ഉത്ര കൊലക്കേസ്: മാധ്യമങ്ങൾക്ക് മുമ്പിൽ കുറ്റം തുറന്ന് സമ്മതിച്ച് സൂരജ്

കൊല്ലം അഞ്ചൽ ഉത്ര കൊലക്കേസിൽ മാധ്യമങ്ങൾക്ക് മുമ്പിൽ കുറ്റം തുറന്ന് സമ്മതിച്ച് ഉത്രയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജ്. അടൂർ പറക്കോടുള്ള വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സൂരജ് കുറ്റസമ്മതം നടത്തിയത്. പ്രതികളായ സൂരജ്, സൂരജിന് പാമ്പ് നൽകിയ സുരേഷ് എന്നിവരെ ചാത്തന്നൂർ തിരുമുക്കിൽ എത്തിച്ച് തെളിവെടുത്തപ്പോഴാണ് സൂരജ് കുറ്റം സമ്മതിച്ചത്. എല്ലാം ചെയ്തത് താൻ ആണെന്നാണ് സൂരജ് ഏറ്റുപറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖനെ സൂക്ഷിച്ച പ്ലാസ്റ്റിക്ക് പാത്രം തിരുമുക്കിലെ…

Read More

വാക്‌സിനെടുക്കണമെന്ന് സർക്കാർ മാർഗരേഖ; അയ്യായിരത്തിലധികം അധ്യാപകർ സ്വീകരിക്കാത്തവർ: വി ശിവൻകുട്ടി

വാക്‌സിനെടുക്കാതെ സ്‌കൂളിൽ വരരുതെന്നാണ് സർക്കാർ മാർഗരേഖയെങ്കിലും അയ്യായിരത്തിലധികം അധ്യാപകർ വാക്‌സിനെടുക്കാത്തവരാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വാക്‌സിനെടുക്കാത്ത അധ്യാപകരോട് അനുഭാവപൂർണമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെങ്കിലും വിദ്യാർഥികളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കണമെന്നും വാക്സിൻ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും ഗവൺമെന്റ് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി ഓർമിപ്പിച്ചു. സ്‌കൂളുകളുടെ സമയം നീട്ടുന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും നല്ല രീതിയിലാണ് ക്ലാസുകൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ ചെയ്യാത്ത അധ്യാപകരെ സ്‌കൂളിൽ എത്താൻ അധികൃതർ…

Read More

ആന്ധ്രയിൽ ശക്തമായ മഴ തുടരുന്നു; മരണം 30 ആയി, അമ്പതോളം പേരെ കാണാതായി

  ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ ശക്തമായ മഴ. കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ടും കെട്ടിടങ്ങൾ തകർന്നും മരിച്ചവരുടെ എണ്ണം 30 ആയി. ഒഴുക്കിൽപ്പെട്ട് കാണാതായ അമ്പതോളം പേർക്കായി തെരച്ചിൽ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്തായി 15,000 തീർഥാടകർ കുടുങ്ങിക്കിടക്കുകയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഇവിടെ കുടുങ്ങിയത്. വ്യോമസേനയും നാവിക സേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അനന്ത്പൂരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ചിറ്റൂരിൽ ഒഴുക്കിൽപ്പെട്ട് ഏഴ് പേർ മരിച്ചു. നന്തല്ലൂരിൽ 25 പേരെ കാണാതായി….

Read More

കർഷകരുടെ ട്രാക്ടർ റാലി: 88 പോലീസുകാർക്ക് പരുക്കെന്ന് ഡൽഹി പോലീസ്; 22 കേസുകൾ രജിസ്റ്റർ ചെയ്തു

ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ട്രാക്ടർ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഡൽഹി പോലീസ് 22 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുമുതൽ നശിപ്പിക്കൽ, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കൽ തുടങ്ങിയ കേസുകളാണ് പോലീസ് ചാർജ് ചെയ്തത്. ആക്രമണത്തിൽ 86 പോലീസുകാർക്ക് പരുക്കേറ്റതായി ഡൽഹി പോലീസ് പറയുന്നു. എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തതായും പോലീസ് പറയുന്നു നിശ്ചയിച്ച വഴിയിൽ നിന്ന് മാറിയാണ് പ്രതിഷേധക്കാർ നീങ്ങിയത്. 12 മണിക്ക് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നുവെങ്കിലും രാവിലെ…

Read More

സംസ്ഥാനത്ത് ഇന്ന് 26 15 പേർക്ക് കൊവിഡ്, 31 മരണം; 3281 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

ബി ജെ പി ജില്ലാ നേതൃത്വത്തിന് മറുപടിയുമായി സി.കെ. ജാനു . NDA പ്രവേശനം കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വം

ബി ജെ പി ജില്ലാ നേതൃത്വത്തിന് മറുപടിയുമായി സി.കെ. ജാനു . NDA പ്രവേശനം കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വം . ചർച്ച നടത്തിയത് സംസ്ഥാന നേതൃത്വമാണ്. അവർക്കിടയിലെ പ്രശ്നങ്ങൾ അവർ പരിഹരിക്കണം. ബി.ജെ.പി പ്രവർത്തകരുടെ വികാരം തെറ്റാണെന്ന് പറയാൻ കഴിയില്ല. അത് ന്യായവുമാണ്. ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്ത് നിന്ന് ഈ കാര്യത്തിൽ വീഴ്ച്ചയില്ലായെന്നും സി.കെ ജാനു .

Read More