ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിയന്ത്രിക്കാന്‍ വൈകുന്നതിനെതിരെ കെജ്രിവാള്‍

  ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈകുന്നതിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിയന്ത്രിക്കാതിരുന്നാല്‍ കനത്ത തിരിച്ചടിയുണ്ടാകും. ഇതേറ്റവും ബാധിക്കുക ഡല്‍ഹിയെ ആയിരിക്കുമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു അടിയന്തരമായി അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പല രാജ്യങ്ങളും ഇതിനോടകം നിര്‍ത്തിക്കഴിഞ്ഞു. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനം വൈകുന്നത്. മിക്ക വിദേശവിമാനങ്ങളും എത്തുന്നത് ഡല്‍ഹിയിലേക്കാണ്. ഡല്‍ഹിയെയാണ് വൈറസ് വ്യാപനം…

Read More

ബാലഭാസ്‌കറിന്റെ മരണം: അർജുൻ, മാനേജർ പ്രകാശൻ തമ്പി എന്നിവർ നുണപരിശോധനക്ക് ഹാജരായി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡ്രൈവർ അർജുൻ, മുൻ മാനേജർ പ്രകാശൻ തമ്പി എന്നിവർ നുണപരിശോധനക്ക് ഹാജരായി. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് ഇവരെത്തിയത്. വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, അർജുൻ, കലാഭവൻ സോബി എന്നിവരെ നുണ പരിശോധനക്ക് വിധേയരാക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിബിഐ കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകിയിരുന്നു. വിഷ്ണുവും പ്രകാശൻ തമ്പിയും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും ഇവരുടെ ബിസിനസ് ഇടപാടുകൾ ദുരൂഹമാണെന്നും സിബിഐ വിലയിരുത്തുന്നു. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സമയത്ത്…

Read More

ഐ.പി.എല്‍ ഉറപ്പായി; കളിക്കളത്തിൽ ധോനിയെക്കാത്ത് ആരാധകർ

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന 13-ാം ഐ.പി.എല്‍ സീസണ്‍ ഉടനെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ടി20 ലോക കപ്പ് മാറ്റിവെച്ചതോടെയാണ് ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്താണെങ്കിലും നടത്താം എന്ന് തീരുമാനത്തില്‍ ബി.സി.സി.ഐയെ എത്തിച്ചത്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെ യു.എ.ഇയിലെ മൂന്നു മൈതാനങ്ങളിലായി നടക്കുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ സ്ഥിരീകരിച്ചതോടെ ആരാധകര്‍ ഹാപ്പി. ഐ.പി.എല്‍ ആരാധകര്‍ക്ക് വെറും ഒരു ടൂര്‍ണമെന്റ് മാത്രമല്ല. പല താരങ്ങളെ വീണ്ടും മൈതാനത്ത് കാണാനുള്ള കാത്തിരിപ്പിന്റെ…

Read More

കൊവിഡ് സമ്പര്‍ക്കവ്യാപനം: കോഴിക്കോട് ജില്ലയില്‍ 31 ക്യുക് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിച്ചു

കോഴിക്കോട്: കൊവിഡ് സമ്പര്‍ക്കവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നാല് താലൂക്കുകളിലായി പുതുതായി 31 ക്യുക് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിച്ചു. കോഴിക്കോട് താലൂക്കിലെ ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍, വലിയങ്ങാടി, പാളയം, വേങ്ങേരി, കുന്നമംഗലം – ചാത്തമംഗലം, ചേളന്നൂര്‍- കക്കോടി, പെരുമണ്ണ- ഒളവണ്ണ, പന്നിയങ്കര എന്നിവിടങ്ങളിലായി ഒന്‍പത് ടീമുകളെ നിയോഗിച്ചു. താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം, രാരോത്ത്, കൊടുവള്ളി, പുതുപ്പാടി, പുത്തൂര്‍, കിഴക്കോത്ത് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കും നിരീക്ഷണത്തിനുമായി ആറ് ടീമുകളുണ്ടാവും. ചോമ്പാല ഹാര്‍ബര്‍, വടകര, അഴിയൂര്‍, നാദാപുരം റോഡ്, കുറ്റ്യാടി, നാദാപുരം-…

Read More

വിസ്മയ ആത്മഹത്യ ചെയ്യില്ല; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

  കൊല്ലം ശാസ്താംകോട്ട പോരുവഴിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് മരിച്ച വിസ്മയയുടെ കുടുംബം. വിസ്മയ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ല. എല്ലാം സഹിച്ചവളാണ് തന്റെ മകളെന്നും പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. ഭർത്താവ് കിരണിന്റെ അമ്മയും വിസ്മയയെ മർദിച്ചതായി വിസ്മയയുടെ സുഹൃത്ത് വഴി അറിഞ്ഞതായും പിതാവ് പറയുന്നു. ഫാദേഴ്‌സ് ഡേയുടെ അന്ന് ഫോണെടുത്ത് തന്നെ ആശംസയറിയിക്കാൻ ശ്രമിച്ചതാണ് അവസാന തർക്കത്തിന് കാരണമായത്. വിസ്മയയുടെ ഫോൺ കിരൺ എറിഞ്ഞുപൊട്ടിച്ചു. തുടർന്ന് മർദിച്ചു. കാറിന് മൈലേജ്…

Read More

ഭാര്യപിതാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു; കൊല്ലത്ത് യുവാവും കൂട്ടാളികളും പിടിയിൽ

കൊല്ലം അഞ്ചലിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഭാര്യപിതാവിന്റെ തല കമ്പി വടി കൊണ്ട് അടിച്ചു പൊട്ടിച്ച കേസിൽ മരുമകനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. അഞ്ചൽ തഴമേൽ ചരുവിള വീട്ടിൽ സുദർശനനെയാണ് മരുമകനും സുഹൃത്തുക്കളും ചേർന്ന് വീട്ടിൽ കയറി മർദി്ചത്. കോട്ടുക്കൽ സ്വദേശി വിപിൻ സുഹൃത്തുക്കളായ ലിജോ, ശ്യാം, വിശാൽ എന്നിവരാണ് അറസ്റ്റിലായത്. വിപിനും ഭാര്യ ശിൽപയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടർച്ചയായാണ് അക്രമം നടന്നത്. സുദർശന്റെ ഭാര്യ സിന്ധുവിനും ഇവരുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല: ആറ് ജില്ലകളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ടിപിആർ കൂടുതലുള്ള ആറ് ജില്ലകളിൽ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാനും വീടുകളിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചു.ക്വാറന്റീൻ സൗകര്യമില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നിയന്ത്രണം. വടക്കൻ കേരളത്തിലെ ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ അവലോകന യോഗത്തിലാണ് നിർദ്ദേശം. കേന്ദ്രസംഘത്തിന്റെ സന്ദർശനത്തിന് പിന്നാലെയാണ് തീരുമാനം. കേരളത്തിൽ സ്ഥിതി സങ്കീർണമായി തുടരുകയാണെന്ന് യോഗം വിലയിരുത്തി….

Read More

സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കൊവിഡ്, 88 മരണം; 13,614 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 12,469 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂർ 535, കോട്ടയം 464, ഇടുക്കി 417, കാസർഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ഇന്ന് രോഗമുക്തി നേടിയത് 7469 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 92,731 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1670, കൊല്ലം 627, പത്തനംതിട്ട 182, ആലപ്പുഴ 338, കോട്ടയം 200, ഇടുക്കി 53, എറണാകുളം 978, തൃശൂർ 1261, പാലക്കാട് 347, മലപ്പുറം 298, കോഴിക്കോട് 1022, വയനാട് 128, കണ്ണൂർ 72, കാസർഗോഡ് 293 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 92,731 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,52,868 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More