കോഴിക്കോട് യുവതിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; പ്രതികളിൽ രണ്ട് പേർ പിടിയിൽ

കോവിക്കോട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കൊല്ലം സ്വദേശിയായ 32കാരിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് പീഡനം നടന്നത്. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവർ പിടിയിലായി. രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ് ക്രൂരപീഡനമാണ് നടന്നതെന്ന് പോലീസ് പറയുന്നു. അബോധാവസ്ഥയിലായ യുവതിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ടിക്ക് ടോക്ക് വഴി അജ്‌നാസാണ് യുവതിയുമായി പരിചയം സ്ഥാപിച്ചത്. പിന്നീട് കോഴിക്കോടേക്ക് വിളിച്ചുവരുത്തി. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ്…

Read More

വില കുറച്ച് എണ്ണ തരാം; മോഹനവാഗ്ദാനവുമായി റഷ്യൻ കമ്പനികൾ: പ്രതികരണമില്ലാതെ ഇന്ത്യ

  ഉക്രൈന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ഉപരോധം മൂലം വാണിജ്യ-വ്യവസായ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതോടെ ഇന്ത്യയ്ക്ക് എണ്ണവിലയില്‍ വലിയ ഇളവുകള്‍ വാഗ്ദാനംചെയ്ത് റഷ്യന്‍ എണ്ണക്കമ്പനികള്‍. ബ്രെന്റ് ക്രൂഡ് വിലയിലും 25മുതല്‍ 27ശതമാനം വരെ കുറച്ച് ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നല്‍കാമെന്നാണ് റഷ്യന്‍ കമ്പനികളുടെ വാഗ്ദാനം. റഷ്യന്‍സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള, ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന റോസ്നെഫ്റ്റാണ് കൂടുതല്‍ ഇളവുകള്‍ വാഗ്ദാനംചെയ്തത്. എണ്ണയ്ക്ക് വില ഭീമമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ റഷ്യയുടെ ഈ വാഗ്ദാനം മോഹിപ്പിക്കുന്നതാണ്. എന്നാല്‍, പണം കൈമാറ്റം വെല്ലുവിളിയായതിനാല്‍  ഇന്ത്യ ഇതിനോട്…

Read More

കോണ്‍ഗ്രസ് ‘എടുക്കാ ചരക്കാ’കുമെന്ന പരാമര്‍ശം; പാലോട് രവിയോട് വിശദീകരണം തേടാന്‍ കെപിസിസി

കോണ്‍ഗ്രസ് ‘എടുക്കാ ചരക്കാ’കുമെന്ന പരാമര്‍ശത്തില്‍ പാലോട് രവിയോട് വിശദീകരണം തേടാന്‍ കെപിസിസി. സംഭാഷണത്തില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി. യുവനേതാക്കളും പാലോട് രവിക്ക് എതിരെ രംഗത്ത് എത്തി. ഫോണ്‍ സംഭാഷണം വിവാദമായതോടെ പാലോട് രവി മലക്കം മറിഞ്ഞു. ഭിന്നതകള്‍ തീര്‍ക്കമെന്നും, നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ ബാധിക്കുമെന്ന താക്കീതാണ് നല്‍കിയതെന്നും പാലോട് രവി വിശദീകരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് പറയുന്ന സംഭാഷണം വിവാദമായതിന് പിന്നാലെ ആണ് വിശദീകരണം. തദ്ദേശ…

Read More

സിംഘുവിലെ ഏറ്റുമുട്ടൽ: കർഷകരടക്കം 44 പേർ അറസ്റ്റിൽ; കൊലപാതക ശ്രമമടക്കം ചുമത്തി

സമരഭൂമിയായ സിംഘുവിൽ കേന്ദ്രസർക്കാർ അനുകൂലികളും കർഷകരും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ കർഷകരടക്കം 44 പേർ അറസ്റ്റിൽ. പോലീസ് ഉദ്യോഗസ്ഥനെ വാൾ കൊണ്ട് ആക്രമിച്ച യുവാവിനെയും അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. കൊലപാതക ശ്രമം അടക്കം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് ഇന്നലെ ഉച്ചയോടെയാണ് സിംഘുവിലെ കർഷകസമര ഭൂമിയിലേക്ക് കേന്ദ്രസർക്കാർ അനുകൂലികൾ പ്രതിഷേധവുമായി എത്തിയത്. സമരവേദികൾ തല്ലിപ്പൊളിക്കുകയും കർഷകരെ ആക്രമിക്കുകയും ഇവർ ചെയ്തു. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. പിന്നാലെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുയായിരുന്നു കഴിഞ്ഞ ദിവസം ഗാസിപൂർ അതിർത്തിയിൽ…

Read More

കേരളത്തിൽ കോവിഡ് രോഗികൾ കുറയുമ്പോഴും വയനാട്ടിൽ കൂടുന്നു

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ഡല്‍ഹിയില്‍ വായുമലിനീകരണം തുടര്‍ച്ചയായി നാലാം ദിവസവും ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായി നാലാം ദിവസവും വായുമലിനീകരണം അപകടകരമായിത്തന്നെ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 371 ആണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ്, പ്രഗതി മൈദാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ രാവിലെയും പുകമൂടിക്കിടക്കുകയാണ്. ദൃശ്യതയിലും കുറവുണ്ട്. ‘വളരെ മോശം’ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ജനങ്ങളുടെ ആരോഗ്യത്തിനും മറ്റും അപകടമുണ്ടാക്കുന്നതാണ്. സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 0-50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ…

Read More

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡി ഹർജി ആറാഴ്ചത്തേക്ക് മാറ്റിവെച്ചു

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി സുപ്രീം കോടതി ആറാഴ്ചക്ക് ശേഷം പരിഗണിക്കും. അതുവരെ ശിവശങ്കർ ജാമ്യത്തിൽ തുടരും. ഹർജിയിൽ ശിവശങ്കറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തനിക്കെതിരെ തെളിവുകൾ കണ്ടെത്താൻ ഇ ഡിക്ക് സാധിച്ചിട്ടില്ലെന്നും ശിവശങ്കർ പറഞ്ഞു. എന്നാൽ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ ഡി വാദിച്ചു

Read More

കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

ബാംഗ്ലൂർ: കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കോളേജുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. എഞ്ചിനീയറിങ്, ഡിപ്ലോമ, ഡിഗ്രി കോളേജുകളാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.   കോളേജുകൾ തുറക്കുന്നുവെങ്കിലും വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ തുടരും. കോളേജുകളിൽ ഹാജരായി ക്ലാസുകളിൽ പങ്കെടുക്കണമെങ്കിൽ രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ മൊത്തം എണ്ണത്തിന്റെ അനുപാതത്തിൽ ആയിരിക്കും ഒരേസമയം എത്ര ബാച്ചുകൾ അനുവദിക്കാം എന്ന് തീരുമാനിക്കുന്നത്.

Read More

തദ്ദേശ തെര‍ഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യ ആഴ്ചയില്‍ നടന്നേക്കും

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടത്താന്‍ ആലോചന. ഡിസംബറിനപ്പുറത്തേക്ക് നീണ്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണ് കമ്മീഷന്‍ വേഗത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. നവംബര്‍ 11 ന് നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിയുന്നതോടെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകും കോവിഡ് വ്യാപനം കാരണമാണ് അടുത്ത മാസം ആദ്യം നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്. അനിശ്ചിത കാലത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടി കൊണ്ടുപോകാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് കമ്മീഷന് നിലവിലുള്ളത്. ജനുവരിയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടിക പുതുക്കല്‍ ആരംഭിക്കും. അതുകൊണ്ട് ഡിസംബര്‍…

Read More

ഡൽഹിയിൽ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും 30ാം തീയതി വരെ നിരോധിച്ചു

വായുമലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഈ മാസം 30 വരെ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു. വായു മലിനീകരണ തോത് ഉയർന്നുനിൽക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നഗരമേഖലകളിലും നിയന്ത്രണം ബാധകമാകും ദീപാവലി ദിവസങ്ങളിലും അതിന് ശേഷമുള്ള ദിവസങ്ങളിലും പടക്കങ്ങൾ നിരോധിച്ചാണ് ഉത്തരവ്. കേരളത്തിൽ കൊച്ചി അടക്കമുള്ള നഗരമേഖലകളിൽ വായു മലിനീകരണം കൂടുന്നതായി ട്രൈബ്യൂണൽ നിരീക്ഷിച്ചു. നിയന്ത്രണം വേണമോയെന്ന് സംസ്ഥാന സർക്കാർ പരിശോധിച്ച് ഏർപ്പെടുത്താനും ട്രൈബ്യൂണൽ നിർദേശിച്ചു നേരത്തെ ഡൽഹി സർക്കാരും…

Read More