Headlines

കടയിൽ പോകാൻ സർട്ടിഫിക്കറ്റുകൾ: നിർദേശം ഇന്നും കർശനമായി നടപ്പാക്കില്ല

കടകളിൽ എത്താൻ വാക്‌സിൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദേശം ഇന്നും കർശനമായി നടപ്പാക്കില്ല. അരി വാങ്ങാൻ പോകാനും സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനക്കെതിരെ വിമർശനം ശക്തമായിട്ടുണ്ട്. വ്യാപാരികളും സർക്കാരിന്റെ പുതിയ മാർഗനിർദേശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കടയിൽ പോകാൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് നടപ്പാക്കിയിരുന്നില്ല. എന്നാൽ സർക്കാർ നിർദേശിച്ച രേഖകൾ ഇല്ലാതെ കടകളിലെത്തിയാൽ പുറത്താക്കുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ ഇന്നലെ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു കൊവിഡ് അൺലോക്ക് മാർഗനിർദേശങ്ങളിലെ ആശയക്കുഴപ്പം പ്രതിപക്ഷം ഇന്നും സഭയിൽ ഉയർത്തിക്കാട്ടും….

Read More

ഒമിക്രോൺ; വാക്സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രത്യേക ശ്രദ്ധ: മുഖ്യമന്ത്രി

  തിരുവനന്തപുരം: വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അത് വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. ഒമിക്രോൺ പശ്ചാത്തലത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്തണം. അവിടങ്ങളിൽ ജനിതക സീക്വൻസിംഗ് വർധിപ്പിക്കണം. എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസൊലേഷനിലാണ്. സംസ്ഥാനത്ത് 97 ശതമാനം പേർ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 70…

Read More

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. ഇയാളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. കേസിൽ അന്വേഷണ സംഘം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്തിരുന്നു .ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് ശബരിമല വഴി മാത്രമാണ് അറിയുന്നതെന്ന വിവരമാണ് പത്മകുമാർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. പത്മകുമാർ നടത്തിയ വിദേശ യാത്രകൾ സംബന്ധിച്ചും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഹൈക്കോടതിയിൽ നൽകുന്ന രണ്ടാംഘട്ട റിപ്പോർട്ടിൽ പ്രതികളുടെ പങ്ക്…

Read More

കോഴിക്കോട് മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ്‌ തകർന്ന് വീണു; വിദ്യാർത്ഥിക്ക് പരുക്ക്

കോഴിക്കോട് മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ്‌ തകർന്ന് വീണ് വിദ്യാർത്ഥിക്ക് പരുക്ക്. മീഞ്ചന്ത ആർട്സ് സയൻസ് കോളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പാണ് ‌തകർന്ന് വീണത്. രണ്ടാം വർഷ ബിരുദവിദ്യാർത്ഥിക്ക് കാലിന് പരുക്കേറ്റു. മീഞ്ചന്ത ആർട്സ് കോളേജിലെ വിദ്യാർത്ഥി അഭിഷ്‌നക്കാണ് പരിക്കേറ്റത്. നരിക്കുനി സ്വദേശിനിയാണ്. പരുക്കെറ്റ അഭിഷ്‌നയെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ബസ് ഷെൽട്ടറിന്റെ തൂണുകൾ ദ്രവിച്ച അവസ്ഥയിലായിരുന്നു. ഷെൽട്ടറിന് മുകളിലായി പരസ്യ ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു. ഇത് മാറ്റാനായി ഒരു തൊഴിലാളി കയറിയ സമയത്താണ് ഷെൽട്ടർ ഒന്നാകെ…

Read More

കൊവിഡിന്റെ കുതിച്ചുകയറ്റം: രാജ്യത്ത് 24 മണിക്കൂറിനിടെ 62,714 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. 312 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു കൊവിഡ് ബാധിച്ച് ഇതിനോടകം 1,61,552 പേരാണ് രാജ്യത്ത് മരിച്ചത്. നിലവിൽ 4,86,310 പേർ ചികിത്സയിൽ തുടരുന്നു. 1.13 കോടി ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്.

Read More

‘ഇന്ത്യയിലെ സർക്കാർ മുസ്ലിം- ഹിന്ദു കാർഡ് കളിക്കുന്നു; രാഹുൽ ഗാന്ധിയുടേത് പോസിറ്റീവ് മാനസികാവസ്ഥ’; ഷാഹീദ് അഫ്രീദി

രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദി. ഇന്ത്യയിലെ നിലവിലെ സർക്കാർ മതവും മുസ്ലിം- ഹിന്ദു കാർഡും കളിക്കുകയാണെന്നും ഇത് മോശപ്പെട്ട മാനസികാവസ്ഥയാണെന്നും അഫ്രീദി. രാഹുൽ ഗാന്ധിയുടേത് പോസിറ്റീവ് മാനസികാവസ്ഥയാണ്. രാഹുൽ സംവാദത്തിൽ വിശ്വസിക്കുന്നുവെന്നും പാകിസ്താനിലെ സമാ ടിവിയിലെ സംവാദത്തിൽ അഫ്രീദി പറഞ്ഞു. ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനം വിസമ്മതിച്ചതിനെത്തുടർന്ന് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനിടെയാണ് ഷാഹീദ് അഫ്രീദി രാഹുൽ ​ഗാന്ധിയെ പ്രശംസിച്ചത്. “രാഹുൽ…

Read More

‘രണ്ടും ഒന്നല്ല, കള്ളപ്രചാരണത്തെക്കുറിച്ച് ഞാന്‍ നിവര്‍ന്ന് നിന്ന് സംസാരിക്കുന്നു, രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും എന്തിന് തലയില്‍ മുണ്ടിട്ട് നടക്കുന്നു?’ കെ ജെ ഷൈന്‍

താന്‍ ഉന്നയിച്ച സൈബര്‍ ആക്രമണ പരാതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രസ്താവന നിരാശാജനകമെന്ന് സിപിഐഎം നേതാവ് കെ ജെ ഷൈന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കെതിരെ നടത്തുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുന്നത് അദ്ദേഹം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നത് കൊണ്ടാണെന്ന് കെ ജെ ഷൈന്‍ പറഞ്ഞു. നേതൃത്വം അറിയാതെയാണ് ആ പ്രസ്ഥാനത്തിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വേണോ മനസിലാക്കാനെന്ന് കെ ജെ ഷൈന്‍ ചോദിച്ചു. ആര്‍ക്കും എന്തും പറയാന്‍ ഈ പാര്‍ട്ടിയിലാകുമോ എന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ…

Read More

വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കണമെന്ന ഹർജി പിഴ സഹിതം ഹൈക്കോടതി തള്ളി

  കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന ഹർജി ഹൈക്കോടതി പിഴ സഹിതം തള്ളി. ഹർജിക്കാരന് ഒരു ലക്ഷം രൂപ കോടതി പിഴ ചുമത്തി. പിഴത്തുക ആറാഴ്ചക്കുള്ളിൽ കേരളാ ലീഗൽ സർവീസ് സൊസൈറ്റിയിൽ അടയ്ക്കണം. കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിലാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്‌സിനെടുക്കുമ്പോൾ മോദിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. എന്നാൽ ഹർജിക്ക് പിന്നിൽ രാഷ്ട്രീയതാത്പര്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു തീർത്തും…

Read More

സ്വര്‍ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകളുമായി എം ശിവശങ്കറിന്റെ പുസ്തകം അശ്വത്ഥാമാവ് വെറും ഒരു ആന ശനിയാഴ്ച്ച പുറത്തിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരില്‍ ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആർക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിൻ്റെ അനുഭവ കഥ എന്നാണ് ഡി സി ബുക്സ് പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായി ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ കൂടിയാണ് പുസ്തകം പുറത്തുവരുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്…

Read More

തിരുവനന്തപുരം വെമ്പായത്ത് യുവാവ് മദ്യലഹരിയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു

തിരുവനന്തപുരം വെമ്പായത്ത് യുവാവ് മദ്യലഹരിയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. ചിരാണിക്കര സ്വദേശി സരോജമാണ് മരിച്ചത്. അയൽവാസിയായ ബൈജുവാണ് ഇവരെ വെട്ടിയത്. ബൈജുവിനെ പോലീസ് പിടികൂടി ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സരോജത്തിന്റെ മകളും മകനും താമസിക്കുന്ന വീട്ടിലെത്തി പുലർച്ചെ ബൈജു ബഹളമുണ്ടാക്കുകയായിരുന്നു. ശബ്ദം കേട്ട് ഇവിടേക്ക് എത്തിയ സരോജത്തിന്റെ തലയ്ക്ക് ബൈജു വെട്ടി. സംഭവ സ്ഥലത്ത് വെച്ച് തന്നെ സരോജം മരിച്ചു  

Read More