നടിയെ ആക്രമിച്ച കേസ്: സംവിധായകന്റെ വെളിപ്പെടുത്തലടക്കം അന്വേഷിക്കുമെന്ന് എഡിജിപി ശ്രീജിത്ത്

 

നടിയെ ആക്രമിച്ച കേസിൽ കോടതി നിർദേശം അനുസരിച്ച് അന്വേഷണം കൊണ്ടുപോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. കേസിൽ സത്യസന്ധമായ അന്വേഷണം നടത്തും. സംവിധായകന്റെ വെളിപ്പെടുത്തലടക്കം അന്വേഷണ പരിധിയിൽ വരുമെന്നും ശ്രീജിത്ത് പറഞ്ഞു

ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ബുധനാഴ്ചയാണ് രേഖപ്പെടുത്തുന്നത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആണ് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുക