ഹരിയാനയിലെ ഹൈവേയിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

യന്ത്രത്തകരാറിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്റർ നടുറോഡിൽ ഇറക്കി. ഹരിയാനയിലെ ഹൈവേയിലാണ് ഹെലികോപ്റ്റർ ഇറക്കിയത്. നാല് പേരുമായി സഞ്ചരിച്ച ഫ്രഞ്ച് നിർമിത ചീറ്റ ഹെലികോപ്റ്ററാണ് സോനിപത് കെഎംപി എക്‌സ്പ്രസ് വേയിൽ ഇറക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് പോലീസ് വ്യക്തമാക്കി. വ്യോമസേനാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്ത് എത്തി ഒരു മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ച് ഹെലികോപ്റ്റർ റോഡിൽ നിന്ന് മാറ്റുകയും ചെയ്തു.

Read More

ഇന്ത്യ- യുകെ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

  ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് റീഫണ്ട്, പുതിയ തീയതി തുടങ്ങിയ കാര്യങ്ങളില്‍ വേഗത്തില്‍ തന്നെ തീരുമാനമുണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ നടപടി. മാത്രമല്ല ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് യുകെ. പുതിയ കൊവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്…

Read More

കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സോഷ്യൽ ഓഡിറ്റിംഗ് വേണം: ബി.ജെ.പി.

കൽപ്പറ്റ: ആസ്പിരേഷൻ ജില്ലാ പദ്ധതി ഉൾപ്പടെ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സോഷ്യൽ ഓഡിറ്റിംഗ് വേണമെന്ന് ബി.ജെ.പി. വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാടിൻ്റെ റവന്യൂ വരുമാനം വയനാട്ടിൽ തന്നെ ചിലവഴിക്കുന്നുണ്ടോ എന്ന് ബി.ജെ.പി കണക്കെടുപ്പ് നടത്തി കൊണ്ടിരിക്കുകയാണന്ന് ജില്ലാ പ്രസിഡണ്ട് കെ.പി. മധു പറഞ്ഞു. ബി.ജെ.പി ജില്ലാ ആസ്ഥാനത്ത് ഓൺലൈൻ മീഡിയ റിപ്പോർട്ടർമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി എം.പി.ക്കെതിരെ ബി.ജെ.പി. നടത്തിയ ഒന്നാം ഘട്ട പ്രക്ഷോഭം വിജയമായിരുന്നു. രണ്ടാം ഘട്ടത്തിൽ മണ്ഡലം തലത്തിൽ എം.പി.യെ കുറ്റവിചാരണ ചെയ്യുന്ന…

Read More

‘കന്യാസ്ത്രീകൾക്ക് അധികം വൈകാതെ നീതി ലഭ്യമാക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ട് ‘; ഷോണ്‍ ജോര്‍ജ്

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. മൂന്നുദിവസമായി അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തിൽ ഇടപെടുന്നുണ്ട്. അധികം വൈകാതെ അവർക്ക് നീതി ലഭ്യമാക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു. ഇപ്പോൾ കാര്യങ്ങൾ ജുഡീഷ്യറിയുടെ പക്കലാണിരിക്കുന്നത്. നിരപരാധികളാണെങ്കിൽ നീതി ലഭിക്കാനുള്ള കാര്യങ്ങൾ ബിജെപി സംസ്ഥാന-കേന്ദ്ര ഘടകങ്ങൾ ഇടപെടും എന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. രണ്ടു സിസ്റ്റർമാരും റിമാന്റിലായ ശേഷമാണ് ഇക്കാര്യം അറിയുന്നത്. പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാതെയാണ് കുട്ടികളെ കണ്ടത്. അവർക്ക് ശരിയായി…

Read More

വയനാട് കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനം വകുപ്പ് പുറത്തുവിട്ടു

വയനാട് കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനം വകുപ്പ് പുറത്തുവിട്ടു. പാൽവെളിച്ചത്ത് വനപാലകർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. ( wayanad kurukkanmoola tiger ) കടുവയിറങ്ങിയ വയനാട് കുറുക്കൻമൂലയിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. വീടുകളിൽ പാൽ, പത്ര വിതരണ സമയത്ത് പൊലീസും വനംവകുപ്പും ജനങ്ങൾക്ക് സുരക്ഷയൊരുക്കും. രാത്രി സമയത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് അധികൃതർ നിർദേശം നൽകി….

Read More

വൈക്കത്ത് ആറ്റിൽ ചാടിയ യുവതികൾക്കായി തെരച്ചിൽ തുടരുന്നു; ചടയമംഗലത്ത് നിന്ന് കാണാതായവരെന്ന് സൂചന

വൈക്കം മൂവാറ്റുപഴ ആറിലേക്ക് ചാടിയവർക്കായി തെരച്ചിൽ തുടരുന്നു. ശനിയാഴ്ച രാത്രി നിർത്തിവെച്ച തെരച്ചിൽ ഞായറാഴ്ച രാവിലെ ആരംഭിച്ചു. ശനി രാത്രി എട്ട് മണിയോടെയാണ് രണ്ട് യുവതികൾ മുറിഞ്ഞപ്പുഴ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയത്. പാലത്തിന് സമീപം താമസിക്കുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് ഇന്ന് തെരച്ചിൽ പുരോഗമിക്കുന്നത് കഴിഞ്ഞ ദിവസം ചടയമംഗലത്ത് നിന്ന് രണ്ട് യുവതികളെ കാണാതായിരുന്നു. ഇവരാണ് ആറ്റിലേക്ക് ചാടിയതെന്നാണ് സൂചന. ഇവരുടെ ചെരുപ്പുകൾ…

Read More

മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സെക്കണ്ടറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി

മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കോവിഡ്. വേങ്ങോട് സ്വദേശിയായ 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചീഫ് സെക്രട്ടറിയെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സെക്കണ്ടറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. നാലാംതീയതി വരെ ഡ്രൈവർ സെക്രട്ടറിയേറ്റിൽ ജോലിക്ക് വന്നിരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഇടംപിടിച്ച പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

Read More

ട്വന്റി 20ക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ; സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന കിറ്റക്‌സ് കമ്പനിയുടെ ട്വന്റി 20 എന്ന കൂട്ടായ്മക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ. ഇന്ന് നടക്കുന്ന ട്വന്റി 20യുടെ സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ ശ്രീനിവാസൻ പങ്കെടുക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. എങ്കിലും ട്വന്റി 20യിൽ വലിയ പ്രതീക്ഷയുണ്ട്. ബിജെപിയിൽ ചേർന്ന ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20യിൽ വന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്വന്റി 20ക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുന്നത്തുനാട് മത്സരിക്കുമെന്ന് കിറ്റക്‌സ് എംഡി…

Read More

ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത്: വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നു എന്ന് പറഞ്ഞിട്ട് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഇപ്പോൾ സർക്കാർ ഏർപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ആരോഗ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവെന്നും അദ്ദേഹം ആരോപിച്ചു. ഒരു വശത്ത് കടകൾ തുറക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ മറുവശത്ത് അടപ്പിക്കാനുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നതെന്നും രണ്ടു കിലോ അരി വാങ്ങാൻ 500 രൂപയുടെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുമായി…

Read More