സരിത്തിനേയും റമീസിനേയും കേരളത്തിന് പുറത്തുള്ള ജയിലിലേക്ക് മാറ്റണം: അപേക്ഷ കോടതിയിൽ സമര്‍പ്പിച്ച് കസ്റ്റംസ്

  കൊച്ചി: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ പ്രതികളായ സരിത്തിനേയും കെ.ടി. റമീസിനെയും കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ്. ഇക്കാര്യം ഉന്നയിച്ച് കസ്റ്റംസിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കേന്ദ്രത്തിന് കത്തയച്ചു. ഇതിനുള്ള അപേക്ഷ കസ്റ്റംസ് കോടതിയിലും സമര്‍പ്പിച്ചു. സരിത്തിനേയും, റമീസിനെയും കേരളത്തിലെ ജയിലില്‍ നിന്നും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. നേരത്തെ, കേരളത്തിലെ ജയിലിൽ ഭീഷണി നേരിടുന്നതായി സരിത്ത് കോടതിയെ ധരിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെടുത്തി ബി.ജെ.പിയിലെയും കോൺഗ്രസ്സിലെയും ഉന്നതരായ നേതാക്കളുടെ പേര് പറയാൻ…

Read More

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന്‍ (62), ആഴൂര്‍ സ്വദേശിനി ചന്ദ്രിക (68),…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8488 പേർക്ക് കൂടി കൊവിഡ്; 249 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,45,18,901 ആയി. 538 ദിവസത്തിനുള്ളിൽ റിപോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറവ് രോഗബാധയാണ് ഇത്. കഴിഞ്ഞ വർഷം മെയ് മാസത്തിനുശേഷം റിപോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ രോഗബാധയാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 249 പേർ മരിച്ചു. അതോടെ രാജ്യത്തെ ആകെ മരണം 4,65,911 ആയി. നിലവിൽ 1,18,443 പേരാണ് രാജ്യത്ത്…

Read More

ബീവറേജ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ തിരക്ക്; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ബീവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ തിരക്കിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കല്യാണത്തിന് 20 പേർ പങ്കെടുക്കുമ്പോൾ ബെവ്‌കോയ്ക്ക് മുന്നിൽ കൂട്ടയിടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ തിരക്ക് അനുവദിക്കാനാകില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളിൽ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് ആളുകളാണ് മദ്യശാലകൾക്ക് മുന്നിൽ വരി നിൽക്കുന്നത്. ഇത്തരത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ ആളുകൾ ക്യൂ നിൽക്കുകയാണെങ്കിൽ രോഗവ്യാപനം ഉണ്ടാകില്ലേയെന്ന് കോടി ചോദിച്ചു അഞ്ഞൂറോളം പേരാണ് മദ്യശാലകൾക്ക് മുന്നിൽ…

Read More

വണ്ടാനം മെഡിക്കൽ കോളേജിലേത് ഗുരുതര വീഴ്ച; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോർജ്

  ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിനെതിരായ ആരോപണത്തിൽ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാൻ നടപടികൾ സ്വീകരിക്കും. മെഡിക്കൽ കോളേജിലെ സി.സി.ടി.വി. പൊലീസ് എയ്ഡ് പോസ്റ്റുമായി ബന്ധിപ്പിക്കും’, ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി…

Read More

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിൽ മൂന്നുമാസത്തിനിടെ പൊലീസ്​ ഈടാക്കിയത് 55 കോടി രൂ​പ

  തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിൽ പൊലീസ് പിഴ ചുമത്തുന്നത്​ തുടരുകയാണ്. മൂന്നുദിവസത്തിനിടെ 70,000 പേരില്‍ നിന്നാണ് നാല്​ കോടി രൂപ​ മാസ്​ക്​ ധരിക്കാത്തതിനും കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും പറഞ്ഞ് പൊലീസ്​ ഈടാക്കിയത്​. മാസ്​ക്​ ധരികാത്തതിന്​ മാത്രം മൂന്നുമാസത്തിനിടെ 55 കോടി രൂ​പയാണ്​ പിഴ ചുമത്തിയത്. ഇക്കാലയളവില്‍ 10 ലക്ഷം പേരില്‍നിന്നായാണ്​ പിഴ ഈടാക്കിയത്​. മേ​യി​ല്‍ 2.60 ല​ക്ഷം, ജൂ​ണി​ല്‍ മൂ​ന്ന്​ ല​ക്ഷം, ജൂ​ലൈ​യി​​ല്‍ 4.34 ല​ക്ഷം എന്നിങ്ങനെയാണ്​ മാസ്​ക്​ ധരിക്കാത്തതിന്​ പിഴ…

Read More

കൊവിഡ് വാക്‌സിന്‍: സൗദിയില്‍ ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് ലക്ഷം പേര്‍

സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാനിരിക്കെ ഇന്നലെ മാത്രം ഒരു ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ സിഹതീ ആപ്പിലൂടെ ഇപ്പോഴും രജിസ്‌ട്രേഷന്‍ തുടരുന്നുണ്ട്. വാക്‌സിന്‍ വിതരണം മൂന്നു ദിവസത്തിനകം ആരംഭിക്കുമെന്ന് സൗദി ആരോഗ്യ വകുപ്പു മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ് അറിയിച്ചു.  

Read More

കാസർകോട് നിന്ന് 4 മണിക്കൂറിൽ തലസ്ഥാനത്ത് എത്തിയിട്ട് ആർക്ക് എന്താണ് കാര്യമെന്ന് പികെ കുഞ്ഞാലിക്കുട്ടി

  സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുമെന്ന് യുഡിഎഫ് നേതാക്കൾ. യുഡിഎഫ് ഉപേക്ഷിച്ച പദ്ധതിയാണ് എൽ ഡി എഫ് പൊടി തട്ടിയെടുക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കാസർകോട് നിന്ന് നാല് മണിക്കൂർ കൊണ്ട് തലസ്ഥാനം എത്തിയിട്ട് എന്താണ് കാര്യമെന്നും ആർക്കാണ് പ്രയോജനമെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു കൊള്ളാവുന്ന ഭരണമില്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായി. രണ്ടാമത് അധികാരം കിട്ടിയപ്പോൾ സർക്കാരിനുള്ളത് തല തിരിഞ്ഞ നയമാണെന്ന് മനസ്സിലാക്കാൻ പ്ലസ് വൺ…

Read More

ഹയർ സെക്കൻഡറി ഏകജാലകം: സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം

ഹയർ സെക്കൻഡറിയുടെ മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഒക്‌ടോബർ 10 (ഇന്ന്) രാവിലെ ഒൻപതു മുതൽ അപേക്ഷിക്കാം. എസ്.എസ്.എൽ.സി സേ പരീക്ഷ പാസായവരേയും പരിഗണിക്കും. ഒഴിവുകളും വിശദവിവരങ്ങളും www.hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ് ആയവർ) ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല. തെറ്റായ…

Read More