Headlines

നടിയെ ആക്രമിച്ച കേസ്: സംവിധായകന്റെ വെളിപ്പെടുത്തലടക്കം അന്വേഷിക്കുമെന്ന് എഡിജിപി ശ്രീജിത്ത്

  നടിയെ ആക്രമിച്ച കേസിൽ കോടതി നിർദേശം അനുസരിച്ച് അന്വേഷണം കൊണ്ടുപോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. കേസിൽ സത്യസന്ധമായ അന്വേഷണം നടത്തും. സംവിധായകന്റെ വെളിപ്പെടുത്തലടക്കം അന്വേഷണ പരിധിയിൽ വരുമെന്നും ശ്രീജിത്ത് പറഞ്ഞു ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ബുധനാഴ്ചയാണ് രേഖപ്പെടുത്തുന്നത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആണ് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുക

Read More

ഹൃദയപൂർവം നന്ദി പറയുന്നു; പുതിയ വാക്‌സിൻ നയത്തിൽ മുഖ്യമന്ത്രി

  സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഉചിതമായ തീരുമാനമെടുത്തതിൽ ഹൃദയപൂർവം നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സഹർഷം സ്വാഗതം ചെയ്യുന്നു. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ്. രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം…

Read More

കര,വ്യോമ,നാവിക അതിർത്തികൾ വീണ്ടും അടച്ചുപൂട്ടി സൗദി അറേബ്യ

  റിയാദ്:കര,വ്യോമ,നാവിക അതിർത്തികൾ വീണ്ടും അടച്ച് സൗദിഅറേബ്യ. കൊവിഡിന്റെ രണ്ടാംഘട്ടം വിവിധ രാജ്യങ്ങളില്‍ പടരുന്നതിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്.ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് നീട്ടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ഒരാഴ്ചത്തേക്ക് സൗദിയിൽനിന്ന് വിദേശത്തേക്കും, വിദേശ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്കുമുള്ള മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കി.ആരോഗ്യ പ്രവർത്തകർക്കടക്കമുള്ള അത്യാവശ്യ ഘട്ട യാത്രകൾമാത്രം അനുവദിക്കും.അതേസമയം നിലവിൽ സൗദിയിലെത്തിയ വിദേശ വിമാനങ്ങൾക്ക് തിരിച്ചുപോകാം. ജല മാർഗവും, റോഡ്…

Read More

മൂന്ന് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ച കോവിഡ് മുക്തയായ ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

മലപ്പുറം: മൂന്ന് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ച കോവിഡ് മുക്തയായ ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. ചികിത്സ ലഭിക്കാതെ 14 മണിക്കൂറാണ് യുവതി വിവിധ ആശുപത്രികളില്‍ കയറിയിറങ്ങിയത്. ഒരു സ്വകാര്യ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും ചികിത്സ ലഭിച്ചില്ല. പ്രസവ ചികിത്സയ്ക്ക് പി.സി.ആർ ഫലം തന്നെ വേണമെന്ന് ആശുപത്രി നിര്‍ബന്ധം പിടിച്ചു ചികിത്സ വൈകിയതാണ് മരണത്തിനിടയാക്കിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

Read More

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിലേക്ക് കാറോടിച്ച് കയറ്റാൻ ശ്രമം; ഒരാൾ പിടിയിൽ

  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഡൽഹിയിലെ വസതിയിലേക്ക് കാറോടിച്ച് കയറ്റാൻ ശ്രമിച്ചയാൾ പിടിയിൽ. ഡൽഹി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കാറിൽ ഡോവലിന്റെ വീട്ടിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു തന്റെ ശരീരത്തിൽ ആരോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അയാളാണ് തന്നെ നിയന്ത്രിക്കുന്നതെന്നും ചോദ്യം ചെയ്യലിൽ പിടിയിലായ ആൾ പറഞ്ഞു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് സംശയിക്കുന്നത്. വാടകക്ക് എടുത്ത കാറുമായാണ് ഇയാൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ വീട്ടുപരിസരത്തേക്ക് എത്തിയത് ഇസഡ് പ്ലസ് സുരക്ഷാ വിഭാഗത്തിൽപ്പെടുന്ന ആളാണ്…

Read More

വയനാട്ടില്‍ 33 പത്രികകകള്‍ സ്വീകരിച്ചു; ആറെണ്ണം തള്ളി

കല്‍പറ്റ: നിയമസഭ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമ പരിശോധന പൂര്‍ത്തിയായി. ജില്ലയില്‍ ആകെ 33 പത്രികകള്‍ സാധുതയുളളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വീകരിച്ചു. 6 എണ്ണം തള്ളി. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 4 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 2 ഉം പത്രികകള്‍ തള്ളി. കല്‍പ്പറ്റ നിയോജകമണ്ഡത്തില്‍ ലഭിച്ച എല്ലാം പത്രികയും സ്വീകരിച്ചു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്ക് ആകെ 39 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. മാനന്തവാടി നിയോജമണ്ഡലത്തില്‍ ഗോപി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കേളു (ബിജെപി), വി ആര്‍ പ്രവിജ്…

Read More

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ഉപ്പള സ്വദേശിനി

സംസ്ഥാനത്ത് ഒരു കോവിഡ‍് മരണം കൂടി. കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. കണ്ണൂർ,പരിയാരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. ജൂലൈ 11 ആണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ഇവരുടെ കുടുംബത്തിലെ 7 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

Read More

ഇന്ത്യ‑ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കം

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കമാകും. ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം നടക്കുക. മൂന്നാം ടെസ്റ്റില്‍ വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യയുടെ സ്പിന്നര്‍ ആര്‍ അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് തായ്യാറായികഴിഞ്ഞെന്ന് നായകന്‍ ജോ റൂട്ട്. ഇന്ത്യ തങ്ങളുടെ ടീം കോമ്പിനേഷനില്‍ എന്തുമാറ്റം വരുത്തിയാലും അതിനെ നേരിടാന്‍ തയ്യാറാണെന്ന് റൂട്ട് പറഞ്ഞു. പരമ്പര ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്, ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ നേരത്തെ പുറത്താക്കിയാൽ മത്സരം അനിവാര്യമാകുമെന്ന പ്രതീക്ഷയിലാണ് എന്നും മത്സരത്തിന് മുന്നോടിയായി…

Read More

സംസ്ഥാനത്ത് ഇന്ന് 12,300 പേർക്ക് കൊവിഡ്, 174 മരണം; 28,867 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 12,300 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂർ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂർ 558, കാസർഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ജിയോ ഫൈബർ 399 രൂപ മുതൽ; 12 ഒടിടി സേവനങ്ങളും, 4കെ സെറ്റ് ടോപ്പ് ബോക്സും, ഒരു മാസത്തെ കണക്ഷനും സൗജന്യം

ബ്രോഡ്ബാൻഡ് പ്ലാനുകൾ പുതുക്കി മൊബൈൽ സേവദാതാക്കളായ ജിയോ. പുതിയ ഉപഭോക്താക്കൾക്കായി 30 ദിവസത്തെ ഫ്രീ ട്രയൽ ആണ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപ മുതലാണ് പ്ലാനുകൾ തുടങ്ങുന്നത്. ഇതോടൊപ്പം 4കെ സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി ലഭിക്കും. അപ്ലോഡ് സ്പീഡിനോളം ഡൗൺലോഡ് സ്പീഡും ലഭിക്കുമെന്നും ജിയോ അവകാശപ്പെടുന്നു. ഇതോടൊപ്പം 12 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും. ഏറെ ആകർഷകമായ ഓഫറുകളാണ് ജിയോഫൈബർ മുന്നോട്ടുവച്ചിരിക്കുന്നത്. 1499 രൂപയാണ് സെക്യൂരിറ്റി ഡേപ്പോസിറ്റ്. 399 രൂപയുടെ പ്രതിമാസ പ്ലാനാണ് ബേസിക്ക്….

Read More