Headlines

വണ്ടാനം മെഡിക്കൽ കോളേജിലേത് ഗുരുതര വീഴ്ച; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോർജ്

  ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിനെതിരായ ആരോപണത്തിൽ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാൻ നടപടികൾ സ്വീകരിക്കും. മെഡിക്കൽ കോളേജിലെ സി.സി.ടി.വി. പൊലീസ് എയ്ഡ് പോസ്റ്റുമായി ബന്ധിപ്പിക്കും’, ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി…

Read More

ഈസ്റ്റ് ഇന്ത്യാ കമ്പനി 2.0 ആരോപണം; ആര്‍എസ്എസ് പ്രസിദ്ധീകരണത്തിന് മറുപടി നല്‍കി ആമസോണ്‍

  ന്യൂഡൽഹി: തദ്ദേശീയ സംരംഭകർക്ക് ഭീഷണിയാണെന്ന് ആരോപിക്കുകയും ഈസ്റ്റ് ഇന്ത്യാ കമ്പനി 2.0 എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ആർഎസ്എസ് പ്രസിദ്ധീകരണത്തിന് മറുപടി നൽകി ആമസോൺ. ആർഎസ്എസ് ബന്ധമുള്ള പ്രസിദ്ധീകരണമായ പഞ്ചജന്യയുടെ വിമർശനത്തിന് മണിക്കൂറുകൾക്കകമാണ് ഇ-കൊമേഴ്സ് വമ്പൻമാരായ ആമസോണിന്റെ മറുപടി ലഭിച്ചിരിക്കുന്നത്. വിൽപ്പനക്കാർ, കരകൗശല വിദഗ്ധർ, വിതരണ – ലോജിസ്റ്റിക് പങ്കാളികൾ എന്നിവരടക്കുള്ള ചെറുകിട ബിസനുസുകാർക്ക് തങ്ങളുടെ ഇടപാടുകളിലൂടെ ലഭിക്കുന്ന മെച്ചം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ആമസോൺ മറുപടി നൽകിയിരിക്കുന്നത്. ‘കോവിഡ് മഹാമാരി കാലത്ത് മൂന്ന് ലക്ഷം പുതിയ വിൽപ്പനക്കാർ ഞങ്ങൾക്കൊപ്പം…

Read More

Marriott Careers Announced Hotel Jobs In UAE

Marriott Careers 2022 : Its very pleasure to inform you that Marriott Hotel is hiring staff now, company has published their vacancies on the Marriott UAE website’s careers page, When we noticed that We were very happy to share with job seekers, and you can get every detail regarding this job in this post and also…

Read More

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 8.10നായിരുന്നു അന്ത്യം പാലക്കാട് ജില്ലയിലെ കുമാരനല്ലൂരിൽ 1926 മാർച്ച് 18നാണ് കവിയുടെ ജനനം. ചെറുപ്പത്തിൽ തന്നെ സംഗീതത്തിലും സംസ്‌കൃതത്തിലും ജ്യോതിഷത്തിലും അറിവ് കരസ്ഥമാക്കി. മംഗളോദയം, യോഗക്ഷമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട് 1956 മുതൽ ആകാശവാണി നിലയത്തിൽ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ചു. 1975ൽ തൃശ്ശൂർ നിലയത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചു. കവിതകളും നാടകങ്ങളും ചെറുകഥകളും…

Read More

ഇന്ത്യയുടെ സ്വന്തം കൊറോണ വാക്സിൻ ‘കോവാക്സിൻ’ എന്ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ഭാരത് ബയോടെക്

ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യ കൊറോണ വാക്സിൻ കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരിക്ഷണം മനുഷ്യരില്‍ നടത്താന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിന്‍ അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സായ് പ്രസാദ് അറിയിച്ചത്. ജൂണില്‍ വാക്സിന്‍ വിതരണം ചെയ്യമെന്നാണ് കരുതുന്നതെങ്കിലും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രണ്ടാം ഘട്ട പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വാക്സിന്‍ അടിയന്തര ഉപയോഗത്തിന് നല്‍കുമെന്നും സായ് പ്രസാദ്…

Read More

ഐശ്വര്യ കേരളയാത്രക്ക് മികച്ച പ്രതികരണം, സർക്കാരിനെതിരായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ചെന്നിത്തല

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാണക്കാട് പരാമർശം സിപിഎമ്മിന് തിരിച്ചടിയാകുമെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും ശബരിമല വിധി തന്നെ സർക്കാരിന്റെ നിലപാടിനെ തുടർന്നല്ലേ ഉണ്ടായത്. സത്യവാങ്മൂലം മാറ്റി ഉമ്മൻ ചാണ്ടി സർക്കാർ കൊടുത്ത സത്യവാങ്മൂലം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ ഒളിച്ചു കളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ബിജെപിക്ക് ഇക്കാര്യത്തിൽ കപടമുഖമാണുള്ളത്. ശബരിമല വിഷയത്തിൽ ഞാനടക്കമുള്ള…

Read More

മീഡിയ വൺ വിലക്ക് സ്റ്റേ ചെയ്ത നടപടി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി; കോടതി വിധി അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്നത്

തിരുവനന്തപുരം: മീഡിയ വണ്ണിന്റെ വിലക്ക് സ്റ്റേ ചെയ്‌ത കോടതി വിധി സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നടപടിക്കെതിരായ സുപ്രിംകോടതി വിധി സന്തോഷം നൽകുന്നതാണ്. രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്നതാണ് വിധി. ചാനലിനെ വിലക്കാൻ കേന്ദ്രം പറഞ്ഞ കാര്യങ്ങൾ സുപ്രിംകോടതിക്ക് ബോധ്യമായില്ലെന്നും മുദ്രവച്ച കവറിൽ കേന്ദ്രസർക്കാർ നൽകിയത് വ്യക്തമല്ലാത്ത ന്യായീകരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വൺ ചാനലിൻ്റെയും എഡിറ്റർ പ്രമോദ് രാജൻ്റെയും ഹർജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. ഇടക്കാല ഉത്തരവ് നൽകേണ്ട കേസ് ആണെന്ന്…

Read More

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 19 വര്‍ഷത്തോളം മാത്രം പഴക്കമുള്ള കെട്ടിടം ശോചനീയാവസ്ഥയില്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 19 വര്‍ഷത്തോളം മാത്രം പഴക്കമുള്ള കെട്ടിടം ശോചനീയാവസ്ഥയില്‍. ഐസിയുവും വാര്‍ഡുകളും അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയില്‍ തുടരുന്നത്. നാലു വര്‍ഷം മുന്‍പ് ബലക്ഷയം കണ്ടെത്തിയെങ്കിലും അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത് ഈയിടെ മാത്രം. കഴിഞ്ഞമാസം ആരോഗ്യ മന്ത്രി നേരിട്ട് എത്തി കെട്ടിടത്തില്‍ നിന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം മാറ്റുമെന്ന് പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. ജനറല്‍ ആശുപത്രി വളപ്പിലെ ബി ആന്‍ഡ് സി കെട്ടിടത്തിനാണ് ബലക്ഷയം. കോണ്‍ക്രീറ്റ് തൂണുകളില്‍ ദ്രവിച്ച കമ്പികള്‍ പുറത്തു കാണാം. അപകടാവസ്ഥയിലുള്ള ഈ…

Read More

നാല് കിലോയിലധികം സ്വർണവുമായി നെടുമ്പാശ്ശേരിയിൽ അഞ്ച് പേർ പിടിയിൽ

അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കിലോയിലധികം സ്വർണവുമായി നെടുമ്പാശ്ശേരിയിൽ അഞ്ച് പേർ പിടിയി. കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. നാല് പേരിൽ നിന്നായി 4.269 കിലോ വരുന്ന സ്വർണമിശ്രിതമാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ തഞ്ചാവൂർ സ്വദേശിയിൽ നിന്ന് 765 ഗ്രാമും ഷാർജിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിയിൽ നിന്ന് 870 ഗ്രാമും ദുബൈയിൽ നിന്നെത്തിയ പട്ടാമ്പി സ്വദേശിയിൽ നിന്ന് 774 ഗ്രാമും ഷാർജയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിയിൽ നിന്ന് 870 ഗ്രാമും പത്തനംതിട്ട…

Read More

അപൂര്‍വ മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: അപൂര്‍വ മാരകരോഗങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ന്യായമായ വിലയ്ക്ക് സംസ്ഥാനത്ത് ലഭ്യമാക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളം കര്‍മപദ്ധതി ആര്‍ദ്രം സംസ്ഥാന കര്‍മ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗ പരിശോധനയ്ക്ക് മുന്നോട്ട് വരാത്ത ആളുകളെ ക്യാമ്പയിന്‍ എന്ന നിലയില്‍ കണ്ടെത്തി പരിശോധനയ്ക്ക്വിധേയരാക്കണം. കൂടാതെ ജീവിതശൈലി രോഗങ്ങളെ കണ്ടെത്താന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ആരോഗ്യ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രാദേശികമായി ക്യാമ്പ് സംഘടിപ്പിക്കും. ലാബ് സൗകര്യം മെച്ചപ്പെടുത്തും,…

Read More