ഐഡിയ – വോഡഫോണ്‍ സംയുക്ത നെറ്റ്‌വര്‍ക്കായ വി യുടെ സേവനം കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും മുടങ്ങി

  കൊച്ചി: ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‌വര്‍ക്കായ വിയുടെ സേവനം കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും മുടങ്ങി. ഫൈബര്‍ നെറ്റ്‌വര്‍ക്കിലെ തകരാറിനെ തുടര്‍ന്നാണ് സേവനം മുടങ്ങിയത്. വൈകിട്ട് അഞ്ച് മണിക്കാണ് തകരാര്‍ തുടങ്ങിയത്. രാത്രി വൈകിയും പ്രശ്‌നം പരിഹരിക്കപെട്ടിട്ടില്ല. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടു. നെറ്റ് വര്‍ക്ക് പ്രശ്‌നം പരിഹരിക്കാനുള്ള…

Read More

കാർ ഓടിച്ചത് ബാലഭാസ്‌കർ, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ അർജുൻ

ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടക്കുന്ന സമയത്ത് കാർ ഓടിച്ചിരുന്നത് താനല്ലെന്നും ബാലഭാസ്‌കറാണെന്നും ഡ്രൈവർ അർജുൻ. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായത്. ഇതിനാൽ തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് അർജുൻ കോടതിയെ സമീപിച്ചു ബാലഭാസ്‌കറിൻരെ കുടുംബത്തെ എതിർകക്ഷിയാക്കിയാണ് അർജുന്റെ ഹർജി. അതേസമയം അപകടസമയത്ത് കാറോടിച്ചിരുന്നത് അർജുനാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അർജുന് തലക്ക് പരുക്കേറ്റത് മുന്നിലെ സീറ്റിൽ ഇരുന്നതിനാലാണെന്നും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി കാറിന്റെ പിൻസീറ്റിലാണ് അപകടസമയത്ത് ബാലഭാസ്‌കറുണ്ടായിരുന്നത്. ഭാര്യ ലക്ഷ്മി…

Read More

അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസ്: 38 പേർക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം

  2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 49 പേരിൽ 38 പേർക്ക് വധശിക്ഷ. ബാക്കി 11 പേർക്ക് ജീവപര്യന്തം ശിക്ഷയും ഗുജറാത്തിലെ പ്രത്യേക കോടതി വിധിച്ചു. ഒരു കേസിൽ ഇതാദ്യമായാണ് ഇത്രയധികം പേർക്ക് ഒന്നിച്ച് വധശിക്ഷ ലഭിക്കുന്നത്. 56 പേരാണ് സ്‌ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ 2009 ഡിസംബറിൽ ആരംഭിച്ചു. ആകെ 77 പ്രതികളാണ് കേസിലുണ്ടായിരുന്നത്.വിചാരണ 2021ൽ പൂർത്തിയാക്കി. 1100 സാക്ഷികളെ വിസ്തരിച്ചു. 28 പേരെ വെറുതെവിട്ട കോടതി 49 പേർ…

Read More

വിശദമായ പരിശോധനക്ക്​ ശേഷം സീറോ അക്കാദമിക്​ വർഷത്തിൽ തീരുമാനമെന്ന് മുഖ്യമന്ത്രി

വിശദമായ പരിശോധനക്ക്​ ശേഷം സീറോ അക്കാദമിക്​ വർഷത്തിൽ തീരുമാനമെന്ന് മുഖ്യമന്ത്രി. സുരക്ഷക്ക്​ മുൻഗണന നൽകിയുള്ള വിദ്യാഭ്യാസം എന്നതാണ്​ കേരളത്തി​ന്റെ നയം. സാമൂഹിക അകലം പാലിച്ച്​ ഷിഫ്​റ്റ്​ അടിസ്​ഥാനത്തിൽ ക്ലാസ്​ ആരംഭിക്കാമെന്ന നിർദേശം വന്നിട്ടുണ്ട്​. കോവിഡ്​ വ്യാപന പശ്ചാത്തലത്തില്‍ സംസ്​ഥാനത്തെ മിക്ക സർവകലാശാലകളിലും കോളജുകളിലും കഴിഞ്ഞ സെമസ്​റ്റർ ഒാൺലൈൻ വഴിയാണ്​ പൂർത്തിയാക്കിയത്​. എല്ലാ വിദ്യാർഥികളിലും ഓൺലൈൻ പഠനം എത്തിക്കും. ഉന്നത വലിദ്യാഭ്യാസ സ്​ഥാനപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ റെഗുലർ ക്ലാസ്​ പോലെ ടൈംടേബ്​ൾ അനുസരിച്ചാണ്​ നടക്കുന്നത്​. സീറോ അക്കാദമിക്​ ഇയർ…

Read More

ലോക്ഡൗൺ കാലത്തും അറിവിന്റെ നൂതന തലം തേടി വിദ്യാർത്ഥികൾ

കൊറോണ എന്ന മഹാമാരിക്കിടയിലും അറിവിന്റെ പുതിയ പാത തെളിച്ച്‌ ശ്രദ്ധേയരാവുകയാണ് കേപ്പിനു കീഴിലെ തിരുവനന്തപുരം മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. ബി.ടെക് വിദ്യാഭ്യാസത്തിനു ശേഷം ലഭ്യമാകുന്ന പഠനരീതികളെയും തൊഴിലവസരങ്ങളെയും പറ്റി സംഘടിപ്പിക്കുന്ന വെബിനാറിൽ കോളേജിനകത്തും പുറത്തും നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏഴു ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ വെബിനാറിന് ആഗസ്‌റ്റ്‌ ഏഴിനാണ് തുടക്കമിട്ടത്. സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികളും അധ്യാപകരും സംയുക്തമായി ചേർന്ന് തുടക്കമിട്ട വെബിനാറിൽ പ്രഗല്ഭരായ ഒട്ടേറെ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നുണ്ട്….

Read More

കനയ്യയുമായി കോൺഗ്രസ് ചർച്ച തുടരും; പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയേക്കും

  സിപിഐ നേതാവ് കനയ്യകുമാറിനെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് കോൺഗ്രസ്. ബീഹാറിലെ സഖ്യകക്ഷിയായ ആർജെഡിയുടെ അധ്യക്ഷൻ തേജസ്വി യാദവ് അടക്കമുള്ള നേതാക്കളുടെ അഭിപ്രായവും കോൺഗ്രസ് തേടും. കനയ്യയെ അനുനയിപ്പിക്കാനുള്ള സിപിഐയുടെ ശ്രമം പാളിയിരുന്നു ബീഹാർ ഘടകവുമായി യോജിച്ച് പോകാനില്ലെന്ന കനയ്യയുടെ നിലപാട് പരിശോധിക്കാമെന്നല്ലാതെ പരിഹാര നിർദേശങ്ങളൊന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ മുന്നോട്ടുവെച്ചിട്ടില്ല. കനയ്യയയെ സിപിഐയിൽ തന്നെ നിർത്തണമെന്ന ആവശ്യം ബീഹാർ ഘടകത്തിനുമില്ല. കേരളത്തിൽ നിന്നുള്ള നേതാക്കൾ മാത്രമാണ് കനയ്യയെ നിലനിർത്തണമെന്ന ആവശ്യമുന്നയിച്ചിട്ടുള്ളത് അതേസമയം…

Read More

ഏഷ്യാ കപ്പ് സെപ്റ്റംബറിൽ, ഉറപ്പിച്ച് ACC; യുഎഇ വേദിയാകും

ഏഷ്യാകപ്പ് ക്രിക്കറ്റ് ചാംപ്യൻഷിപ്പ് സെപ്റ്റംബറിൽ നടക്കുമെന്ന് ഉറപ്പിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ മൊഹ്സിൻ നഖ്വി. യുഎഇയിൽ വച്ചു സെപ്റ്റംബർ 9 മുതൽ 28 വരെയായിരിക്കും ടൂർണമെന്റ് എന്ന് നഖ്വി എക്സിൽ കുറിച്ചു. പാകിസ്താൻ ആഭ്യന്തരമന്ത്രിയും ക്രിക്കറ്റ് ബോർഡ് അധ്യക്ഷനും കൂടിയാണ് നഖ്വി. ധാക്കയിൽ നടന്ന കൗൺസിൽ യോഗത്തിന് ശേഷം എസിസി പ്രസിഡന്റ് മൊഹ്സിൻ നഖ്വി തീരുമാനം അറിയിച്ചത്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, യുഎഇ, ഹോങ്കോംഗ്, ഒമാൻ എന്നിങ്ങനെ എട്ട് ടീമുകൾ ഈ ടൂർണമെന്റിൽ…

Read More

ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം അത്യന്തം വേദനാജനകമാണെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം വിതുര മണലി സ്വദേശി ബിനു ആണ് മരിച്ചത്. കുറച്ചു നേരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിതുര പൊലീസില്‍ ആശുപത്രി അധികൃതര്‍ പരാതി നല്‍കി. ആത്മഹത്യയ്ക്ക് ശ്രമിച്ച ബിനുവിനെ ഉച്ചയോടെ വിതുര താലൂക്ക്…

Read More

കേന്ദ്ര വിഹിതം കുറഞ്ഞു; മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് സിവിൽ സപ്ലൈസ്

  സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. കേന്ദ്ര വിഹിതം കുറഞ്ഞതോടെയാണ് നടപടി. നീല, വെള്ള കാർഡുകാർക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററിൽ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാർഡുകാർക്കുള്ള വിഹിതം ഒരുലിറ്ററാക്കി കുറച്ചു. വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് 12 ലിറ്റർ നൽകിയിരുന്നത് എട്ട് ലിറ്ററാക്കി. കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തേക്കാണ് മണ്ണെണ്ണ വിതരണത്തിൽ കുറവുവരുത്തി സിവിൽ സപ്ലൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. എല്ലാ വിഭാഗത്തിനും മണ്ണെണ്ണ…

Read More

ചില പ്രശ്‌നങ്ങൾ കൂടി തീരാനുണ്ട്; ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഏഴാം തീയതിക്ക് ശേഷം: കുഞ്ഞാലിക്കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ ഏഴാം തീയതിക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ലീഗ് നേതാവ്. യുഡിഎഫ് സീറ്റ് വിഭജനത്തിൽ കുറച്ച് പ്രശ്‌നങ്ങൾ കൂടി തീരാനുണ്ടെന്നും അദ്ദേഹം പരഞ്ഞു ഏഴാം തീയതി മലപ്പുറത്ത് എല്ലാ ജില്ലാ നേതാക്കളും പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ട്. പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ നേതാക്കളും പങ്കെടുക്കും. അതിന് ശേഷമുള്ള ദിവസം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. യുഡിഎഫുമായി ഇനിയും ചർച്ചകളുണ്ട്. ചില സീറ്റുകൾ വെച്ചു മാറുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകാനുണ്ടെന്നും…

Read More