അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല; അയ്യപ്പസംഗമം ഇനി ഉണ്ടാവില്ല: കെ ജയകുമാര്‍
തിരുവനന്തപുരം: ശബരിമല അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ആഗോള അയ്യപ്പസംഗമം ഇനി ഉണ്ടാവില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ഈ വര്‍ഷം മുതല്‍ ശബരിമലയില്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നടപടി. ശുചിത്വം, സുതാര്യത, കാര്യക്ഷമത എന്നിവയ്ക്കാവും മുന്‍തൂക്കം. ശബരിമല സന്നിധാനത്ത് ആകെയുള്ള 690 മുറികളില്‍ 190 മുറികളാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയിരുന്നത്. ഇത്തവണ 550 മുറികള്‍ നല്‍കും. പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍ വഴിയാകും…
