7032 പേർ കൂടി സംസ്ഥാനത്ത് കൊവിഡിൽ നിന്ന് മുക്തരായി; ഇനി 71,469 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7032 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 471, കൊല്ലം 430, പത്തനംതിട്ട 297, ആലപ്പുഴ 394, കോട്ടയം 1415, ഇടുക്കി 154, എറണാകുളം 826, തൃശൂർ 524, പാലക്കാട് 865, മലപ്പുറം 422, കോഴിക്കോട് 744, വയനാട് 237, കണ്ണൂർ 220, കാസർഗോഡ് 33 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 71,469 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,48,476 പേർ ഇതുവരെ കോവിഡിൽ…

Read More

ചൈനയുടെ അഭിമാനമായ ത്രീ ഗോര്‍ഗ് അണക്കെട്ട് അപകട ഭീഷണിയില്‍

ബീജിങ്: കനത്ത മഴ മൂലം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ചൈനയുടെ അഭിമാനമായ ത്രീ ഗോര്‍ഗ് അണക്കെട്ട് അപകട ഭീഷണിയില്‍. മഴ തുടര്‍ന്നാല്‍ വന്‍ ദുരന്തത്തിന് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പതിനായിരങ്ങളാണ് ഭീതിയിലായിരിക്കുന്നത്.   രിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് ചൈനയില്‍ യാങ്‌സി നദിക്ക് കുറുകെ പണിതിട്ടുള്ള ‘ത്രീ ഗോര്‍ഗ് അണക്കെട്ട്’. 175 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. എന്നാല്‍ ഇപ്പോള്‍ തന്നെ ഡാമിലെ ജലനിരപ്പ് 165.5 മീറ്റര്‍ എത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. സെക്കന്റില്‍ ഏഴരക്കോടി…

Read More

‘ഗോഡ്സെയുടെ പാത പിന്തുടരരുത്, ഗാന്ധിയേയും അംബേദ്കറേയും പെരിയാറിനേയും പിന്തുടരൂ’: വിദ്യാർത്ഥികളോട് സ്റ്റാലിൻ

തമിഴ്നാട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നാഥുറാം ഗോഡ്‌സെയുടെ പാത ഒരിക്കലും പിന്തുടരരുത്. ഗാന്ധി, അംബേദ്കർ, പെരിയാർ എന്നിവർ സ്വീകരിച്ച പാതകൾ നമുക്കുമുന്നിലുണ്ട്. അവരെ പിന്തുടരണമെന്നും സ്റ്റാലിൻ പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ ജമാൽ മുഹമ്മദ് കോളജിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനത്തോടുള്ള വഞ്ചന തുറന്നുകാട്ടുന്നതിനായി ദ്രാവിഡ മുന്നേറ്റ കഴകം ആരംഭിച്ച 45 ദിവസത്തെ സംസ്ഥാനവ്യാപക ക്യാമ്പയിനിൽ പങ്കുചേരാൻ മുഖ്യമന്ത്രി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. ശക്തമായ ഒരു തമിഴ്‌നാട് കെട്ടിപ്പടുക്കുന്നതിൽ ഐക്യം, സാമൂഹിക നീതി, ശാസ്ത്രീയ…

Read More

പലിശക്കാരുടെ ഭീഷണി; പാലക്കാട് കർഷകൻ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ചു

പലിശക്കാരുടെ ഭീഷണിയെ തുടർന്ന് പാലക്കാട് വീണ്ടും കർഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടിയാണ് മരിച്ചത്. 56 വയസ്സായിരുന്നു. വീടിന്റെ വരാന്തയിൽ ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്. അഞ്ച് ലക്ഷത്തിലേറെ കടമുണ്ടായിരുന്നു കണ്ണൻകുട്ടിക്ക് സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നും കൃഷിക്ക് വേണ്ടി കടമെടുത്തിരുന്നു. ഇരുകൂട്ടരും നിരന്തരം ഭീഷണിപ്പെടുത്തിയതോടെയാണ് ആത്മഹത്യ. ഇന്നലെ കൂടി നെന്മാറയിലെ കെ ആർ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറയുന്നു.

Read More

കരിപ്പൂരിൽ 71 ലക്ഷം രൂപയുടെ സ്വർണമിശ്രിതവുമായി രണ്ട് പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 71 ലക്ഷം രൂപയുടെ സ്വർണ മിശ്രിതവുമായി രണ്ട് പേർ പിടിയിൽ. രണ്ട് വിമാനങ്ങളിലായി കരിപ്പൂരിലെത്തിയ പെരിന്തൽമണ്ണ സ്വദേശി ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിലെത്തിയ ഷംനാസിൽ നിന്നും 641 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. വിപണിയിൽ ഏകദേശം 25 ലക്ഷം രൂപ വിലമതിക്കും. ദുബൈയിൽ നിന്നെത്തിയ ഫൈസലിൽ നിന്ന് 1074 ഗ്രാം സ്വർണമിശ്രിതവും പിടികൂടി. ഇതിന് 46 ലക്ഷം രൂപ വില മതിക്കും.

Read More

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം

സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഇതിനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിവിധ ജില്ലകളിൽ നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 20 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. ആദ്യ ഫല സൂചന 8.15 മുതല്‍ ലഭിച്ച് തുടങ്ങും. കുറവ് വാര്‍ഡുകളുള്ള പഞ്ചായത്തുകളുടെ ഫലം ഒന്‍പത് മണിയോടെ പുറത്തുവരും. ഉച്ചയോടെ മുഴുവന്‍ പഞ്ചായത്തുകളുടെയും ഫലം ലഭ്യമാകും. 1500 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണുക. എട്ട് ബൂത്തിന് ഒരു…

Read More

സെൻസസ് 2027ൽ, രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കും; ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

സെൻസസ് നടത്തുന്നതിനുള്ള ഔദ്യോഗികഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ജാതി സെൻസസ് കൂടി ഉൾപ്പെടുത്തിയാകും സെൻസസ് നടത്തുക എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ 16-ാമത് സെൻസസ് ആണ് നടക്കുക. ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിൽ 2026 ഒക്ടോബർ 1 ന് സെൻസസ് നടപടികൾ ആരംഭിക്കുമെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 മാർച്ച് 1ന് ആരംഭിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു….

Read More

ആർക്കും ചിഹ്നം നൽകാൻ ജോസ് കെ മാണിക്ക് അധികാരമില്ല: പി ജെ ജോസഫ്

ഉപതെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കേരളാ കോൺഗ്രസിൽ ജോസ് കെ മാണി-ജോസഫ് പോര്‍ വിളികളും ചിഹ്നം വിവാദവും തുടരുന്നു. ആർക്കും ചിഹ്നം നൽകാൻ ജോസ് കെ മാണിക്ക് അധികാരമില്ലെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം നിയമ വിരുദ്ധമാണ്. കോടതി വിധി പ്രകാരം ജോസ് കെ മാണിക്ക് ചെയർമാനായി തുടരാനോ പാർട്ടി യോഗങ്ങൾ വിളിച്ചു ചേർക്കാനോ അധികാരമില്ലെന്നും ജോസഫ് കൂട്ടിച്ചേർത്തു. ‘ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട്ടിൽ 8 ന് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ ചിഹ്നം…

Read More

മോന്‍സന്റെ ഹണി ട്രാപ്പ്‌ ഭീഷണി: മുഖ്യമന്ത്രിക്ക് യുവതി പരാതി നല്‍കി

  കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശനി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മോന്‍സന്‍ തന്നെ ഹണിട്രാപ്പില്‍ കുടുക്കുമെന്നാണ് ഭീഷണിപ്പെടുത്തയതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ചേര്‍ത്തല സ്വദേശിക്കെതിരായി താന്‍ നല്‍കിയ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ മോന്‍സന്‍ പത്ത് ലക്ഷം വാഗ്ദാനം ചെയ്തതായും യുവതിയുടെ പരാതിയിലുണ്ട്. മോന്‍സന്റെ പക്കലുളള മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ നേരത്തെ നല്‍കിയ പരാതിയില്‍ പുനരന്വേഷണം വേണമെന്നും യുവതി…

Read More

മലപ്പുറത്ത് ലക്ഷക്കണക്കിന് രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍

  മലപ്പുറം: 13.5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയിൽ. വാഹന പരിശോധനക്കിടെയാണ് ശ്രീകൃഷ്ണപുരം കാരാകുറിശ്ശി അയ്യപ്പന്‍കാവ് മാഞ്ചൂരുണ്ട വീട്ടില്‍ കൃഷ്ണദാസ് (31) നെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഗോതമ്പ് തവിടുമായി വന്ന ബൊലേറോ പിക്കപ്പ് വാനില്‍ നിന്നാണ് 13.5 ലക്ഷം രൂപ പിടികൂടിയത്. ഡ്രൈവര്‍ സീറ്റിന് പിറകില്‍ പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത്ത്താണ് പണം സൂക്ഷിച്ചിരുന്നത്.  

Read More