നിപാ വൈറസ്: കോഴിക്കോട് ജില്ലയിൽ പി എസ് സി പ്രായോഗിക പരീക്ഷയും അഭിമുഖവും മാറ്റി

  കോഴിക്കോട്: നിപാ വൈകോഴിക്കോട് ജില്ലയിൽ പി എസ് സി പ്രായോഗിക പരീക്ഷയും അഭിമുഖവും മാറ്റിറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖലാ ഓഫിസിൽ വച്ച് തിങ്കളാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷ മാറ്റി വച്ചിരിക്കുന്നു. കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫിസിൽ വച്ച് ഈയാഴ്ച ഈ മാസം ആറ് മുതൽ പത്ത് വരെ നടത്താൻ…

Read More

തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന് 35 വർഷം തടവുശിക്ഷ

  തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 41കാരനായ പിതാവിന് 35 വർഷം തടവുശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ഏഴ് വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനക്കേസിലാണ് തൊടുപുഴ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 2014 മെയ് 24ന് കുട്ടിയുടെ അമ്മയും സഹോദരനും പുറത്തുപോയ സമയത്ത് പിതാവ് മകളെ പീഡിപ്പിക്കുകയായിരുന്നു. തിരികെ വന്ന മാതാവിനോട് കുട്ടി വിവരം പറഞ്ഞു. പരിശോധനയിൽ ഇതിന് മുമ്പും പ്രതി പലതവണ മകളെ പീഡിപ്പിച്ചാതായുള്ള വിവരം പുറത്തുവന്നു ബലാത്സംഗത്തിന് 10…

Read More

ഭാരം കുറയ്ക്കാൻ മുട്ട ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ

പ്രോട്ടീൻ റിച്ച് ഡയറ്റിനെ കുറിച്ച് പറയുമ്പോൾ ആദ്യം മനസിലെത്തുക മുട്ടയാണ്. ഏതൊരു പ്രോട്ടീൻ ഡയറ്റിലും മുട്ടയ്ക്ക് സ്ഥാനമുണ്ട്. മുട്ട ഉൾപ്പെട്ട ബ്രേക്ഫാസ്റ്റ് കഴിക്കുന്നതുതന്നെ ഭാരം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഭാരം കുറയ്ക്കാൻ മുട്ട ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്താണെന്ന് നോക്കാം. 1.മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുന്നത് ആരോഗ്യകരമാണ് എന്ന് ഒരു ധാരണയാണ് പലർക്കുമുള്ളത്. ഹൈ കൊളസ്ട്രോൾ അടങ്ങിയതാണ് മഞ്ഞ എങ്കിലും അതൊരിക്കലും ഹാനീകരമല്ല. വൈറ്റമിൻ B2,B12,D, ഫോളേറ്റ്, ഫോസ്ഫറസ്, സെലെനിയം, കാത്സ്യം, സിങ്ക് എന്നിവ എല്ലാം…

Read More

പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ചു; കായിക പരിശീലകൻ അറസ്റ്റിൽ

പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കായിക പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ സ്പോർട്സ് സ്ഥാപനത്തിലെ ബാഡ്മിൻ്റൺ പരിശീലകനായ കുന്നുകുഴി സ്വദേശി ജാക്സൺ (21) ആണ് കഴക്കൂട്ടം പൊലീസിൻ്റെ പിടിയിലായത്. പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ ബാഡ്മിൻ്റൺ പരിശീലനത്തിനിടെയാണ് ജാക്സൺ പരിചയപ്പെട്ടത്. രണ്ടു മാസത്തെ പരിചയം മാത്രമാണ് ഇവർക്കുണ്ടായിരുന്നത്. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്. വിവരം അറിഞ്ഞ രക്ഷകർത്താക്കൾ കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. നിരവധി തവണ പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചതായി…

Read More

ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സായ് ശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

  വധഗൂഢാലോചന കേസിൽ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ച സൈബർ ഹാക്കർ സായ് ശങ്കർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് തന്നെ ചോദ്യം ചെയ്യുന്നതെന്ന് സായ് ശങ്കർ പറഞ്ഞു. കേസിൽ പോലീസ് പീഡനം ആരോപിച്ച് ഇയാൾ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റിയിരുന്നു ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യഹർജിയുമായി സായ് ശങ്കർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ ഫോൺ വിവരങ്ങൾ നശിപ്പിച്ചതിന് എത്ര തുക പ്രതിഫലം കിട്ടിയെന്ന് കണ്ടെത്താൻ ഹാക്കറുടെ…

Read More

കോവിഡിന് ശമനം; റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കുന്നു

  ന്യൂഡൽഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ കു​റ​വ് വ​ന്ന​തോ​ടെ ട്രെ​യി​നു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ കാ​റ്റ​റിം​ഗ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും. ഐ​ർ​സി​ടി​സി പ​തി​വ് പോ​ലെ ട്രെ​യി​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി പാ​കം ചെ​യ്ത ഭ​ക്ഷ​ണ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് 2020 മാ​ർ​ച്ച് മു​ത​ൽ ട്രെ​യി​നു​ക​ളി​ലെ ഭ​ക്ഷ​ണ വി​ത​ര​ണം നി​ർ​ത്തി വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ രാ​ജ​ധാ​നി, ദു​ര​ന്തോ, ശ​താ​ബ്ദി ട്രെ​യി​നു​ക​ളി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

Read More

തെരഞ്ഞെടുപ്പിന് മുമ്പ് കെ സുരേന്ദ്രൻ സി കെ ജാനുവിന് 40 ലക്ഷം രൂപ കൈമാറിയെന്ന് ജെആർപി നേതാവ്

  തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ 40 ലക്ഷം രൂപ കൈമാറിയെന്ന് ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബാബു ബി സി. അമിത് ഷാ ബത്തേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴും സി കെ ജാനുവിന് പണം നൽകിയതായി ബാബു ആരോപിച്ചു പ്രസീത ആഴീക്കോടും പ്രകാശനുമാണ് ഇതിനെല്ലാം ഇടനില നിന്നത്. ജാനു പണം വാങ്ങിയെന്ന് പാർട്ടിയുടെ സംസ്ഥാന ഭാരവാഹികൾക്ക് അറിയാമായിരുന്നുവെന്നും ബാബു പറഞ്ഞു.

Read More

കരിപ്പൂർ സ്വർണക്കടത്ത് കേസ്: സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്‌ഐ നേതാവ് സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചേക്കുമെന്നാണ് സൂചന. ക്വട്ടേഷൻ സംഘത്തലവൻ അർജുൻ ആയങ്കിയുടെ ബിനാമിയാണ് സജേഷെന്നാണ് സൂചന. അർജുൻ ഉപയോഗിച്ച കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് സജേഷിന്റെ പേരിലാണ്. കൃത്യത്തെ കുറിച്ചും സജേഷിനും വിവരമുണ്ടായതായി കസ്റ്റംസ് സംശയിക്കുന്നു. അതേസമയം ഇന്ന് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സൂഫിയാനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുഎഇയിൽ നിന്ന് കടത്താൻ പദ്ധതിയിട്ട സ്വർണത്തിന് സംരക്ഷണം…

Read More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; തോൽവിക്ക് പിന്നാലെ ഐസിസിയെ വിമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി

  സതാംപ്ടണ്‍: തോൽവിക്ക് പിന്നാലെ ഐസിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി. ഒരു മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല എന്ന് കൊഹ്‌ലി പറഞ്ഞു. മൂന്ന് ടെസ്റ്റുകളെങ്കിലും അടങ്ങിയ ഒരു പരമ്പര നടത്തിയാവണം ഇത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. “ഒന്നാമതായി, ഒരു ടെസ്റ്റ് കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല. ഒരു ടെസ്റ്റ് പരമ്പര ആയിരുന്നെങ്കിൽ മൂന്ന് മത്സരങ്ങൾ കൊണ്ട് കുറച്ചുകൂടി മികച്ച പോരാട്ടം കാണാൻ…

Read More

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; എട്ട് പേർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ 8 പേർ മരിച്ചു. സുംന മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ചമോലി ജില്ലയുടെ മലയോര ഭാഗമാണിത്. അപകടത്തിൽപ്പെട്ട 384 പേരെ സൈന്യം രക്ഷപ്പെടുത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് റോഡുകൾ തകർന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെ രാത്രിയോടെ നിർത്തിവെച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചു

Read More