Headlines

‘മുഖ്യമന്ത്രിയും സിപിഐഎമ്മും 2026ൽ കനത്ത തോൽവി ഉണ്ടാകുമെന്ന വിഭ്രാന്തിയിൽ, പോകുന്ന പോക്കിൽ എല്ലാം അടിച്ചോണ്ട് പോവുകയാണ്’: വി ഡി സതീശൻ

2026ൽ കനത്ത തോൽവി ഉണ്ടാകുമെന്ന തിരിച്ചറിവുണ്ട് എൽഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടകംപള്ളി തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു, ഞാൻ പേടിച്ച് പോയി.2026ൽ കനത്ത തോൽവി ഉണ്ടാകുമെന്ന തിരിച്ചറിവുണ്ട് ഇവർക്ക്. അതിൻ്റെ വിഭ്രാന്തിയാണ് കാണിച്ച് കൂട്ടുന്നതൊക്കെയും. അയ്യപ്പ സംഗമവും മോഹൻലാലിനുള്ള സ്വീകരണവും ഉൾപ്പെടെ കോടികളെറിഞ്ഞ് നടത്തുകയാണ്. പോകുന്ന പോക്കിൽ എല്ലാം അടിച്ചോണ്ട് പോവുകയാണെന്ന് വി.ഡി.സതീശൻ. സ്വർണപ്പാളി കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമാണ് പ്രതിയെങ്കിൽ എന്തുകൊണ്ട് അയാൾക്കെതിരെ ആരും ഇതുവരെ കേസ് കൊടുത്തില്ല. ശബരിമലയിലെ സ്വര്‍ണകൊള്ള…

Read More

കൊല്ലം എസ് എൻ കോളജ് സുവർണ ജൂബിലി സാമ്പത്തിക തിരിമറി ; വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊല്ലം എസ് എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. കൊല്ലം എസ് എൻ കോളജിലെ സുവർണ ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് വെള്ളാപ്പള്ളിക്കെതിരായ ആരോപണം. കേസിൽ അടിയന്തരമായി കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെള്ളപ്പള്ളിയെ ചോദ്യം…

Read More

കൊവിഡ് രണ്ടാം തരംഗം; കുട്ടികളിലും അതീവ അപകടം: നിസ്സാരമാക്കരുത്

  കോവിഡ് എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുമെങ്കിലും, മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി കുട്ടികള്‍ക്ക് സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പലപ്പോഴും വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്‍ രോഗത്തിന്റെ രണ്ടാം വരവ് അല്‍പം അപകടം ഉണ്ടാക്കുന്നതാണ്. ലോകമെമ്പാടും കൊവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പുതിയ കോവിഡ് തരംഗം കുട്ടികള്‍ക്ക് എളുപ്പത്തില്‍ അണുബാധയും വ്യാപനവും ഉണ്ടാക്കാമെന്നും, ഇന്ത്യയിലും ലോകത്തിന്റെ ചില ഭാഗങ്ങളിലും സ്‌കൂളുകളും സ്ഥാപനങ്ങളും തുറക്കുന്നതിനാല്‍ ഇത് കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും എപ്പിഡെമിയോളജിസ്റ്റുകള്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികള്‍ക്ക് പ്രതിരോധ…

Read More

നിലമ്പൂരിൽ കലാശക്കൊട്ട് ഇന്ന്; വോട്ടെടുപ്പ് മറ്റന്നാൾ, വോട്ടുറപ്പിക്കാൻ സർവ്വ സന്നാഹങ്ങളുമായി മുന്നണികൾ

നിലമ്പൂരിൽ കലാശക്കൊട്ട്. ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പ് മറ്റന്നാൾ. കൊട്ടിക്കലാശം ഒഴിവാക്കിയെന്ന് പി വി അൻവർ. മൂന്നാഴ്ച നീണ്ട വീറുറ്റ പ്രചാരണങ്ങൾക്കൊടുവിൽ ഇന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം. പരസ്യപ്രചാരണം അവസാനിക്കാൻ ഒരു പകൽ ശേഷിക്കെ വോട്ടുറപ്പിക്കാൻ സർവ്വ സന്നാഹങ്ങളുമായി മുന്നണികൾ സജ്ജം. കലാശക്കൊട്ടിന്റെ ആവേശക്കാഴ്ചകൾ വൈകിട്ട് നാല് മണി മുതൽ ട്വന്റിഫോറിൽ തത്സമയം കാണാം. നിലമ്പൂരിലും എടക്കരയിലുമായാണ് കൊട്ടിക്കലാശം കേന്ദ്രീകരിക്കുക. ക്ഷേമപെൻഷൻ മുതൽ പിവി അൻവറിന്റെ ആൾബലം ഏത് മുന്നണിയെ ബാധിക്കുമെന്നതുവരെ നീണ്ട വിവാദങ്ങളും ചർച്ചകളുമാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കൊവിഡ്, 102 മരണം; 20,089 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂർ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂർ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസർഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

സംസ്ഥാനത്ത് ഇന്ന് 6004 പേർക്ക് കൊവിഡ്, 26 മരണം; 5158 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6004 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂർ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂർ 259, വയനാട് 248, പാലക്കാട് 225, കാസർഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 56 പേർക്കാണ്…

Read More

കോവിഡ് ബോധവല്‍ക്കരണം: വയനാട്ടിൽ വാഹനപ്രചാരണം ഇന്ന് തുടങ്ങും

ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണം ഇന്ന് തുടങ്ങും. പോസ്റ്റ് കോവിഡ് ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത, വയോജനങ്ങളില്‍ കൊവിഡ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ പോലിസ് മേധാവി ജി. പൂങ്കുഴലി ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക, ആരോഗ്യകേരളം…

Read More

അംബേദ്കർ പോസ്റ്റർ കീറിയത് ചോദ്യം ചെയ്തു; രാജസ്ഥാനിൽ ദളിത് യുവാവിനെ മർദിച്ചു കൊന്നു

  രാജസ്ഥാനിൽ ദളിത് യുവാവിനെ ഒരു സംഘം മർദിച്ചു കൊന്നു. തന്റെ വീടിന് പുറത്ത് ഒട്ടിച്ചിരുന്ന ബി ആർ അംബേദ്കറുടെ പോസ്റ്ററുകൾ കീറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം. ഹനുമാൻഗഢിലെ ഭീം ആർമി പ്രവർത്തകനാണ് കൊല്ലപ്പെട്ടത് 21കാരനാണ് കൊല്ലപ്പെട്ടത്. നാലംഗ സംഘമാണ് അക്രമികൾ. ജൂൺ അഞ്ചിനാണ് യുവാവിന് മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ  യുവാവ് മരിച്ചത്. സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്‌  

Read More

നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌ നിവാസിൽ സഞ്ജയെ (33 വയസ്സ്) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുൻപ് ലഹരി കേസിൽ പ്രതിയാണ്. എസ് എം സ്ട്രീറ്റിൽ ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായിരുന്നു. നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഒരു കേസ് ഇയാൾക്കെതിരെ നിലവിലുണ്ട്. വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി ലോഡ്ജിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിർഭയ…

Read More

പേടിപ്പിക്കുന്ന കണക്കുകൾ: 24 മണിക്കൂറിനിടെ 3.49 ലക്ഷം പേർക്ക് കൂടി കൊവിഡ്, 2767 മരണം

രാജ്യത്ത് അറുതിയില്ലാതെ കൊവിഡ് വ്യാപനം തുടരുന്നു. തുടർച്ചയായ നാലാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി ഉയർന്നു. 2767 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 1,92,311 ആയി ഉയർന്നു. 2,17,113 പേർ കൂടി കൊവിഡിൽ നിന്ന് രോഗമുക്തി നേടി. 1,40,85,110 പേരാണ് ഇതുവരെ രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 14.09 കോടി…

Read More