ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല, 75 വയസ്സുകഴിഞ്ഞവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട

ന്യൂല്‍ഹി: ഇത്തവണത്തെ ബജറ്റില്‍ ആദായ നികുതി സ്ലാബില്‍ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ 75 തികഞ്ഞവരെയും അതിനു മുകളിലുള്ളവരെയും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പെന്‍ഷന്‍കാര്‍ക്കും നിക്ഷേപങ്ങളില്‍നിന്ന് പലിശ ലഭിക്കുന്നവര്‍ക്കുമാണ് ഇളവ്. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു ഇളവ് നല്‍കുന്നതെന്ന് ധന മന്ത്രി പറഞ്ഞു. ആദായ നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി, ടാക്‌സ് ഓഡിറ്റ് പരിധി പത്ത് കോടിയായി ഉയര്‍ത്തല്‍, നികുതി സമ്പ്രദായം സുതാര്യമാക്കല്‍ തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങളിലുണ്ട്.

Read More

ഇന്ന് 927 പേർക്ക് കൊവിഡ്, 733 പേർക്ക് സമ്പർക്കത്തിലൂടെ; 689 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍…

Read More

കുമളിയിൽ കാണാതായ മൂന്ന് വയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

  ഇടുക്കി കുമളിയിൽ ബന്ധുവീട്ടിൽനിന്ന് കാണാതായ മൂന്ന് വയസ്സുകാരനെ സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കെ.ജി പെട്ടി ദിനേശ് കുമാറിന്റെ മകൻ മിലൻ ആണ് മരിച്ചത്. ശാസ്താംനടയിലെ ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ വ്യാഴാഴ്ച വൈകിട്ടോടെയാണ് കാണാതായത്. പൊലീസും നാട്ടുകാരും രാത്രിമുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കുമളി പൊലീസ് മേൽ നടപടി സ്വീകരിച്ചു

Read More

ബത്തേരിയിൽ എൽ.ഡി.എഫ്. മുന്നേറ്റം: ടി .എൽ . സാബുവിന്റെ ഭാര്യ നിഷ സാബുവിന് വിജയം

ബത്തേരി നഗരസഭയിൽ മുൻ നഗര സഭാ ചെയർ പേഴ്സസൺ ടി .എൽ . സാബുവിന്റെ ഭാര്യ നിഷ സാബുവിന് മുന്നേറ്റം .. കട്ടയാട് ഡിവിഷനിലാണ്  ഇരു മുന്നണികളെ    അട്ടിമറിച്ച്   106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ    നിഷയുടെ മുന്നേറ്റം.   ആർമാട് ഡിവിഷനിൽ സ്വതന്ത്രനായി മത്സരിച്ച നൗഷാദും ഫെയർ ലാൻഡ് ഡിവിഷനിൽ സ്വതന്ത്രനായി മത്സരിച്ച   ഷമീർ  മഠത്തിലും വിജയിച്ചു .. 15  സീറ്റുകളിൽ എൽ.ഡി.എഫ് വിജയിച്ചു.  ആറ് സീറ്റുകളിൽ യു.ഡി.എഫും  വിജയിച്ചു.

Read More

18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിൻ 100 ശതമാനമായതായി ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് 18 വയസിന് മുകളിൽ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകി. സമ്പൂർണ വാക്സിനേഷൻ 83 ശതമാനവുമായി (2,21,77,950). ഇതുകൂടാതെ കരുതൽ ഡോസിന് അർഹതയുള്ളവരിൽ 33 ശതമാനം (2,91,271) പേർക്ക് വാക്സിൻ നൽകി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേർക്ക് (9,25,722) വാക്സിൻ നൽകിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്സിനേഷൻ നൽകി. കോവിഡ് അതിതീവ്ര വ്യാപന സമയത്ത് ഈയൊരു നേട്ടം…

Read More

കല്‍പറ്റ മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ കല്‍പറ്റ മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Read More

വയനാട് ജില്ലയില്‍ 619 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.72

  വയനാട് ജില്ലയില്‍ ഇന്ന് (17.08.21) 619 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 504 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.72 ആണ്. 606 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86856 ആയി. 79792 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6094 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4666 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

വെഞ്ഞാറമൂടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പരമേശ്വരം ഇടവംപറമ്പ് കൃഷ്ണാംബുജത്തില്‍ പരേതരായ മണിമോഹന്റെയും മിനിമോളുടെയും മകള്‍ കൃഷ്ണപ്രിയ (15) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ നിന്നു പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ കതക് പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. വൈഷ്ണവിയാണ് മരിച്ച കൃഷ്ണപ്രിയയുടെ സഹോദരി.  

Read More

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊറോണ ബാധ; 12 പേർ രോഗവിമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ ഒരാൾക്കും പാലക്കാട് ജില്ലയിൽ രണ്ട് പേർക്കും എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും പത്തനംതിട്ട ജില്ലയിൽ രണ്ട് പേർക്കും ഇടുക്കി ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ നാല് പേർ ദുബൈയിൽ നിന്ന് എത്തിയവരാണ്. ഒരാൾ യു കെയിൽ നിന്നും ഒരാൾ ഫ്രാൻസിൽ നിന്നുമെത്തി. മൂന്ന് പേർക്ക് സമ്പർക്കം വഴി ലഭിച്ചതാണ്. 12 പേർ രോഗവിമുക്തി നേടി ആശുപത്രി വിട്ട ശുഭവാർത്തയും ഇതോടൊപ്പമുണ്ട്….

Read More

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെറ്റുകുളം സ്വദേശി ഭാരതി (82) ആണ് മരിച്ചത്. കോട്ടയം ജില്ലയിലെ ഉഴവൂരിലാണ് സംഭവം. ഭര്‍ത്താവ് രാമന്‍കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകകാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ആ റ് മണിയോടെയാണ് ഭാരതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടേറ്റതിനെ തുടര്‍ന്ന് ചോര വാര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിണറ്റില്‍ ഭര്‍ത്താവ് രാമന്‍ കുട്ടിയെ കണ്ടെത്തിയത്. കൊലപാതകത്തിനു കാരണം കുടുംബ…

Read More