിന്നാലെ തിരിച്ചിറക്കുകയായിരുന്നു.

Read More

നിയമസഭാ കയ്യാങ്കളി കേസ്: വിടുതൽ ഹർജിക്കെതിരെ നൽകിയ തടസ്സ ഹർജിയിൽ വിധി ഇന്ന്

നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കതെിരെ നൽകിയ തടസ്സ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. പ്രതി പട്ടികയിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹർജികളെ എതിർത്ത് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് കോടതിയെ സമീപിച്ചത് ചെന്നിത്തല തടസ്സവാദം മാത്രമാണ് ഉന്നയിച്ചത്. അഭിഭാഷക പരിഷത്ത് തടസ്സഹർജി നൽകുകയും…

Read More

ABB Group Careers UAE and Middle East – Latest Updates

Are you an innovation seeker? Do you thrive on technology and advancement? Do you want a rewarding and exciting career? Then look no further. ABB Group Careers has vacancies for you. Explore these opportunities here and apply now. Company Name ABB Group Job Location Dubai Nationality Selective (Update) Education Equivalent Degree Experience Mandatory Salary Range Depending…

Read More

വീണ്ടും ആരോപണങ്ങളും ആവശ്യങ്ങളും; സമരം നിർത്താൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി അനുപമ

ദത്ത് വിവാദത്തിൽ ഇന്നും പുതിയ ആരോപണങ്ങളുമായി കുട്ടിയുടെ അമ്മ എന്ന് അവകാശപ്പെടുന്ന അനുപമ. കേസിലെ നിർണായകമായ ഡിഎൻഎ പരിശോധനാ ഫലം ഇന്നോ നാളെയോ വരാനിരിക്കെയാണ് പുതിയ ആരോപണം. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് ഇവർ പറയുന്നത്. നടന്നത് കുട്ടിക്കടത്താണ്, സിബിഐ അന്വേഷണം വേണമെന്നൊക്കെ അനുപമ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള നടപടികൾ തുടങ്ങിയെന്നും അനുപമ പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ സുനന്ദയും ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനും പോലീസും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയാണ്. കുഞ്ഞിനെ…

Read More