കോവിഡ് പ്രതിരോധം: ജില്ലയിലേത് മികച്ച പ്രവര്‍ത്തങ്ങൾ; രാഹുല്‍ ഗാന്ധി എം.പി
കൽപ്പറ്റ:കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. രോഗത്തെ നേരിടുന്ന കാര്യത്തില്‍ ജില്ലാ ഭരണസംവിധാനം പൊതുവെ സ്വീകരിക്കുന്ന ശക്തമായ നടപടികളിലും ആദിവാസി- ഗോത്രവര്‍ഗ മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലും എം.പി സംതൃപ്തി രേഖപ്പെടുത്തി. ഇന്നലെ (19.10) കല്‍പ്പറ്റയിലെത്തിയ രാഹുല്‍ഗാന്ധി ഇന്ന് രാവിലെ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക തുടങ്ങി…