മുസ്ലീം ലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

അനധികൃത സ്വത്ത് സമ്പാദനത്തിൽ മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കോഴിക്കോട് വിജിലൻസ് എസ് പി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ജഡ്ജി കെവി ജയകുമാർ ഉത്തരവിട്ടത്. കോഴിക്കോട്ടെ ഷാജിയുടെ അനധികൃത വീട് നിർമാണമാണ് അന്വേഷണത്തിന് കാരണമായത്. 1.62 കോടി രൂപയാണ് ഷാജിയുടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. ഇത്രയും വലിയ സ്വത്ത് ഷാജി എങ്ങനെ കരസ്ഥമാക്കിയെന്നാണ് പ്രധാനമായും അന്വേഷിക്കുക  

Read More

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നാളെ; വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. അഞ്ച് ജില്ലകളിൽ ഇന്ന് നിശബ്ദപ്രചാരണമാണ്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. കൊട്ടിക്കലാശമില്ലായിരുന്നുവെങ്കിലും വാഹന ജാഥ അടക്കമുള്ള പരിപാടികളുമായാണ് മുന്നണികൾ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കേരളാ കോൺഗ്രസിനെ സംബന്ധിച്ച് നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. യുഡിഎഫ് വിട്ട് എൽ ഡി എഫിലെത്തിയ ജോസ് കെ മാണി വിഭാഗത്തിന് കോട്ടയത്ത് തങ്ങളുടെ…

Read More

വിഴിഞ്ഞത്ത് ജോലി കഴിഞ്ഞുവന്ന ബാങ്ക് ഉദ്യോഗസ്ഥയെ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി

തിരുവനന്തപുരം വിഴിഞ്ഞത് ബാങ്ക് ജീവനക്കാരിയെ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി. കല്ലമ്പലം സ്വദേശിയും എസ് ബി ഐ വിഴിഞ്ഞം ശാഖാ ജീവനക്കാരിയുമായ സിനി എസ് കെ(49)യെയാണ് ഭർത്താവ് സുഗതീശൻ കുത്തിപ്പരുക്കേൽപ്പിച്ചത്. വലതു കയ്യിലും വയറിലുമാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ സിനിയെ എടിഎം കൗണ്ടറിന് സമീപത്ത് ഒളിച്ചുനിന്ന സുഗതീശൻ ഓടിയെത്തി കുത്തുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേർന്ന് സുഗതീശനെ പിടികൂടുകയും സിനിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു…

Read More

സ്വർണവില ഇന്നും ഇടിഞ്ഞു; പവന് ഇന്ന് 80 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ 11 ദിവസത്തിനിടെ പവന് 1360 രൂപയാണ് കുറവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന്റെ വില 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായ അഞ്ചാം ദിവസമാണ് ദേശീയവിപ

Read More

മരുന്നും ലബോറട്ടറി പരിശോധനകളും ഇനി വീട്ടിലെത്തും; ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുമായി കൈകോർത്ത് ആസ്റ്റര്‍ മിംസ്

കോഴിക്കോട് : കേരളത്തിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് മരുന്നുകളും ലബോറട്ടറി പരിശോധനകളും വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊട്ടാഫോ ഹെല്‍ത്ത് എന്നാണ് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിക്ക് ജനങ്ങളില്‍ നിന്നും നല്ല രീതിയിലുള്ള അനുകൂലമായ പ്രതികരണം ലഭിച്ചതോടെയാണ് പദ്ധതി പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാക്കുവാന്‍ തീരുമാനിച്ചത്. ആസ്റ്റര്‍ മിംസിന്റെ ഹോം കെയര്‍ വിഭാഗമായ ആസ്റ്റര്‍ @ ഹോമിലെ ജീവനക്കാരാണ് ലബോറട്ടറി പരിശോധനകള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. ആസ്റ്റര്‍ ഡി…

Read More

JW Marriott Careers Jobs Vacancies In Dubai

JW Marriott Careers To make your JW Marriott Careers in hospitality field in Dubai you have to be positive apply for JW Marriott Careers Dubai so Get ready to grab these Outstanding Opportunity  JW Marriott Careers that may take your career beyond your expectation in case you get hired. Therefore, you are requested to stick to this post and…

Read More

ജോൺസൺ & ജോൺസന്റെ ഒറ്റ ഡോസ് കാവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി

ഡൽഹി: ഒറ്റ ഡോസ് കാവിഡ് വാക്സിന് ഇന്ത്യയിൽ അ നുമതി. അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻ ഡ് ജോൺസൺ വാക്സിൻ ആണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. ഇതോടെ ഇന്ത്യ യിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച അ ഞ്ചാമത്തെ വാക്സിനാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. അടിയന്തര ഉപയോഗത്തി ലുള്ള അനുമതിക്കായി വ്യാഴാഴ്ചയാണ് ജോൺസൺ ജോൺസൺ അപേക്ഷ നൽകിയത്. ഹൈദരാബാദ് ആ സ്ഥാനമായ ബയോളജിക്കൽ ഇ കമ്പനിയുമാണ് ഇന്ത്യ യിൽ വിതരണക്കരാർ.  

Read More

ജീവിതം മാറ്റിമറിച്ച തലവേദന, 9 വര്‍ഷത്തെ പോരാട്ടം.. സ്ക്രീനില്‍ തിരിച്ചെത്താനുള്ള ആഗ്രഹം ബാക്കിയാക്കി ശരണ്യ യാത്രയായി

9 വര്‍ഷം, തലയില്‍ 9 ശസ്ത്രക്രിയകള്‍.. 2012 മുതല്‍ അര്‍ബുദത്തോട് പൊരുതിയ ശരണ്യ ഒടുവില്‍ ഈ ലോകത്തോട് വിടപറഞ്ഞു. രോഗത്തിന് മുന്‍പില്‍ തോല്‍ക്കാതെ ഓരോ തവണയും ജീവിതത്തിലേക്ക് തിരികെയെത്തിയ ശരണ്യ, കാന്‍സറിനോട് എങ്ങനെ പൊരുതണമെന്ന് സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്താണ് യാത്രയായത്. അര്‍ബുദവും ചികിത്സയും തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികളുമെല്ലാം വലച്ചപ്പോഴും ശരണ്യ അവസാന നിമിഷം വരെ ആത്മവിശ്വാസവും പുഞ്ചിരിയും മായാതെ കാത്തു. മിനി സ്ക്രീനിലും സിനിമയിലും സജീവമായിരിക്കുമ്പോഴാണ് തലവേദന ശരണ്യയുടെ ജീവിതം മാറ്റിമറിച്ചത്. മൈഗ്രെയിന്‍ ആണെന്നാണ് ആദ്യം…

Read More

ബീഹാർ നളന്ദ മെഡിക്കൽ കോളജിലെ 87 ഡോക്ടർമാർക്ക് കൊവിഡ്

ബീഹാറിലെ നളന്ദ മെഡിക്കൽ കോളജ് ആശുപത്രിയിലെ 87 ഡോക്ടർമാർക്ക് ഒറ്റയടിക്ക് കൊവിഡ്. ഡോക്ടർമാരിൽ മിക്കവർക്കും രോഗലക്ഷണങ്ങളില്ല. ഉള്ളവരുടേത് തന്നെ ലഘുവായ ലക്ഷണങ്ങളാണ്. എല്ലാ ഡോക്ടർമാരെയും ആശുപത്രി കാംപസിൽ ക്വാറന്റീനിലാക്കി. ബീഹാറിൽ കഴിഞ്ഞ ദിവസം നടന്ന ഐഎംഎയുടെ ഒരു പരിപാടിക്കിടയിൽ നിന്നായിരിക്കും ഡോക്ടർമാർക്ക് രോഗബാധയുണ്ടായതായി കരുതുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ശനിയാഴ്ച പട്ന എയിംസിലെ രണ്ട് ഡോക്ടർമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More