Headlines

ഡോ. വന്ദന ദാസ് വധക്കേസിൽ ഈ മാസം 17ന് വിധിപറയും

ഡോ. വന്ദന ദാസ് വധക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി. കൊല്ലം അഡിഷണൽ സെഷൻസ് കോടതി ഈ മാസം 17ന് വിധിപറയും. കേസിൽ 70 ൽ അധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. 2023 മെയ് 10-നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതി സന്ദീപ് മദ്യലഹയിൽ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ പ്രതി സന്ദീപ് ദാസ് വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ നാലരയ്ക്ക് ഡ്യൂട്ടിയിലിരിക്കെയാണ് പ്രതി സന്ദീപിനെ പൊലീസുകാ‍ർ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കുന്നത്….

Read More

ഗര്‍ഭിണിക്കും പിതാവിനും മര്‍ദ്ദനം; പോലിസ് കേസെടുത്തു

ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നൗലത്ത്, പിതാവ് സലിം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യുവതിയുടെ ഭര്‍ത്താവ് ജൗഹര്‍, മാതാവ് സുബൈദ എന്നിവര്‍ക്കെതിരെ ആലങ്ങാട് പൊലീസ് കേസെടുത്തു.ഗാര്‍ഹിക പീഡനം, ക്രൂരമായ മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഏഴ് മാസം മുന്‍പായിരുന്നു ജൗഹറുമായുള്ള നൗലത്തിന്റെ വിവാഹം. പത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നല്‍കിയത്. ഇതില്‍ രണ്ട് ലക്ഷം രൂപ സ്വര്‍ണമായും എട്ട് ലക്ഷം രൂപ പണമായുമാണ് നല്‍കി. ഈ പണം ഉപയോഗിച്ച്…

Read More

ദേവ്ദത്തും ഡിവില്ലേഴ്‌സും മിന്നി, സൂപ്പർ ഓവർ; ആവേശപ്പോരിൽ റോയൽ ചലഞ്ചേഴ്സിനു ജയം

മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ റോയൽ ചലഞ്ചേഴ്സ് പരാജയപ്പെടുത്തിയത്. 202 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി അത്ര തന്നെ റൺസെടുത്തു. സൂപ്പർ ഓവറിൽ മുംബൈ മുന്നോട്ടുവച്ച 8 റൺസ് വിജയലക്ഷ്യം മറികടന്നാണ് ബാംഗ്ലൂർ ആവേശജയം സ്വന്തമാക്കിയത്. പവർപ്ലേയിൽ അടക്കം പന്തെറിഞ്ഞിട്ടും 4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി രോഹിതിൻ്റെ വിക്കറ്റ്…

Read More

Summer makeup Tips

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

ഐസക്കിൻ്റെ ഹൃദയവും രണ്ട് വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ് വിങ്ങുകയായിരുന്നു, സഖാവ് മരിക്കുന്നില്ല ജീവിക്കുന്നു അനേകരിലൂടെ; കുറിപ്പുമായി ഡോ ജോ ജോസഫ്

ഐസക് ജോര്‍ജിന്റെ അവയവ ദാനവുമായി ബന്ധപ്പെട്ട് വൈകാരിക കുറിപ്പുമായി ലിസ്സി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ്. ഹൃദയവും രണ്ട് വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നുവെന്ന് ജോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. കിംസിലെ ഓപ്പറേഷൻ തീയേറ്ററിൽ വച്ച് ഐസക് ജോർജിനെ കണ്ടപ്പോൾ മനസ്സൊന്നു വിറച്ചു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട് നിൽക്കുമ്പോഴും സ്വന്തം മകൻ്റെ, സ്വന്തം സഹോദരൻറെ അവയവങ്ങൾ മറ്റുള്ളവർ ജീവിക്കാനായി ദാനം ചെയ്യാം എന്ന് തോന്നൽ ആ…

Read More

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 21 പേർക്ക് പരുക്ക്

  തിരുവനന്തപുരം വെമ്പായത്ത് കെ എസ് ആർ ടി സി ബസും ലോറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു. കിളിമാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസും വെഞ്ഞാറുമ്മൂട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം

Read More

മാധ്യമപ്രവര്‍ത്തകന്‍ അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആയ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു.54 വയസ്സായിരുന്നു. ഉറക്കത്തിനിടയിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കവടിയാർ റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണൻ നായരുടെയും സതി ദേവിയുടെയും മകനാണ്. കോട്ടണ്‍ഹില്‍ സ്‌കൂള്‍ അധ്യാപികയായ സിന്ദു എസ് ആണ് ഭാര്യ. മകന്‍: നാരയണ്‍ എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്) സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍.

Read More

ആഗോള അയ്യപ്പ സംഗമം; ‘പന്തളം കൊട്ടാരം സഹകരിക്കുമെന്ന് പ്രതീക്ഷ’; പിഎസ് പ്രശാന്ത്

ആഗോള അയ്യപ്പ സംഗമത്തില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രസിഡന്റ് പിഎസ് പ്രശാന്ത്. കൂടിക്കാഴ്ചയില്‍ ശബരിമല പ്രക്ഷോഭകാലത്തെ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച് പന്തളം രാജകുടുംബം. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അടുത്തയാഴ്ചയോടെ തീരുമാനമെന്നും കൊട്ടാരം പ്രതിനിധികള്‍ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി എസ് പ്രശാന്തും ബോര്‍ഡ് അംഗങ്ങളും പന്തളം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.ആഗോള അയ്യപ്പ സംഗമത്തിനുള്ള ചെലവ് സ്‌പോണ്‍സര്‍ഷിപ്പിലൂടെയും…

Read More

കൊല്ലം അഴീക്കൽ ഫിഷറീസ് ഹാർബർ അടച്ചു

കൊല്ലം അഴീക്കൽ ഫിഷറീസ് ഹാർബർ അടച്ചു. കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നയാൾക്ക് ഹാർബറിലായിരുന്നു ജോലി. അതിനാലാണ് ഹാർബർ താത്കാലികമായി അടച്ചത്. ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ 11 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കുമാണ് രോഗം. ഇന്ന് കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ് അവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. കൊട്ടാരക്കര പുലമൺ സ്വദേശി (81), കൊല്ലം ചിതറ സ്വദേശി (61),…

Read More

തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ ബോംബേറ്; രണ്ട് പേർക്ക് കുത്തേറ്റു

  തിരുവനന്തപുരം വട്ടിയൂർക്കാവിന് സമീപം കാച്ചാണി സ്‌കൂൾ ജംഗ്ഷനിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പരസ്പരം ബോംബെറിഞ്ഞ് ഗുണ്ടാസംഘങ്ങൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ആക്രമണത്തിൽ രണ്ട് പേർക്ക് കുത്തേറ്റു കുത്തേറ്റവരെ ഗുണ്ടാസംഘങ്ങൾ തന്നെ കൊണ്ടുപോയി. പോലീസ് സ്ഥലത്ത് എത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായിട്ടില്ല. ലഹരി ഉപയോഗിച്ച ശേഷമുള്ള ആക്രമണമാണ് നടന്നതെന്ന് നാട്ടുകാർ പറയുന്നു.

Read More