
‘സസ്പെൻഷൻ നടപടി ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കാൻ, ഗവർണർ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള വഴി വെട്ടുന്നു’: കെ.എസ്.യു
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ വൈസ് ചാൻസലറുടെ നടപടി ഗവർണ്ണറുടെ ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. രാജ്ഭവനെ ആർ.എസ്.എസ് ആസ്ഥാനവും, സർവകലാശാലകളെ ശാഖകളുമാക്കാനുള്ള ഗവർണ്ണറുടെ അജണ്ടയെ ശക്തമായി പ്രതിരോധിക്കുമെന്നും കെ.എസ്.യു പ്രസിഡൻ്റ് വ്യക്തമാക്കി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാറെ സസ്പെൻ്റ് ചെയ്തിരിക്കുന്നത്.സർവ്വകലാശാലകളെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള വേദിയാക്കുന്നത് അംഗീകരിക്കാനാവില്ല. ഗവർണ്ണർ ആർ.എസ്.എസ് വക്താവിനെപ്പോലെയാണ് പെരുമാറുന്നത്. വിദ്യാഭ്യാസ…