സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. തീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ ഒപ്പം തന്നെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളം,…

Read More

കൊല്ലത്ത് പിക്ക് അപ് വാൻ മറിഞ്ഞ് രണ്ട് പേർ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരുക്ക്

  കൊല്ലം കുളത്തൂപ്പുഴയിൽ പിക്ക് അപ് വാൻ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ട് പേർ മരിച്ചു. കുളത്തൂപ്പുഴ കല്ലാറിലാണ് അപകടം നടന്നത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. കുളത്തൂപ്പുഴ സ്വദേശി യഹ്യ കുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീർ എന്നിവരാണ് മരിച്ചത്. വനമേഖലയോട് ചേർന്ന സ്വകാര്യ എസ്‌റ്റേറ്റിലാണ് അപകടമുണ്ടായത്.

Read More

ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടക്കുമെന്നും കോവിഡ് സ്ഥിതി കണക്കിലെടുത്ത് ഒരുക്കങ്ങള്‍ നടത്തുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ആവര്‍ത്തിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read More

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ പാടില്ലായിരുന്നുവെന്ന് കെ സുരേന്ദ്രൻ

  ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്ത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ പാടില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഓർഡിനൻസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതിൽ കടുത്ത അമർഷമാണ് ബിജെപിക്കുള്ളത്. ഗവർണർ ഓർഡിനൻസ് തിരിച്ചയക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഏറ്റതെന്ന വിലയിരുത്തലും ബിജെപിക്കുണ്ട്. ഓർഡിനൻസിനെതിരെ കോടതിയെ സമീപിക്കാനാണ് ബിജെപിയുടെ നീക്കം. ഇന്നാണ് ഓർഡിനൻസിൽ…

Read More

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും

  സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. കൊവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വർധനവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലാണ് ട്രോളിങ് നിരോധനം. സാഹചര്യങ്ങളെ മറികടക്കാൻ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധനം കഴിയുമ്പോഴേക്കും സർക്കാർ ഇന്ധന സബ്സിഡി നൽകിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാകില്ല എന്നാണ് ബോട്ടുടമകൾ പറയുന്നത്. കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്താത്തതിനാൽ പല ബോട്ടുകളും നാളുകളായി കരയിലാണ്. എന്നാൽ പരമ്പരാഗത വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കില്ല.

Read More

മുതിർന്ന ഹിന്ദി നടൻ കിഷോർ നന്ദലസ്‌കർ കൊവിഡ് ബാധിച്ച് മരിച്ചു

  മുതിർന്ന നടൻ കിഷോർ നന്ദലസ്‌കർ കൊവിഡ് ബാധിച്ച് മരിച്ചു. 81 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ കൊവിഡാണെന്ന് കണ്ടെത്തുകയുമായിരുന്നു. മറാത്തി സിനിമയിലൂടെയാണ് അഭിനയ രംഗത്ത് അദ്ദേഹമെത്തിയത്. പിന്നീട് ബോളിവുഡിലേക്കെത്തി. ഖാഖി, വാസ്തവ്, സിംഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ

Read More

വയനാട് ജില്ലയില്‍ 210 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 10.30

  വയനാട് ജില്ലയില്‍ ഇന്ന് (08.11.21) 210 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 283 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.30 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 127673 ആയി. 124411 പേര്‍ രോഗമുക്തരായി. നിലവില്‍ 2486 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2363 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

ബജറ്റ് സമ്മേളനത്തിന് തുടക്കം; രാവിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

  നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ഒമ്പത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ച് ഇന്നലെ കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഒടുവിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയാണ് സർക്കാർ അനുനയത്തിലെത്തിയത്. സർക്കാർ ഇനി നടപ്പാക്കാൻ പോകുന്ന പദ്ധതികൾക്ക് ഊന്നൽ നൽകിയായിരിക്കും നയപ്രഖ്യാപന പ്രസംഗം. കേന്ദ്രത്തിനെതിരായ വിമർശനങ്ങളും പ്രസംഗത്തിലുണ്ടാകും. മാർച്ച് 11നാണ് സംസ്ഥാന ബജറ്റ് അവതരണം. നയപ്രഖ്യാപനം അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത ഗവർണറെ കാണാനായി മുഖ്യമന്ത്രി രാജ് ഭവനിൽ നേരിട്ടെത്തിയിരുന്നു. ഗവർണർ ഭരണഘടന…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 46,951 പേർക്ക് കൊവിഡ്; 212 പേർ മരിച്ചു

രാജ്യത്ത് കൊവിഡിന്റെ മറ്റൊരു തരംഗം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബർ ഏഴിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതിനോടകം 1,16,46,081 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,180 പേർ രോഗമുക്തി നേടി. 212 പേർ മരിച്ചു. 1,59,967 പേരാണ് ഇതിനോടകം മരിച്ചത്. നിലവിൽ 3,34,646 സജീവ കേസുകളുണ്ട്. ഇതിനോടകം 4.50 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച്…

Read More

ആരെയും അദ്ഭുതപ്പെടുത്തി ജയലളിതയുടെ വേദനിലയത്തിൽ നിന്നുള്ള വസ്തുക്കളുടെ കണക്ക്

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയിലെ വസ്തുവകകളുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. വേദനിലയത്തിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുകായണ് സർക്കാർ. ചെന്നൈ പോയ്‌സ്ഗാർഡനിൽ സ്ഥിതി ചെയ്യുന്ന വേദനിലയത്തിൽ നിന്നും വരുന്ന വാർത്തകൾ ആരെയും അമ്പരിപ്പിക്കുന്നവയാണ് നാലര കിലോ സ്വർണം, 600 കിലോയിലധികം വെള്ളി, 11 ടെലിവിഷൻ. 110 റഫ്രിജറേറ്ററുകൾ. 30 എയർ കണ്ടീഷനറുകൾ, 29 ടെലിഫോണുകൾ, 10,438 സാരികൾ, നൂറിലധികം സൗന്ദര്യ വർധക വസ്തുക്കൾ, ഒമ്പതിനായിരത്തോളം പുസ്തകങ്ങൾ തുടങ്ങിയവയാണ് സർക്കാർ പുറത്തുവിട്ട കണക്കിലുള്ളത്. വേദനിലയം സർക്കാർ ഏറ്റെടുക്കുന്നതിന്റെ…

Read More