കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിന് മുകളിലൂടെ ബസ് കയറുകയായിരുന്നു. നസ്രിയത്ത് മന്‍സിയ ആണ് മരിച്ചത്. എതിരെ വന്ന ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. പിതാവിനൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്നു കുഞ്ഞ്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് സ്‌കൂളിലെ രണ്ടാം ക്ലാസുകാരിയാണ്. ഓട്ടോയിലിടിച്ചാണ്‍ സ്‌കൂട്ടര്‍ മറിഞ്ഞത്. വീണുപോയ കുഞ്ഞിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

Read More

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ

കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. ഒന്നാം പ്രതി റമീസിന്റെ മാതാപിതാക്കളാണ് കസ്റ്റഡിയിലായത്. തമിഴ്നാട്ടിൽ നിന്ന് പിടികൂടിയ പ്രതികളെ ഉടൻ കോതമംഗലത്ത് എത്തിക്കും. റമീസിന്റെ അറസ്റ്റിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. കേസിലെ രണ്ടാം പ്രതിയായിട്ടുള്ള റഹീം, മൂന്നാം പ്രതിയായിട്ടുള്ള ഷെരീഫ എന്നിവരാണ് പിടിയിലായിട്ടുള്ളത്. പ്രതികൾക്കായി പറവൂരുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇവർക്കായുള്ള അന്വേഷണം പുരോ​​ഗമിക്കുന്നതിനിടെയാണ് തമിഴ്നാട്ടിൽ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്….

Read More

വയനാട് ജില്ലയില്‍ നാളെയും റെഡ് അലേര്‍ട്ട്

ആഗസ്റ്റ്  എട്ട്, ഒന്‍പത് (ശനി, ഞായര്‍) തീയതികളില്‍ വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പാണ് പുറപ്പെടുവിച്ചത്. 24 മണിക്കൂറില്‍ 204.5 മി.മീ ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ആഗസ്റ്റ് 10 ന് ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മി.മി വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്  

Read More

കോവിഡ് കാലത്തെ സന്നദ്ധപ്രവര്‍ത്തകരെ ആദരിച്ചു

  കോവിഡ് കാലത്ത് നിസ്വാര്‍ത്ഥ സേവനമനുഷ്ഠിച്ച ജില്ലയിലെ ശ്മശാനം ജീവനക്കാരെയും,പള്ളികാട്ടിലെ ജീവനക്കാരെയും, ആംബുലന്‍സ് ഡ്രൈവര്‍മാരെയും ബേക്കേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയും,നന്മ ഫൗണ്ടേഷനും, സ്റ്റുഡന്‍സ് പോലീസ് കേഡറ്റും ചേര്‍ന്ന് ആദരിച്ചു.ജില്ലാ തല ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.നിര്‍വഹിച്ചു.ജില്ലയില്‍ കല്‍പ്പറ്റ,മാനന്തവാടി എന്നിവിടങ്ങളിലും ആദരിക്കല്‍ ചടങ്ങ് നടത്തി. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രതിനിധിയായ അബിനെ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി പി ബെന്നി പെന്നാട അണിയിച്ച് ആദരിച്ചു.ശ്മശാനം ജീവനക്കാരുടെ പ്രതിനിധിയായി രാജന്‍.പി.ടിയെയും,പള്ളികാടുകളിലെ ജീവനക്കാരുടെ പ്രതിനിധിയായി അബ്ദുള്‍ ഖാദറിനെയും, സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മന്‍. ടി.കെ.രമേശന്‍…

Read More

മാസ്‌ക്കില്ലെങ്കില്‍ ഇനി മുതല്‍ പിഴ 500 രൂപ; കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴശിക്ഷയില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം ലംഘിക്കുന്നരുടെ പിഴശിക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനനുസരിച്ച ഭേദഗതി വരുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ ഇനി മുതല്‍ 500 രൂപയാണ് പിഴയൊടുക്കേണ്ടത്. ഇത് നേരത്തെ 200 രൂപയായിരുന്നു. പൊതുസ്ഥലത്തും നടപ്പാതയിലോ തുപ്പുന്നവരുടെ പിഴയും 200ല്‍ നിന്ന് 500 രൂപയായി വര്‍ധിപ്പിച്ചു. എല്ലാ കുറ്റവും ആവര്‍ത്തിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. നിയന്ത്രണം ലംഘിച്ച് വിവാഹത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുക്കുന്നവര്‍ക്കുള്ള പിഴ 1000ത്തില്‍ നിന്ന് 5000…

Read More

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ   

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ* ഫാത്തിമ, ഇരഞ്ഞിവയൽ, എൻ.എം.ഡി.സി, എ.കെ.ജി എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 8 മുതൽ 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പഴഞ്ചന, വെള്ളമുണ്ട ഹൈസ്കൂൾ, സബ് രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 8.30 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.  

Read More

രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി

ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും അത് തുടരും. സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങൾ ഇവിടെ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് എൽ ഡി എഫ് സർക്കാർ ഉറപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു കിറ്റെക്‌സ് വിഷയം വിവാദമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആർ പി ജി എന്റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്കയുടെ ട്വീറ്റിന് നന്ദി പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ചതിന് നന്ദിയെന്നും നിങ്ങളുടെ സത്യസന്ധതയെ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.99 ലക്ഷം സാമ്പിളുകൾ; ടിപിആർ 11.87

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,626 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 797, കൊല്ലം 1199, പത്തനംതിട്ട 451, ആലപ്പുഴ 730, കോട്ടയം 877, ഇടുക്കി 299, എറണാകുളം 2000, തൃശൂർ 2293, പാലക്കാട് 1014, മലപ്പുറം 2277, കോഴിക്കോട് 1864, വയനാട് 394, കണ്ണൂർ 748, കാസർഗോഡ് 683 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,73,221 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,58,310 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ലോകായുക്ത ഭേദഗതി ഓർഡിനൻസ്: മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമെന്ന് വി ഡി സതീശൻ

  ലോകായുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാരുടെ പ്രതികരണം യുക്തിസഹമല്ല. ആർട്ടിക്കിൾ 164നെ പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു. ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള ന്യായീകരണം തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു ഭേദഗതി മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണ്. കോടിയേരിയുടെ പ്രതികരണത്തിൽ അത് വ്യക്തമാണ്. കോടതി വിധിയുണ്ടെന്ന വാദം തെറ്റാണെന്നും സതീശൻ പറഞ്ഞു. അതേസമയം ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നാളെ ഗവർണർ ആരിഫ് മുഹമ്മദ്…

Read More

ആറളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി

  കണ്ണൂര്‍: കണ്ണൂര്‍ ആറളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. സ്‌കൂള്‍ ശുചീകരണത്തിനിടെയ ശൗചാലയത്തിലാണ് രണ്ട് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് ബോംബുകള്‍ നിര്‍വീര്യമാക്കി.

Read More