ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്ത്?, അടൂർ പ്രകാശിനെ SIT ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും എസ്ഐടി ചോദ്യം ചെയ്യും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചറിയാനാണ് ചോദ്യം ചെയ്യുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ദില്ലി യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും. എസ്ഐടി സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന പോറ്റി നൽകുന്ന മൊഴി നിർണായകമാകും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ യുടെ മൊഴിയിലെ കാര്യങ്ങളും പോറ്റിയിൽ നിന്നും ശേഖരിക്കും.Logo live TV Advertisement Kerala News Must Read ഉണ്ണികൃഷ്ണൻ…

Read More

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും. കുട്ടികളിൽ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയ വിഭവങ്ങൾ സർക്കാർ നിർദേശിച്ചത്. ആഴ്ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉണ്ടാക്കണമെന്നാണ് നിർദേശം. ഒപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേർത്ത ചമ്മന്തിയും വേണം. കൂടാതെ മറ്റ് ദിവസങ്ങളിൽ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ മറ്റ്…

Read More

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.തേവലപ്പുറം സ്വദേശി മനോജ് എന്ന ഇരുപത്താറുകാരനാണ് മരിച്ചത്. ദുബായിൽ നിന്നെത്തി നീരീക്ഷണത്തിൽ കഴിയവെ ഇന്നുരാവിലെയാണ് ഇദ്ദേഹം മരിച്ചത്. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്

Read More

പ്രഭാത വാർത്തകൾ

  🔳ഓരോ ചെറുപ്പക്കാരനും അവസരങ്ങള്‍ ലഭിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരെ എന്നും ചാരി നിര്‍ത്തുന്ന ആശ്രയമായ സഹായമല്ല, മറിച്ച് അവരുടെ അഭിലാഷങ്ങള്‍ അന്തസ്സോടെ നിറവേറ്റുന്നതിന് അവരെ സ്വയം പര്യാപ്തരാക്കുന്ന പിന്തുണയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ചായക്കടക്കാരനായ തനിക്ക് ഇത് സാധിക്കുമെങ്കില്‍ ആര്‍ക്കും ഇത് സാധിക്കുമെന്നും എനിക്ക് ഉള്ള അതേ കഴിവുകള്‍ ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും ഉണ്ടെന്ന് തനിക്ക് തോന്നുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. 🔳’ജല്‍ ജീവന്‍ മിഷന്‍’ 2019ല്‍ ആരംഭിച്ചതിനുശേഷം അഞ്ച് കോടി…

Read More

ശബരിമല സ്വർണക്കൊള്ള: കണ്ഠരര് രാജീവരുടെ വീട്ടിലെ SIT പരിശോധന പൂർത്തിയായി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി നടത്തിയ പരിശോധന പൂർത്തിയായി. പരിശോധന എട്ട് മണിക്കൂർ നീണ്ടു. ബാങ്ക് അക്കൌണ്ട് വിവരങ്ങളും , ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവുമാണ് പരിശോധന നടത്തിയത്. സ്വർണാഭരണങ്ങൾ പരിശോധിക്കാനായി തന്ത്രിയുടെ വീട്ടിലേക്ക് സ്വർണപ്പണിക്കാരനെ എത്തിക്കുകയും ചെയ്തിരുന്നു തന്ത്രിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ എസ്‌ഐടി ശേഖരിച്ചു. കുടുംബംഗങ്ങളുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് കണ്ടെടുത്ത സ്വർണാഭരണങ്ങളുടെ പഴക്കം, മൂല്യം, അളവ് എന്നിവയാണ് സ്വർണ്ണപ്പണിക്കാരെ കൊണ്ടുവന്നെത്തിച്ച് പരിശോധിച്ചത്. എസ്ഐടിയുടെ…

Read More

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമായി. വ്യാഴാഴ്ച്ച പവന് 33,320 രൂപയും ഗ്രാമിന് 4,165 രൂപയുമായിരുന്നു നിരക്ക്. ഏപ്രിലിലെ ആദ്യ രണ്ടു ദിനം കൊണ്ട് പവന് 920 രൂപ വര്‍ധിച്ചത് കാണാം. മാര്‍ച്ചില്‍ സ്വര്‍ണത്തിന് 1,560 രൂപയുടെ വിലയിടിവ് സംഭവിച്ചിരുന്നു. പോയമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക്…

Read More

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

  ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണ്. രണ്ട് പേര്‍ ഉക്രേനിയന്‍ പൗരന്മാര്‍ക്കും പരുക്കേറ്റു. രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. മൊംബാസ, അല്‍ ബഹിയ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.     യുഎഇ പ്രതിരോധമന്ത്രാലയം ആക്രമണത്തെ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനവും വ്യക്തമായ ലംഘനവുമാണ് ആക്രമണമെന്ന് മന്ത്രാലയം പ്രതികരിച്ചു. മേഖലയുടെ…

Read More

പുല്ല് അരിയുന്നതിനിടെ പുലിയുടെ ആക്രമണം; മൂന്നാറിൽ തൊഴിലാളിക്ക് പരുക്ക്

  മൂന്നാറിൽ പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. കല്ലാർ പുതുക്കാട് എസ്റ്റേറ്റിലെ തൊഴിലാളി സേലരാജനാണ് പരുക്കേറ്റത്. പശുവിനുള്ള പുല്ല് അരിയുന്നതിനിടെയാണ് സേലരാജിനെ പുലി ആക്രമിച്ചത്. ഉച്ചത്തിൽ നിലവിളിച്ചതോടെ പുലി സമീപത്തെകാട്ടിലേക്ക് ഓടി മറയുകയായിരുന്നു പുലിയുടെ നഖം കൊണ്ട് സേലരാജിന്റെ മുതുകിൽ ആഴത്തിലുള്ള അഞ്ച് മുറിവുകളുണ്ടായി. ഇദ്ദേഹത്തെ മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറേ നാളുകളായി തോട്ടം മേഖലയിൽ പുലിയുടെയും കടുവയുടെയും സാന്നിധ്യമുണ്ട്. നിരവധി തൊഴിലാളികളുടെ കന്നുകാലികളും കൊല്ലപ്പെട്ടു. അധികാരികളുടെ നിസംഗതയാണ് വന്യജീവി ആക്രമണങ്ങൾ വർധിക്കാൻ…

Read More

പിണറായി ആദരവ് അർഹിക്കുന്നുണ്ടോ; ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ ന്യായീകരണം തുടർന്ന് കോൺഗ്രസിന്റെ നേതാവ് കെ സുധാകരൻ. പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് സുധാകരൻ ആവർത്തിച്ചു ചെത്തുകാരന്റെ മകൻ എന്ന് വിശേഷിപ്പിച്ചതിൽ എന്താണ് അപമാനം. എല്ലാവരെയും ആക്ഷേപിക്കുന്ന പിണറായി ആദരവ് അർഹിക്കുന്നുണ്ടോ എന്നെല്ലാമാണ് സുധാകരൻ ന്യായീകരിക്കുന്നത്. രമേശ് ചെന്നിത്തല പ്രസ്താവന തിരുത്തിയതിനെ ആദരവോടെ സ്വീകരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. ഞാൻ ജാതി പറഞ്ഞിട്ടില്ല. പിണറായിയുടെ അച്ഛൻ എന്ത് തൊഴിലാണ് എടുത്തത്. അതിൽ എന്താണ് അപമാനം എന്നും സുധാകരൻ ചോദിച്ചു

Read More

സംസ്ഥാനത്ത് ഇന്ന് 6004 പേർക്ക് കൊവിഡ്, 26 മരണം; 5158 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6004 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂർ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂർ 259, വയനാട് 248, പാലക്കാട് 225, കാസർഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 56 പേർക്കാണ്…

Read More