‘പൊലീസ് സേന ജനകീയ സേനയായിരിക്കുന്നു, നാടിനും നല്ല സംതൃപ്തി നൽകുന്നു’; മുഖ്യമന്ത്രി

സംസ്ഥാനത്തെ പൊലീസ് സേന ജനകീയ സേനയായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവിരുദ്ധമായ കാര്യങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമില്ല. സർക്കാർ ആവിഷ്കരിച്ച നയങ്ങൾ അതിൻ്റെ അന്തസത്ത ചോരാതെ തന്നെ നടപ്പാക്കാൻ നിയമനടപ്പെട്ടവരാണ് പൊലീസ് സേന. അത് കൃത്യവും ഭംഗിയുമായി നിർവഹിക്കുന്നു. നാടിനും അത് നല്ല സംതൃപ്തി നൽകുന്നു കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുമെന്നും നീതി നടപ്പിലാക്കാൻ ആരുടേയും അനുമതിക്കായി കാത്തുനിൽക്കരുതെന്നും മുഖ്യമന്ത്രി പ്രസം​ഗത്തിൽ പറഞ്ഞു. സർക്കാരിന്റെ കാഴ്ചപ്പാട് പ്രതിജ്ഞാബദ്ധമായി…

Read More

വിതരണക്കാരും തിയറ്റര്‍ ഉടമകളും തമ്മിൽ തർക്കം; ‘കാന്താര 2’ കേരള റിലീസ് അനിശ്ചിതത്വത്തിൽ

റിഷഭ് ഷെട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കാന്താര 2’ കേരളത്തിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് പ്രതിസന്ധി. വിതരണക്കാരും തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് റിലീസ് അനിശ്ചിതത്വത്തിലാക്കിയത്. ഒക്ടോബർ 2-ന് ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യാനിരിക്കെ ഈ നീക്കം സിനിമാപ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്. വിതരണക്കാർ നിലവിലെ കളക്ഷൻ വിഹിതത്തിന് പകരം വരുമാനത്തിന്റെ 55% ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഈ ആവശ്യം അംഗീകരിക്കില്ലെന്ന് ഫിയോക്ക് (FEOUK) വ്യക്തമാക്കിയതോടെ ചർച്ചകൾ വഴിമുട്ടി. പ്രശ്‌നം പരിഹരിക്കാതെ ചിത്രം…

Read More

നോവുണങ്ങാതെ പുത്തുമല: ഉരുൾദുരന്തത്തിന് ഏഴാണ്ട്

  പുത്തുമലയുടെ മണ്ണിൽ ഇന്ന് വീണ്ടും ഓർമകളുടെ മഴ പെയ്യുകയാണ്. ഒരു പകൽ മല പൊട്ടിയിറങ്ങി കവർന്നെടുത്തത് വീടുകളും സ്വപ്നങ്ങളും മാത്രമായിരുന്നില്ല. ഒരു നാടിന്റെ പ്രിയപ്പെട്ട മനുഷ്യരെക്കൂടിയായിരുന്നു. ശക്തമായ ഇടിമിന്നലും മഴയുടെ പേടിപ്പെടുത്തുന്ന ശബ്ദവും കേട്ടുകൊണ്ട് പുത്തുമലക്കാർ അന്നുണർന്നത്. പുത്തുമല പള്ളിക്കടുത്തെ ചായക്കടയിൽ അന്നളുകൾ നന്നേ കുറവ്. വന്നവരെല്ലാം മഴയുടെ സംഹാരതാണ്ഡവത്തെ കുറിച്ചുള്ള ചർച്ചയിൽ. എസ്റ്റേറ്റ് തൊഴികളികൾ ആശങ്കയോടെയാണ് അന്ന് ജോലിക്കെത്തിയത്. പണി മുടക്കിയാൽ കൂലി കുറയുമെന്നതിനാൽ മാത്രം പണിക്കെത്തിയ നിസ്സഹായർ.     മഴ കനത്തതോടെ…

Read More

വയനാട്ടിൽ  214 പേര്‍ക്ക് കൂടി കോവിഡ്; 53 പേര്‍ രോഗമുക്തി നേടി, 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (30.09.20) 214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി.  അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3642 ആയി. 2649 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 974 പേരാണ് ചികിത്സയിലുള്ളത്. *സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ –* പനമരം…

Read More

‘പാറ്റ’ എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  ന്യൂഡല്‍ഹി: താന്‍ പാറ്റ എന്ന് വിളിച്ചത് രാജ്യത്തെ യുവാക്കളെ അല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുവരുന്നവരെയാണ് താന്‍ പാറ്റകളെന്ന് വിളിച്ചതെന്നും രാജ്യത്തെ യുവാക്കളോട് തനിക്ക് വലിയ ബഹുമാനമാണെന്നും സൂര്യകാന്ത് വിശദീകരിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു സൂര്യകാന്തിന്റെ പ്രതികരണം. ‘വ്യാജ നിയമബിരുദ ധാരികളുടെ വിഷയം നേരത്തെ തന്നെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ ബിരുദമുപയോഗിച്ച് പിന്‍വാതിലിലൂടെ ഈ തൊഴില്‍മേഖലയിലേക്ക് കടന്നുവന്ന അഭിഭാഷകരെക്കുറിച്ചായിരുന്നു ആ പരാമര്‍ശം. വ്യാജ നിയമബിരുദങ്ങളും ഈ…

Read More

‘യുദ്ധം ആരംഭിച്ചത് ഇറാനല്ല; അമേരിക്ക രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുന്നു’; ഇറാൻ

അമേരിക്ക ചർച്ചയെക്കുറിച്ച് സംസാരിച്ച് രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ. അമേരിക്കൻ സൈനികരുടെ വരവിനെ നേരിടാൻ ഇറാൻ സൈന്യം സജ്ജം. അമേരിക്കൻ സൈനികരെ കാത്തിരിക്കുകയാണ്. അവരെ തീകൊളുത്തി നശിപ്പിക്കുമെന്നും മുഹമ്മദ് ബാഗർ ഗാലിബാഫ്. യുദ്ധം ആരംഭിച്ചത് ഇറാനല്ലെന്ന് സർക്കാർ വക്തമാവ് ഫത്തേമെ മൊഹജെറാനി. എന്നാൽ രാജ്യത്തിന് വലിയ നാശ നഷ്ടങ്ങൾ നേരിട്ടു. സമാധാനത്തിലേക്ക് നീങ്ങാൻ ഇറാൻ തയ്യാറാണ്. സമാധാന കരാറിലെത്തണമെങ്കിൽ പ്രധാനമായും നഷ്ടപരിഹാരത്തെ കുറിച്ച് ചർ‍ച്ച ചെയ്യണമെന്നും അന്തിമ തീരുമാനം പരമോന്നത നേതാവിന്റെതാണെന്നും ഇറാൻ.ഇറാനിൽ…

Read More

15 ലക്ഷം രൂപ വിലവരുന്ന എൽഎസ്‍ഡി മയക്കുമരുന്നുമായി 9 പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ 15 ലക്ഷം രൂപ വിലവരുന്ന എൽഎസ്‍ഡി മയക്കുമരുന്നുമായി 9 പേർ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ ഇമാനുവൽ, മിഥുന്‍, ആൽവിൻ, ഷെഫിൻ, അമൽരാജ്, തൃശ്ശൂർ സ്വദേശികളായ ഷമീർ, സിയാദ്, ഷിജിൽ, ഷെമിൽ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ നിന്നും 138 ഗ്രാം മെസ്ക്കാലിൻ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ കെ എം ജിജിമോന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് സംഘം അറസ്റ്റിൽ ആയിരിക്കുന്നത്. കൂടുതൽ പേര്‍ സംഘത്തിലുണ്ടെന്നും…

Read More

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: ദേശീയ തലത്തിലുള്ള മെഡിക്കല്‍ (നീറ്റ്) ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ- മെയിന്‍) തുടങ്ങിയ പരീക്ഷകള്‍ നടത്താനുള്ള ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ബി ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങളാണ് സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയത്. നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി അനുമതി നല്‍കി.  ആഗസ്ത് 17ന് ജസ്റ്റിസ് അരുണ്‍ മിശ്ര…

Read More

സ്ത്രീകൾക്ക് മാസം 2500 രൂപയും 3000 രൂപയും കിട്ടും; ശ്രദ്ധ നേടി 2 പദ്ധതികൾ, വിശദാംശം ഇങ്ങനെ

തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് രാഷ്ട്രീയ പാർട്ടികൾ ഏറ്റവുമധികം ശ്രദ്ധിച്ചത് സ്ത്രീ വോട്ടർമാരെ ഒപ്പംകൂട്ടാനായിരുന്നു. അധികാരത്തിലേറിയാൽ സ്ത്രീകൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന വാഗ്ദാനങ്ങൾ‌ നൽകാനും അവർ ശ്രമിച്ചു. അധികാരം പിടിച്ചവർ ഒന്നും മറന്നിട്ടില്ല. നടപ്പാക്കുന്ന പദ്ധതികളിൽ ഏറ്റവും ശ്രദ്ധനേടിയ രണ്ടെണ്ണമാണ് – ലക്ഷ്മി യോജനയും അന്നഃപൂർണ യോജനയും. സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം നിശ്ചിതതുക വീതം നേരിട്ട് നൽകുന്ന പദ്ധതികളാണിത്. അർഹരായ വനിതകൾക്ക് മാസം 3000 രൂപവീതം നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്ന പദ്ധതിയാണ് അന്നഃപൂർണ യോജന. 25നും 60നും…

Read More

മൃതദേഹം ഹേമചന്ദ്രന്റേത് തന്നെ; ഡിഎൻഎ പരിശോധനാ ഫലം പുറത്ത്

കോഴിക്കോട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിൽ മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരണം.കണ്ണൂർ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂൺ 28 ന് ഹേമചന്ദ്രൻ കൊല്ലപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ചേരമ്പാട് വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഡിഎൻഎ ഫലം കൂടി വന്നതിന് ശേഷം മാത്രമേ മൃതദേഹം വിട്ടുനൽകാൻ കഴിയുമായിരുന്നുളൂ. ഡിഎൻഎ പരിശോധനയ്ക്കായി ഹേമചന്ദ്രന്റെ അമ്മയുടെയും മക്കളുടെയും രക്ത സാമ്പിളുകൾ ശേഖരിച്ചിരുന്നു. എന്നാൽ ഡിഎൻഎ…

Read More