യുക്രൈന് പിന്നാലെ ഇ യു അംഗത്വത്തിന് അപേക്ഷിച്ച് ജോര്‍ജിയയും മോള്‍ഡോവയും

  ബ്രസല്‍സ്: യുക്രൈന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ (ഇ യു) അംഗത്വത്തിന് അപേക്ഷിച്ച് ജോര്‍ജിയ. റഷ്യയുടെ അടുത്ത ലക്ഷ്യം ജോര്‍ജിയ ആണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ നീക്കം. ഇ യു അംഗത്വത്തിന് മോള്‍ഡോവയും അപേക്ഷ നല്‍കിയിട്ടുണ്ട്. അതിനിടെ, ഒഡെസ മേഖലയില്‍ റഷ്യയുടെ വിമാനം വെടിവച്ചിട്ടതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. രാജ്യാന്തര സമാധാന സേനയെ വിന്യസിക്കുന്നത് പരിഗണനയിലാണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

Read More

എൻഐഎ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

കൊച്ചി: മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്ന എൻഐഎയുടെ കൊച്ചിയിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പ്രതിഷേധവുമായി വന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവ മോർച്ച, യൂത്ത് കോൺഗ്രസ് എന്നിവർക്ക് പുറമെ മറ്റ് പ്രതിപക്ഷ സംഘടനകളും പ്രതിഷേധവുമായി എത്തുമെന്നാണ് റിപ്പോർട്ട്. രാവിലെ ആറു മണിയോടെയാണ് മന്ത്രി കെ ടി ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. അതിന്റെ അടസ്ഥാനത്തിൽ കൊച്ചിയിലെ എൻഐഎ ഓഫീസിന് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചോദ്യം ചെയ്യാനായി എൻഐഎ വിളിച്ചപ്പോൾ…

Read More

റംസിയുടെ ആത്മഹത്യ: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു

കൊല്ലം കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കി. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്   കാമുകൻ ഹാരിസ് ഒഴികെ കേസിൽ മറ്റാരെയും പ്രതി ചേർത്തിട്ടില്ലെന്ന് റംസിയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. ഹാരിസിന്റെ വീട്ടുകാരെ ഒരിക്കൽ മാത്രമാണ് ചോദ്യം ചെയ്തത്. റംസിയെ ഗർഭഛിദ്രം നടത്താൻ ഹാരിസിന്റെ വീട്ടുകാരുൾപ്പെടെ കൂട്ടുനിന്നതായും ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Read More

ശൈലജ ടീച്ചറുടെ പിൻഗാമിയായി വീണ ജോർജ് എത്തുമെന്ന് സൂചന; പി രാജീവിന് സാധ്യത ധനകാര്യം

  രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായതോടെ വകുപ്പ് തല ചർച്ചകളിലേക്ക് മുന്നണി കടന്നിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിൽ തോമസ് ഐസക് വഹിച്ചിരുന്ന ധനകാര്യ വകുപ്പ് പി രാജീവിനോ കെ എൻ ബാലഗോപാലിനോ ലഭിക്കാനാണ് സാധ്യത. ഇരുവരുടെയും പരിചയസമ്പത്ത് വകുപ്പിനെ നയിക്കാൻ മുതൽക്കൂട്ടാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ എം വി ഗോവിന്ദൻ മാഷിന് വ്യവസായ വകുപ്പ് ലഭിച്ചേക്കും. പിന്നോക്ക ക്ഷേമം, തൊഴിൽ, നിയമം തുടങ്ങിയ വകുപ്പുകളാകും കെ രാധാകൃഷ്ണന് ലഭിക്കുക. വി ശിവൻകുട്ടി സഹകരണം, ദേവസ്വം വകുപ്പുകൾ കൈകാര്യം…

Read More

‘എനിക്കെതിരെ ചരട് വലിച്ചത് എ പി അനില്‍ കുമാര്‍; നിലമ്പൂരില്‍ പിണറായിസത്തിന് എതിരായ ജനവിധി ഉണ്ടാകും’; പി വി അന്‍വര്‍

താന്‍ തോറ്റാല്‍ ആര്യാടന്‍ ഷൗക്കത്ത് ജയിക്കണം എന്നു പറഞ്ഞത് യുഡിഎഫിനോടുള്ള സോഫ്റ്റ് കോര്‍ണര്‍ കൊണ്ടല്ലെന്ന് പിവി അന്‍വര്‍. നിലമ്പൂരില്‍ പിണറായിസത്തിനു എതിരായ ജനവിധി ഉണ്ടാകും. ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിക്കാന്‍ എ പി അനില്‍കുമാര്‍ രഹസ്യനീക്കം നടത്തി. എ പി അനില്‍ കുമാറാണ് തനിക്കെതിരെ ചരട് വലിച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു. വിഡി സതീശനുമായി അകല്‍ച്ചയുണ്ടായിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. അദ്ദേഹമെടുക്കേണ്ട നിലപാടല്ലല്ലോ എടുത്തതെന്നും അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ച പല ഘടകങ്ങളുമുണ്ടെന്നും അന്‍വര്‍ പറഞ്ഞു. പറവൂര്‍ സീറ്റിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി…

Read More

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം: മുന്നറിയിപ്പുമായി മമത

കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യ വ്യാപകമായ പ്രക്ഷോഭം നടക്കുമെന്ന് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ വിമർശനം. കർഷകരെ കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നുണ്ട്. അവരുടെ ജീവിതത്തെയും ജീവനോപാധിയെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചേ മതിയാകൂ. എത്രയും പെട്ടെന്ന് ഈ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ബംഗാളിൽ മാത്രമല്ല, രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. എന്നായിരുന്നു മമതയുടെ വാക്കുകൾ പുതിയ നിയമം സാധാരണക്കാരായ ജനങ്ങളെ ഗുരുതരമായി…

Read More

കോതമംഗലം പള്ളി തർക്കം: കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

കോതമംഗലം പള്ളി തർക്ക കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പള്ളിയുടെ ഹാൾ കൊവിഡ് കെയർ സെന്റർ ആയതിനാൽ പള്ളി ഉൾക്കൊള്ളുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ വിധി നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. പള്ളി ഏറ്റെടുക്കുന്നതിന് കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരും കൂടുതൽ സമയം ചോദിച്ചിട്ടുണ്ട്.

Read More