രക്ഷാദൗത്യത്തിന് വേഗം കൂട്ടി ഇന്ത്യ; ഒഴിപ്പിക്കലിന് വ്യോമസേന വിമാനങ്ങളും

  യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപറേഷൻ ഗംഗക്ക് വേഗത കൂട്ടി കേന്ദ്രസർക്കാർ. യുക്രൈനിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യം വേഗത്തിലാക്കുന്നത്. വ്യോമസേനയും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനങ്ങൾ അയക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി വ്യോമസേനയുടെ സി 17 വിമാനങ്ങളാണ് യുക്രൈനിലേക്ക് ഇന്ന് തിരിക്കുക. എയർ ഇന്ത്യ, എയർ ഇന്ത്യാ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ വിമാനങ്ങളും രക്ഷാ ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്. രക്ഷാ ദൗത്യം ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തിയിലേക്ക് പോകും. റൊമാനിയ, മാൽഡോവ…

Read More

‘ഡൽഹിയിലിരിക്കുന്ന യജമാനന്മാരെ CPIMന് പേടി; ആര്യാടൻ ഷൗക്കത്ത് ഉജ്ജ്വല ഭൂരിപക്ഷത്തിൽ ജയിക്കും’; വിഡി സതീശൻ

സിപിഐഎം-സംഘപരിവാർ ബന്ധം വീണ്ടും ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ട് കാലിൽ നിൽക്കാത്ത പാർട്ടിയായി സിപിഐഎമ്മും സിപിഐയും മാറി. ഇത് യാഥാർത്ഥ്യമാണെന്ന് വിഡി സതീശൻ പറഞ്ഞു. ഇപി ജയരാജനും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനുമായി ചേർന്ന് ഒരുമിച്ച് ബസിനസ് ചെയ്യുകയാണ്. പഴയ സിപിഐഎമ്മാണെങ്കിൽ ഇത് നടചക്കുമോ എന്ന് വിഡി സതീശൻ ചോ​ദിച്ചു. പ്രവേശ് ജാവഡേക്കർ സിപിഐഎം നേതാക്കളെയാണ് കാണാൻ പോയത്. ഇവർ തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. പിണറായി വിജയനും നിതിൻ ഗഡ്കരിയും തമ്മിലുള്ള…

Read More

ഇടുക്കിയിൽ വയോധികൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മുഖത്ത് അടിയേറ്റ പാടുകളും

ഇടുക്കിയിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി കുരിശുപാറയിലാണ് സംഭവം. 64കാരനായ അറയ്ക്കൽ ഗോപിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇയാളുടെ മുഖത്ത് അടിയേറ്റ പാടുകളുണ്ട്. സുഹൃത്തുക്കളാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. കൊലപാതകമാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു

Read More

സുതാര്യമായ വിചാരണ പ്രതീക്ഷയില്ല: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ രംഗത്ത്. വിചാരണ ഉൾപ്പെടെ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി ഫയൽ ചെയ്തു. അസാധാരണമായ നടപടികളാണ് കേസിൽ നടക്കുന്നത്. കോടതിയിൽ നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷയില്ലെന്ന് പ്രോസിക്യൂഷൻ പറയുന്നു. കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകും. പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങൾ കോടതി ഉന്നയിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞു സുതാര്യമായ വിചാരണ നടക്കുമെന്ന് പ്രതീക്ഷയില്ല. ഇരയ്ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ലെന്ന് ഹർജിയിൽ പറയുന്നു. ഹർജി…

Read More

ചാമ്പ്യന്‍സ് ലീഗ്; ബയേണ്‍ മ്യൂണിക്-പി.എസ്.ജി ഫൈനൽ രാത്രി 12.30 ന്

ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ബയേണ്‍ മ്യൂണിക്-പി.എസ്.ജി ഫൈനല്‍ പോരിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം നടക്കുക. അഞ്ചു തവണ ജേതാക്കളായിട്ടുള്ള ബയേണ്‍ ആറാം കിരീടം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. എന്നാല്‍ കന്നിക്കിരീടത്തില്‍ മുത്തമിടാനുള്ള ഒരുക്കത്തിലാണ് പി.എസ്.ജി. ഇരുടീമുകളും ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചത്. സെമിയില്‍ ഫ്രഞ്ച് ടീമായ ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണിന്റെ ഫൈനല്‍ പ്രവേശം. ലെയ്പ്ഷിഗിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് പി.എസ്.ജിയുടെ ഫൈനല്‍ പ്രവേശം. ആദ്യമായാണ്…

Read More

കൊവിഡിൽ വിറങ്ങലിച്ച് ലോകം; മരണസംഖ്യ ആറ് ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,46,33,037 ആയി ഉയർന്നു. ഏഷ്യ വൻകരയിൽ മാത്രം 33 ലക്ഷം പേരും ആഫ്രിക്കയിൽ ഏഴ് ലക്ഷം പേരും അമേരിക്കയിൽ 38 ലക്ഷം പേരും രോഗികളായെന്നാണ് കണക്ക്. 6,08,539 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. അമേരിക്കയിൽ 38,96,855 പേർ രോഗബാധിതരായി. ബ്രസീസിൽ 20,99,896 പേരും കൊവിഡ് ബാധിതരായി. യുഎസിൽ ഇന്നലെ മാത്രം 63,584 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീസിൽ ഇരുപത്തിനാലായിരത്തിലേറെ പേർക്കും…

Read More

പെ​ട്രോ​ളും ഡീ​സ​ലും ഇ​നി പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ കൊടുക്കരുതെന്ന് ഉത്തരവ്

  കൊച്ചി: സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളും ഡീ​സ​ലും ഇ​നി പ്ലാ​സ്റ്റി​ക്, പെ​റ്റ് ബോ​ട്ടി​ലു​ക​ളി​ല്‍ കൊടുക്കരുതെന്ന് ഉത്തരവ്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ പ​ക​ര്‍​ന്നു​ള്ള ഇ​വ​യു​ടെ ചി​ല്ല​റ വി​ല്പ​ന ക​ര്‍​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് എ​ക്സ്പ്ലോ​സീ​വ്സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ക​ണ്‍​ട്രോ​ള​റാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഐ​ഒ​സി, ബി​പി​സി​എ​ല്‍, എ​ച്ച്പി​സി​എ​ല്‍, റി​ല​യ​ന്‍​സ് എ​ന്നീ ക​മ്പ​നി​ക​ള്‍​ക്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ കു​പ്പി​ക​ളി​ല്‍ വാ​ങ്ങി പൊ​തു​യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​കു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്. ഇ​തു സ​മൂ​ഹ​സു​ര​ക്ഷ​യ്ക്കു​ത​ന്നെ വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ഫോം 14 ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍​ക്ക്…

Read More

ശശികല ഇന്ന് ചെന്നൈയിലേക്ക്, കനത്ത സുരക്ഷയൊരുക്കി പോലീസ്; ബംഗളൂരു മുതൽ വാഹന റാലി

ജയിൽ മോചിതയായ വി കെ ശശികല ഇന്ന് ചെന്നൈയിലേക്ക് തിരികെ എത്തും. ബംഗളൂരു മുതൽ ചെന്നൈ വരെ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശശികലയെ തിരികെ വരവേൽക്കുന്നത്. 32 ഇടങ്ങളിൽ സ്വീകരണ പരിപാടികളും നിശ്ചയിച്ചിട്ടുണ്ട്. ടി നഗറിലെ എം ജി ആറിന്റെ വസതിയിലെത്തി പ്രാർഥിച്ച ശേഷം ശശികല പ്രവർത്തകരെ കാണും. ശശികലയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലും ജയയയുടെ വസതി സ്ഥിതി ചെയ്യുന്ന പോയ്‌സ് ഗാർഡനിലും തമിഴ്‌നാട്-കർണാടക അതിർത്തിയിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട് ഹൊസൂർ മുതലാണ് വാഹന…

Read More

പാണ്ടിക്കാട് പോക്‌സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് 21 പേർ

മലപ്പുറം പാണ്ടിക്കാട് 17കാരി പീഡനത്തിന് ഇരയായ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എടയാറ്റൂർ സ്വദേശി കുറ്റിക്കൽ ജിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. 44 പേരാണ് പ്രതി പട്ടികയിലുള്ളത്. ഒളിവിലായിരുന്ന ജിബിനെ വളാഞ്ചേരിയിൽ വെച്ചാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2016, 2017, 2020 എന്നീ വർഷങ്ങളിലായി 32 കേസുകളാണ് സംഭവത്തിലുള്ളത്. ഇതിൽ 29 കേസുകളും 2020ലാണ് നടന്നത്. പോക്‌സോ കേസിൽ ഇരയായ കുട്ടികളെ നിരീക്ഷിച്ച് സുരക്ഷ ഒരുക്കണമെന്നും തുടർ…

Read More

ശബരിമലയിൽ യുവതി കയറിയെന്ന പ്രചാരണം വ്യാജം; അവർക്ക് 56 വയസ്സ്: ദേവസ്വം പ്രസിഡന്റ്

തെലുങ്ക് നടൻ ചിരജ്ഞീവിക്കൊപ്പം ശബരിമലയിൽ യുവതി കയറിയെന്ന പ്രചാരണം വ്യാജമാണെന്നും ദർശനം നടത്തിയ ഫീനിക്സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യക്ക് 56 വയസുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. അനന്തഗോപൻ പറഞ്ഞു. പ്രചാരണം വന്ന ഘട്ടത്തിൽ തന്നെ പരിശോധന നടത്തിയിട്ടുണ്ടെന്നും പലരും മനപ്പൂർവം അപവാദ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഡി കാർഡ് വരെ പരിശോധിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. വ്യാജപ്രചാരണം നടത്തിയവരെ കണ്ടെത്തണമെന്നും അതിനായി പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയെ കുറിച്ച് നല്ല മതിപ്പുള്ള…

Read More