പ്ലസ് വൺ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെ

  പ്ലസ് വൺ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെയാണ് പരീക്ഷ. വി എച്ച് എസ് സി പരീക്ഷ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 13 വരെ നടക്കും. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം ഒരോ പരീക്ഷക്കിടയിലും അഞ്ച് ദിവസത്തെ ഇടവേളയുണ്ടാകും. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് പരീക്ഷക്കിടയിലെ ഇടവേള വർധിപ്പിച്ചത്.

Read More

ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കമന്റേറ്ററും പരിശീലകനും മുന്‍ ക്രിക്കറ്റ് താരവുമായ ഡീന്‍ ജോണ്‍സ്(59) അന്തരിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍വെച്ചായിരുന്നു അന്ത്യം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഔദ്യോഗിക ടിവി ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ് കമന്ററി പാനലിന്റെ ഭാഗമായാണ് ജോണ്‍സ് ഇന്ത്യയിലെത്തിയത്.   1961 മാര്‍ച്ച്‌ 24നാണ് ജോണ്‍സിന്‍റെ ജനനം. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ലോകത്തെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാന്‍മാരിലൊരാളായി അദ്ദേഹം കണക്കാക്കപ്പെട്ടു, ഓസ്‌ട്രേലിയയ്ക്കായി ടെസ്റ്റുകളും ഏകദിന മത്സരങ്ങളും കളിച്ചു….

Read More

പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഒരാൾക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ല

ഇടുക്കിയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ എത്തിയ മാധ്യമ സംഘത്തിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇയാളുമായി ഹൈ റിസ്‌ക് കോണ്ടാക്ടിൽ വന്ന 26 പേരിൽ 12 പേരുടെ ഫലം നെഗറ്റീവാണ്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പർക്കപ്പട്ടികയിലുള്ള എല്ലാ മാധ്യമപ്രവർത്തകരും ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയാണ് വന്നത്. നേരത്തെ തന്നെ മാധ്യമപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയതാണ്. അതിനാൽ തന്നെ വിവിധ പ്രദേശങ്ങളിൽ പോകുമ്പോൾ ജാഗ്രത പാലിക്കണം. പെട്ടിമുടിയിലെ ദുരന്തസ്ഥലത്തേക്ക് നിരവധി പേർ സംസ്ഥാനം കടന്നുവരുന്നുണ്ട്. അതിനാൽ…

Read More

ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ക്ഡൗണ്‍ ക്രമേണ ഒഴിവാക്കും

ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ക്ഡൗണ്‍ ക്രമേണ ഒഴിവാക്കുമെന്ന് ക്രൈസിസ് മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി വക്താവ് ലൗല ബിന്‍ത് റാശിദ് അല്‍ ഖാതിര്‍ അറിയിച്ചു. ഈ മേഖല ക്രമേണ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നും അധികം താമസിയാതെ സാധാരണ ജീവിതം സാധ്യമാകുമെന്നും അവര്‍ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാനാകും. പ്രദേശത്തെ പ്രവാസികള്‍ക്കും തൊഴിലുടമകള്‍ക്കും ലോക്ക്ഡൗണ്‍ മൂലമുണ്ടായ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിന് മികച്ച മാര്‍ഗ്ഗം ലോക്ക്ഡൗണ്‍ ആണ്. പ്രദേശത്ത് പരിശോധനകളും അണുവിമുക്തമാക്കലും ശുദ്ധീകരണവും താമസക്കാരെ…

Read More

ഖാലിസ്ഥാൻ തീവ്രവാദികൾ രാജ്യത്തിനുള്ളിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു’, തുറന്നുസമ്മതിച്ച് കാനഡ

ഖാലിസ്ഥാൻ തീവ്രവാദികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാനഡ. കാനഡയുടെ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഖാലിസ്ഥാനി ഭീകരർ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്നു. രാജ്യത്തിനുള്ളിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു. ഇന്ത്യയിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനും ധനസമാഹരണത്തിനുമായി ഇവർ കാനഡ താവളം ആക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഖാലിസ്ഥാനി തീവ്രവാദികൾക്ക് കാനഡയിൽ അഭയം ലഭിക്കുന്നുവെന്ന് ഇന്ത്യ നേരത്തെ തന്നെ ആശങ്ക അറിയിച്ചതാണ്. ഖലിസ്ഥാൻ ഭീകരർക്കെതിരെ ആദ്യമായാണു കാനഡ ഇത്തരത്തിൽ പ്രതികരിക്കുന്നത്. കാനഡയിൽ നടന്ന ജി7 സമ്മേളനത്തിൽ പ്രധാനമന്ത്രി…

Read More

മീഡിയവൺ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു; സംപ്രേഷണം ഉടന്‍

  മീഡിയവണ്ണിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പിലാക്കുന്നത് ഹൈക്കോടതി തടഞ്ഞു. രണ്ടു ദിവസത്തേക്കാണ് നടപടി തടഞ്ഞത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കും. ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹർജി വീണ്ടും പരിഗണിക്കാന്‍ ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷാകാരണങ്ങൾ ഉന്നയിച്ചാണ് ചാനലിന്റെ…

Read More

നിര്യാതനായി മാധവനുണ്ണി

സുൽത്താൻബത്തേരി: മൂലങ്കാവ് പ്രീത് നിവാസിൽ ടി കെ മാധവനുണ്ണി (75) നിര്യാതനായി. ഭാര്യ – ഗിരിജാഭായ്. മക്കൾ – പ്രീത, ഗീത. മരുമക്കൾ പ്രദീപ് (ചെന്നൈ ) പ്രതാപ് (ഷാർജ).

Read More

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160…

Read More

ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല

ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ 13 ദിവസങ്ങളിൽ വില വർധിച്ചതിന് പിന്നാലെയാണിത്. 90.85 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില. ഡീസൽ 85.49 രൂപയായി കഴിഞ്ഞ പതിമൂന്ന് ദിവസം കൊണ്ട് പെട്രോളിന് 3.25 രൂപയും ഡീസലിന് 3.50 രൂപയുമാണ് വർധിച്ചത്. സംസ്ഥാനത്ത് പെട്രോൾ വില പലിയടങ്ങളിലും 92 രൂപ കടന്നു. രാജ്യത്ത് മിക്ക പ്രദേശങ്ങളിലും 100 രൂപ കടക്കുകയും ചെയ്തു ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് അടുപ്പുകൂട്ടി സമരം നടത്തും. ഇന്ധനവില വർധനവ് തടയാൻ പെട്രോളിനെയും…

Read More

കൊല്ലത്ത് സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്നതപ്രദര്‍ശനം; പ്രതി പിടിയില്‍

കൊല്ലത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്നതപ്രദര്‍ശനം നടത്തിയ ഓട്ടോഡ്രൈവര്‍ പിടിയില്‍. പുനലൂര്‍ ഇളമ്പല്‍ സ്വദേശി ശിവപ്രസാദാണ് പുനലൂര്‍ പൊലീസിന്റെ പിടിയിലായത്. സ്‌കൂളില്‍ അതിക്രമിച്ച് കയറിയായിരുന്നു നഗ്നതാപ്രദര്‍ശനം. സ്‌കൂളിലെ ഉച്ചഭക്ഷത്തിനായുള്ള ഇടവേള സമയത്താണ് ഇയാള്‍ കോംപൗണ്ടിലേക്ക് അതിക്രമിച്ച് കടന്നത്. സ്‌കൂളിന്റെ ഇരുമ്പ് ഗേറ്റ് ചാടിക്കടന്നാണ് അകത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ എത്തി പ്രതിയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ശേഷം പുനലൂര്‍ പൊലീസില്‍ വിവരമറിയിച്ചു. പുനലൂര്‍ പൊലീസ് ഉടന്‍തന്നെ സ്‌കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി….

Read More