ബീഹാറിൽ 19കാരിയെ അമ്മാവനും ഭാര്യയും ചേർന്ന് തീ കൊളുത്തി കൊന്നു

ബീഹാറിൽ 19 വയസ്സുകാരിയെ അമ്മാവനും ഭാര്യയും ചേർന്ന് തീ കൊളുത്തി കൊന്നു. ഭൂമി സംബന്ധിച്ച തർക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. ബീഹാർ മുസാഫർപൂരിലാണ് സംഭവം സൂഫിയാൻ പർവീൺ എന്ന കുട്ടിയാണ് മരിച്ചത്. സുഫിയാന്റെ അമ്മാവൻ സൈനുലാബുദ്ദീൻ, ഭാര്യ ഹക്കീം ഖാത്തൂൺ എന്നിവർ ഒളിവിലാണ്. സൂഫിയാനെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഇവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് സഹോദരൻ പറയുന്നു.

Read More

മലപ്പുറം വഴിക്കടവിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം വഴിക്കടവിൽ എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ. വഴിക്കടവ് മരുതകടവ് കീരിപ്പൊട്ടി കോളനിയിൽ ചന്ദ്രന്റെ മകൻ നിഖിലിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള ആട്ടിൻകൂട്ടിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഷാര്‍ജയില്‍ ‘സണ്‍റൈസ്; ചാമ്പലായി ചാംപ്യന്‍മാര്‍: എസ്ആര്‍എച്ച് പ്ലേഓഫില്‍

ഷാര്‍ജ: ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു രാജകീയമായി തന്നെ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്നേറി. മിഷന്‍ ഇംപോസിബിളെന്നു പലരും ചൂണ്ടിക്കാട്ടിയ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ എസ്ആര്‍എച്ച് അക്ഷരാര്‍ഥത്തില്‍ നാണംകെടുത്തി. പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമാണ് ഹൈദരാബാദ് ആഘോഷിച്ചത്. ഹൈദരാബാദിന്റെ മിന്നുന്ന ജയത്തോടെ മറ്റൊരു മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു. മുംബൈയെ എട്ടു വിക്കറ്റിന് 149 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഹൈദരാബാദ് പകുതി ജയിച്ചിരുന്നു. മറുപടിയില്‍ ജസ്പ്രീത് ബുംറയുടെയും ട്രെന്റ് ബോള്‍ട്ടിന്റെയും അഭാവത്തില്‍…

Read More

കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശിവശങ്കർ ശ്രമിക്കുന്നു; കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഇ ഡി

ഇ ഡി കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നതിന് മുമ്പായി കോടതിയിൽ വീണ്ടും നിയമപോരാട്ടം. ശിവശങ്കർ ഇന്നലെ രേഖാമൂലം സമർപ്പിച്ച വാദത്തിനെതിരെ ഇ ഡി രംഗത്തുവന്നു. വാദം നടന്ന് മൂന്ന് ദിവസത്തിന് ശേഷം രേഖാമൂലം വാദം ഉന്നയിച്ചതിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ഇഡി ആരോപിച്ചു കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ് ശ്രമം. തുറന്ന കോടതിയിൽ ഉന്നയിക്കാത്ത വാദങ്ങളാണ് രേഖാമൂലം നൽകിയത്. ഇത് കോടതി നടപടികൾക്ക് എതിരാണ്. ഇതിലൂടെ ജനവികാരം ഉയർത്താനും ശിവശങ്കർ ശ്രമിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദം ചെലുത്തിയിട്ടില്ല….

Read More

യുഎസ് ഓപ്പണ്‍; തീം, മെദ്വദേവ്, സെറീനാ, അസറിന്‍കെ സെമിയില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ സെമി ഫൈനല്‍ ലൈന്‍ അപ്പ് ആയി. വനിതാ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീനാ വില്ല്യംസ് ബലാറസിന്റെ വിക്ടോറിയാ അസറിന്‍കയെ നേരിടും. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ പിരാന്‍കോവയെ തോല്‍പ്പിച്ചാണ് സെറീനാ സെമിയില്‍ പ്രവേശിച്ചത്. ബെല്‍ജിയത്തിന്റെ മെര്‍ട്ടന്‍സിനെ തോല്‍പ്പിച്ചാണ് അസറിന്‍കയുടെ സെമി പ്രവേശനം. മറ്റൊരു സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ നയോമി ഒസാക്ക അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ നേരിടും. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഡൊമനിക്ക് തീം റഷ്യയുടെ ഡാനിയല്‍ മെദ്വദേവിനെ നേരിടും….

Read More

ഫോൺ വിളി ആസൂത്രിതം, രാഷ്ട്രീയമുള്ള സംഭവമാണിത്: പ്രതികരണവുമായി മുകേഷ്

വിദ്യാർഥിയോട് ഫോണിൽ അപമര്യാദയായി സംസാരിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി കൊല്ലം എംഎൽഎ മുകേഷ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് എംഎൽഎയുടെ പ്രതികരണം. ആരോ പ്ലാൻ ചെയ്തു വിളിക്കുന്നത് പോലെയാണ് ഫോൺ വരുന്നത്. എന്നെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ ഇന്നുവരെ അവർക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല വരുന്ന എല്ലാ കോളുകളും എടുക്കുന്ന ആളാണ് താൻ. എടുക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ചു വിളിക്കുന്നയാളുമാണ്. വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇന്നത്തെ ഫോൺ വന്നതും. ആദ്യ കോൾ വന്നപ്പോൾ സൂം മീറ്റിംഗിലാണെന്നും തിരിച്ചു വിളിക്കാമെന്നും പറഞ്ഞിരുന്നു….

Read More

ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു; രാഷ്ട്രീയമായി ഏറ്റെടുക്കാൻ പ്രതിപക്ഷം

പരാതി പറയാൻ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇടുപക്ഷ അനുഭാവികളടക്കം ജോസഫൈനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. സിപിഐ യുവജന സംഘടനയായ എഐഎസ്എഫും ജോസഫൈനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും ജോസഫൈനെതിരെ രംഗത്തുവന്നിട്ടുണ്ട്. അതേസമയം വിഷയത്തിൽ സിപിഎമ്മോ സർക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വനിതാ കമ്മീഷൻ അധ്യക്ഷക്ക് തെറ്റുപറ്റിയെങ്കിൽ അത് തിരുത്തണമെന്ന് മുതിർന്ന സിപിഎം നേതാവ് പി കെ ശ്രീമത പ്രതികരിച്ചു നേരത്തെയും വിവാദ…

Read More

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ജെബി മേത്തറിനെ തീരുമാനിച്ചു

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിച്ചു. കേരളത്തിൽ ജയസാധ്യതയുള്ള സീറ്റിൽ ജെബി മേത്തർ മത്സരിക്കും. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. അസമിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ബിപുൻ റവയെയും പ്രഖ്യാപിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ജെബി മേത്തർ. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം ലിജുവിനെ സ്ഥാനാർഥിയാക്കാനായി ശ്രമിച്ചിരുന്നുവെങ്കിലും ഇത് നടന്നില്ല. മുസ്ലിം, വനിത തുടങ്ങിയ പരിഗണനകൾ ജെബി മേത്തറിന് അനുകൂലമായി. കെ സി വേണുഗോപാലാണ് ജെബി മേത്തറിനായി സമ്മർദം ചെലുത്തിയതെന്നാണ് സൂചന 1980ന്…

Read More

കൊറോണയ്‌ക്കെതിരായ പോരാട്ടം; 50 ലക്ഷം രൂപ നൽകി സച്ചിൻ

കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകി സച്ചിൻ തെൻഡുൽക്കർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവുമാണ് നൽകിയിരിക്കുന്നത്. സച്ചിനുമായി അടുത്ത നിൽക്കുന്ന വ്യക്തിയാണ് ഇക്കാര്യം പിടിഐയോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നൽകണമെന്നത് താരത്തിന്റെ തീരുമാനമായിരുന്നുവെന്ന് ഇയാൾ വ്യക്തമാക്കി.   നേരത്തെ ഇർഫാൻ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകൾ വിതരണം ചെയ്തിരുന്നു. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒയിലൂടെ ഒരു ലക്ഷം…

Read More