കൊവിഡ് വാക്‌സിൻ സ്വീകരിച്ചാൽ പാർശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിൻ സ്വീകരിച്ചാൽ പാർശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പാർശ്വഫലങ്ങൾ കുറഞ്ഞ വാക്‌സിനാണ് കൊവിഷീൽഡ്. വരും ദിവസങ്ങളിൽ കേരളത്തിന് കൂടുതൽ വാക്‌സിനുകൾ ലഭിക്കണം. കൊവിഡ് വാക്‌സിൻ എടുത്താലും ജാഗ്രത തുടരണം. കൂടുതൽ വാക്‌സിൻ ലഭിച്ചാൽ കൊടുക്കാൻ കേരളം തയ്യാറാണ്. കൂടുതൽ വാക്‌സിൻ എത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ന് തെരഞ്ഞെടുക്കപ്പെട്ട 13300 ആരോഗ്യപ്രവർത്തകരാണ് കേരളത്തിൽ വാക്‌സിൻ സ്വീകരിക്കുന്നത്. 133 കേന്ദ്രങ്ങളിലായി 100 പേർക്ക് വീതം വാക്‌സിൻ നൽകും. ആരോഗ്യ വിദ്യാഭ്യാസ…

Read More

കെ സുന്ദരയെ അറിയില്ല; മഞ്ചേശ്വരം കോഴക്കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കെ സുരേന്ദ്രൻ

  മഞ്ചേശ്വരം കോഴക്കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേസിൽ സുരേന്ദ്രനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കോഴ നൽകിയെന്ന് പറയുന്ന കെ സുന്ദരയെ തനിക്ക് അറിയില്ലെന്നും സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രൻ മൊഴി നൽകി. പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ ഒപ്പിടിച്ചു എന്ന് സുന്ദര പറയുന്ന താളിപ്പടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജാരായത് നിയമവ്യവസ്ഥയിൽ വിശ്വാസമുള്ളതു കൊണ്ടാണ്്. അറിയാവുന്ന വിവരങ്ങൾ കൈമാറിയെന്നും സുരേന്ദ്രൻ…

Read More

ഉത്ര വധക്കേസ്: വിചാരണയുടെ പ്രാരംഭ നടപടികൾക്ക് ഇന്ന് തുടക്കം

കൊല്ലം അഞ്ചലിൽ ഉത്രയെന്ന യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസിന്റെ വിചാരണയുടെ പ്രാരംഭ നടപടികൾ ഇന്ന് തുടങ്ങും. കേസിൽ ഓഗസ്റ്റ് 14ന് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് കേസിലെ പ്രതി   ചിറക്കര സ്വദേശി സുരേഷിന്റെ കയ്യിൽ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്. ഏപ്രിൽ രണ്ടിന് അടൂരിലെ വീട്ടിൽ വെച്ച് സൂരജ് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചു. പക്ഷേ ഉത്ര രക്ഷപ്പെട്ടു. ഇതിന്റെ ചികിത്സയിലിരിക്കെ മെയ് ആറിന് രാത്രിയിൽ മൂർഖനെ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.97 ലക്ഷം സാമ്പിളുകൾ; ടിപിആർ 11.37

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,478 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1153, കൊല്ലം 1657, പത്തനംതിട്ട 418, ആലപ്പുഴ 721, കോട്ടയം 1045, ഇടുക്കി 305, എറണാകുളം 1544, തൃശൂർ 2651, പാലക്കാട് 1574, മലപ്പുറം 3589, കോഴിക്കോട് 2244, വയനാട് 534, കണ്ണൂർ 1449, കാസർഗോഡ് 594 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,77,788 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More