സഞ്ജിത്ത് വധം: പ്രതികൾക്കായി ഊർജിത അന്വേഷണം

  പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. നാല് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർ ഉടൻ പിടിയിലാകുമെന്നാണ് പോലീസ് അറിയിക്കുന്നത്. കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് സമർപ്പിച്ച അപേക്ഷ ഇന്ന് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കൃത്യം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്ന ആളാണ് ഇയാൾ.

Read More

മന്ത്രി ചിഞ്ചുറാണി സഞ്ചരിച്ച കാർ തിരുവല്ലയിൽ മതിലിൽ ഇടിച്ച് അപകടം

തിരുവല്ല: മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ വച്ച് രാവിലെ ഏഴിനായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. തിരുവനന്തപുരത്തു നിന്നും ഇടുക്കിയിലേക്ക് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കാറില്‍ പോവുകയായിരുന്നു മന്ത്രി. നിയന്ത്രണം തെറ്റിയ വാഹനം സമീപത്തെ മതിലില്‍ ഇടിച്ചു. മന്ത്രിയെ ഉടന്‍ തന്നെ തിരുവല്ല ഗസ്റ്റ് ഹൗസിലേക്കു മാറ്റി

Read More

പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യ: ഭർത്താവിന്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർത്തു

  പയ്യന്നൂരിൽ സുനീഷയെന്ന യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു. വിജീഷിന്റെ അച്ഛൻ പി രവീന്ദ്രൻ, അമ്മ പൊന്നു എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഇവർക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി കേസിൽ വിജീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മർദനം വ്യക്തമാകുന്ന ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് നടപടി. സുനീഷക്ക് ഭർതൃവീട്ടിൽ നിരന്തരം പീഡനമേൽക്കേണ്ടി വന്നുവെന്നാണ് പരാതി. വിജീഷിന്റെ അച്ഛനും അമ്മയും ശാരീരികമായും മാനസികമായും ഉപ്രദവിച്ചിരുന്നു. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കിൽ…

Read More

‘ഈ ശബ്ദത്തെ ഭയപ്പെടുന്നതാര്? എഴുത്തുകാരന്റെ നാവ് മൂടാനാകില്ല’; ഷിജു ഖാനെ സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം

കേരള സാഹിത്യ അക്കാദമിയുടെ സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ നിന്ന് ഡിവൈഎഫ്‌ഐ നേതാവ് ഷിജു ഖാനെ ഒഴിവാക്കി പരിപാടി റദ്ദ് ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ഷിജു ഖാന്റേത് ഉള്‍പ്പെടെയുള്ള വ്യത്യസ്ത ശബ്ദങ്ങള്‍ നിശബ്ദമാക്കാനുള്ള ചിലരുടെ ഗൂഢാലോചനയും ഫ്യൂഡല്‍ ചിന്താഗതിയുമാണ് ഇതിന് പിന്നിലെന്നാണ് ചില ഇടത് പ്രൊഫൈലുകളില്‍ നിന്ന് വരുന്ന വിമര്‍ശനങ്ങള്‍. ആരെ പേടിച്ചാണ് ഷിജുഖാനെ ഒഴിവാക്കിയതെന്ന് വ്യക്തമാക്കണമെന്നാണ് പോസ്റ്റുകളിലൂടെ ഇവര്‍ ആവശ്യപ്പെടുന്നത്. സ്ഥാപിത താത്പര്യക്കൂട്ടങ്ങളുടെ ഇത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഷിജു ഖാനെ പിന്തുണയ്ക്കുന്നവര്‍ ഫേസ്ബുക്കില്‍ കുറിച്ചു….

Read More

ബാലഭാസ്‌കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. കേരള പോലീസിൽനിന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ബാലഭാസ്കറിന്റെ അപകട മരണത്തിൽ അദ്ദേഹത്തിന്റെ പിതാവ് ഉൾപ്പെടെയുള്ളവർ സംശയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിൽനിന്ന് സിബിഐക്കു വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. വാഹനം അപകടത്തിൽ പെട്ടതിൽ ദുരൂഹത ഇല്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ. കേരള സർക്കാർ കഴിഞ്ഞ വർഷം ഡിസംബറിൽ കേസ് സിബിഐക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇപ്പോൾ കേസ് ഏറ്റെടുത്തിരിക്കുന്നത്.

Read More

സംസ്ഥാനത്ത് ആക്ടീവ് രോഗികളുടെ എണ്ണം 59,517 ആയി കുറഞ്ഞു; ഇന്ന് 4847 പേർ കൊവിഡ് മുക്തരായി

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4847 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. തിരുവനന്തപുരം 302, കൊല്ലം 280, പത്തനംതിട്ട 183, ആലപ്പുഴ 208, കോട്ടയം 312, ഇടുക്കി 121, എറണാകുളം 649, തൃശൂർ 638, പാലക്കാട് 263, മലപ്പുറം 680, കോഴിക്കോട് 650, വയനാട് 115, കണ്ണൂർ 292, കാസർഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,517 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,91,845 പേർ ഇതുവരെ കോവിഡിൽ…

Read More

ബ്രിട്ടനോട് തോറ്റ് അയർലാൻഡ് പുറത്ത്; ഒളിമ്പിക്‌സ് വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ

  ടോക്യോ ഒളിമ്പിക്‌സിൽ വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം ക്വാർട്ടറിൽ കടന്നു. ബ്രിട്ടനുമായി നടന്ന മത്സരത്തിൽ അയർലാൻഡ് പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ വനിതകളുടെ ക്വാർട്ടർ പ്രവേശനം. അയർലാൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രിട്ടൻ പരാജയപ്പെടുത്തിയത്. പൂൾ എയിൽ നിന്ന് നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. ഇന്നലെ സൗത്ത് ആഫ്രിക്കയെ 4-3ന് ഇന്ത്യ തോൽപ്പിച്ചിരുന്നു. അയർലാൻഡ്-ബ്രിട്ടൻ മത്സരത്തിലെ ഫലമനുസരിച്ചായിരുന്നു ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിനെ നിശ്ചയിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയമടക്കം ആറ് പോയിന്റുകളാണ് ഇന്ത്യക്കുള്ളത്. നെതർലാൻഡ്, ജർമനി,…

Read More

കോൺഗ്രസ് നേരത്തെ സമ്പന്ന പാർട്ടിയായിരുന്നു; ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ: എ കെ ആന്റണി

കോൺഗ്രസ് നേരത്തെ സമ്പന്നമായ പാർട്ടിയായിരുന്നുവെന്ന് എ കെ ആന്റണി. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അത് കാണുന്നുണ്ട്. സാധാരണ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിലാണ് തെരഞ്ഞെടുപ്പ് കാലത്ത് പ്രശ്‌നങ്ങളുണ്ടാകുക, എന്നാൽ ഇത്തവണ കലാപം സിപിഎമ്മിലാണ് 2004ഓടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം താൻ ഉപേക്ഷിച്ചതാണ്. 2022ൽ രാജ്യസഭാ കാലാവധി പൂർത്തിയാകുന്നതോടെ പാർലമെന്ററി രാഷ്ട്രീയവും ഉപേക്ഷിക്കും. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേം തീരുമാനിക്കും മുഖ്യമന്ത്രി സ്ഥാനം ആർക്കും ഉറപ്പു കൊടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏകകണ്ഠമായി തീരുമാനം…

Read More

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ഇന്ന് 9 പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), തിരുവനന്തപുരം ജില്ലയിലെ കരവാരം (സബ് വാര്‍ഡ് 10), മുദാക്കല്‍ (7), പാങ്ങോട് (3), കരകുളം (സബ് വാര്‍ഡ് 18), അഞ്ചുതെങ്ങ് (5), കാഞ്ഞിരംകുളം (14), ഇടുക്കി ജില്ലയിലെ ഏലപ്പാറ (സബ് വാര്‍ഡ് 13), പെരുവന്താനം (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള് ഇന്ന് 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 460 ഹോട്ട് സ്‌പോട്ടുകളാണുള്ളത് അതേസമയം…

Read More

രാജ്യത്തെ 60 ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് എഴുന്നൂറിലേറെ ജില്ലകളുണ്ടെങ്കിലും ഏഴു സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ മാത്രമാണ് ആശങ്കയുണ്ടാക്കുന്നവിധം കൊവിഡ് വ്യാപനമുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് കൂടുതലുള്ള ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി. ആരോഗ്യ മന്ത്രിമാരും പങ്കെടുത്തു.   മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. നിലവില്‍ രാജ്യത്തെ ആകെ സജീവ കൊവിഡ് രോഗികളുടെ കണക്കില്‍ 63 ശതമാനവും ഈ ഏഴു സംസ്ഥാനങ്ങളിലാണ്.   രാജ്യത്തെ…

Read More