മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു

മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ പ്രസിഡന്റ് കെ എം ഖാദർ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത് ഹൈദരലി തങ്ങളുടെ മരണത്തെ തുടർന്നാണ് ലീഗ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു സാദിഖലി തങ്ങൾ. ലീഗിന്റെ ഉന്നതാധികാര സമിതി അംഗവുമായിരുന്നു. ഹൈദരലി തങ്ങൾ ചികിത്സാർഥം ആശുപത്രിയിലായിരുന്ന സമയത്ത് ലീഗിന്റെ അധ്യക്ഷ ചുമതല വഹിച്ചിരുന്നത് സാദിഖലി തങ്ങളായിരുന്നു.

Read More

ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി സെപ്റ്റംബർ 30ന്

ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക കോടതി സെപ്റ്റംബർ 30ന് വിധി പറയും. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവരാണ് കേസിലെ പ്രതികൾ. മസ്ജിദ് തകർക്കപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പ്രസ്താവിക്കാൻ പോകുന്നത്. ലക്‌നൗ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. കേസിൽ സെപ്റ്റംബർ 30നുള്ളിൽ വിധി പറയണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഗൂഢാലോചന കേസും ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്…

Read More

സംസ്ഥാനത്തിന് ആശ്വാസ വാർത്ത; എട്ട് പേർക്കും നിപ നെ​ഗറ്റീവ്

സംസ്ഥാനത്തിന് ആശ്വാസ വാർത്ത. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം ( 8 sample ) നെ​ഗറ്റീവ്. മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെ​ഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നെഗറ്റീവാണെന്ന് ( nipah negative ) ആരോ​ഗ്യമന്ത്രി അറിയിച്ചു. കൂടുതൽ പേരുടെ സാമ്പിൾ ഇന്ന് പരിശോധിക്കും. 48 പേരാണ് മെഡിക്കൽ കോളജുകളിലുള്ള ഹൈ റിസ്ക് കാറ്റഗറിയിൽ നിലവിലുള്ളത്. വയനാട്- 4 എറണാകുളം – 1, കോഴിക്കോട് –…

Read More

സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെക്കാൻ നിലവിൽ ആലോചിച്ചിട്ടില്ലെന്ന് കോടിയേരി

സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനം മാറ്റാൻ നിലവിൽ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഫെബ്രുവരി പകുതിയോടെ തീരുമാനമെടുക്കും. സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കിൽ മാറ്റിവെക്കുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും നിശ്ചിത തീയതികളിൽ തന്നെ നടത്താനാണ് ആലോചിക്കുന്നത്. കൊവിഡ് മാനദണ്ഡം അനുസരിച്ച് നടത്താൻ കഴിയുമോയെന്ന് ഫെബ്രുവരി പകുതിയോടെ ആലോചിക്കും. പാർട്ടി പരിപാടികൾ കൊവിഡ് മാനദണ്ഡം പാലിച്ചേ നടത്താവൂവെന്ന് നിർദേശം നൽകിയിട്ടുണ്ട് ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന നിയമഭേദഗതി…

Read More

ചോദ്യം ചെയ്തത് പത്തര മണിക്കൂര്‍; ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു; ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യംചെയ്യലിനു ശേഷം എന്‍ഐഎ വിട്ടയച്ചു. പത്തര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം കിട്ടിയ ശേഷം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്‌തേക്കും. ചോദ്യംചെയ്യലിന് ശേഷം കൊച്ചി എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ചോദ്യംചെയ്യലിന് വിധേയനാകാന്‍ രാവിലെ പത്ത് മണിക്കാണ് ശിവശങ്കര്‍ കൊച്ചി ഓഫീസിലെത്തിയത്. രാത്രി…

Read More

കടകംപള്ളിയുമായി ചർച്ച നടത്തി; മന്ത്രിയുടെ പ്രതികരണം വിഷമിപ്പിച്ചുവെന്ന് ഉദ്യോഗാർഥികൾ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപള്ളി സുരേ്ര്രന്ദനുമായി ചർച്ച നടത്തി. തിങ്കളാഴ്ച രാവിലെ മന്ത്രിയുടെ വസതിയിലായിരുന്നു ചർച്ച. എൽ ജി എസ് ഉദ്യോഗാർഥികളുടെ ആവശ്യത്തെ തുടർന്ന് മന്ത്രി സമയം നൽകുകയായിരുന്നു എന്നാൽ അനുകൂലമായ സമീപനമല്ല മന്ത്രിയിൽ നിന്നുണ്ടായതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം വിഷമിപ്പിച്ചു. റാങ്ക് എത്രയാണെന്ന് തന്നോട് ചോദിച്ചതായും റാങ്ക് ലിസ്റ്റ് പത്ത് വർഷത്തേക്ക് നീട്ടുകയാണെങ്കിൽ കൂടി താങ്കൾക്ക് ജോലി കിട്ടില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ടു പോകുന്നതെന്ന് ചോദിച്ചതായും ഉദ്യോഗാർഥികളിൽ…

Read More

പച്ചക്കറി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ത്രിപുരയിൽ കർഷകർ യുവാവിനെ തല്ലിക്കൊന്നു

പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു. ത്രിപുരയിലെ ധലായിലാണ് അതിക്രമം നടന്നത്. പാട്ടത്തിനെടുത്ത കൃഷിയിടത്തുനിന്ന് പച്ചക്കറി മോഷ്ടിച്ചു എന്ന് അരോപിച്ചാണ് യുവാവിനെ തല്ലിക്കൊന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനു നദി തീരത്തിന് സമീപം പാട്ടത്തിന് നൽകിയ കൃഷിയിടത്തിൽ നിന്ന് ഇയാൾ പച്ചക്കറി മോഷ്ടിക്കുന്നത് ചില കർഷകർ കണ്ടതായി ആരോപിക്കപ്പെടുന്നു. പ്രകോപിതരായ കർഷക സംഘം ആളെ ക്രൂരമായി മർദ്ദിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തുവെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു….

Read More

‘മന്ത്രിമാർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു; ബിന്ദുവിന് നീതി കിട്ടണം, അതുവരെ ബിജെപി സമരത്തിന് ഇറങ്ങും’; രാജീവ്‌ ചന്ദ്രശേഖർ

സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ ഇരയാണ് ബിന്ദുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിന്ദുവിന്റേത് സാധാരണ മരണം അല്ല. മന്ത്രിമാർ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം വൈകിപ്പിച്ചു സർക്കാരിന്റെ മുഖം രക്ഷിക്കാൻ മന്ത്രിമാർ ശ്രമിച്ചത് കൊണ്ടാണ് ബിന്ദു മരിച്ചതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ബിന്ദുവിന്റേത് ദുരഭിമാന കൊലയാണ്. ബിന്ദുവിന് നീതി കിട്ടണം. അതുവരെ ബിജെപി എൻഡിഎ സമരത്തിന് ഇറങ്ങും. സമരം ഏത് രീതിയിൽ വേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടമുണ്ടായപ്പോള്‍ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകര്‍ന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു…

Read More

അതിർത്തി പ്രദേശങ്ങളിൽ ബി​എ​സ്‌എ​ഫി​ന്‍റെ അ​ധി​കാ​രപ​രി​ധി വ​ര്‍​ധി​പ്പി​ച്ചു: പ്ര​തി​ഷേ​ധ​വു​മാ​യി പ​ഞ്ചാ​ബും ബം​ഗാ​ളും

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​തി​ര്‍​ത്തി ര​ക്ഷാ​സേ​ന​യു​ടെ ( ബി​എ​സ്‌എ​ഫ്) അ​ധി​കാ​ര പ​രി​ധി വ​ര്‍​ധി​പ്പി​ച്ചു. പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പ​ഞ്ചാ​ബ്, പ​ശ്ചി​മ ബം​ഗാ​ള്‍, അ​സം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യി​ല്‍ സു​ര​ക്ഷാ സേ​ന​യു​ടെ അ​ധി​കാ​ര​പ​രി​ധി 50 കി​ലോ​മീ​റ്റ​റാ​യി നീ​ട്ടാ​നാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ, 15 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു അ​ധി​കാ​ര പ​രി​ധി. പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​രോ​ധി​ത വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നും അ​ളു​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നും ബി​എ​സ്‌എ​ഫി​ന് കൂ​ടു​ത​ല്‍ അ​ധി​കാ​രം…

Read More

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശത്ത് തിങ്കളാഴ്ച കടകള്‍ തുറക്കാം; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശിക്കാം

  തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ. ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാം. എ, ബി വിഭാഗത്തിൽപ്പെടുന്ന സ്ഥലങ്ങളിലെ ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതൽ 8വരെ പ്രവർത്തിക്കാം. വിശേഷ ദിവസങ്ങളിൽ…

Read More