ഡാനിഷ് സിദ്ധിഖിയുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് താലിബാൻ; പങ്കില്ലെന്നും അവകാശവാദം

  റോയിട്ടേഴ്‌സിന്റെ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടതിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിൽ താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന ഡാനിഷ് കൊല്ലപ്പെട്ടത്. മധ്യമപ്രവർത്തകൻ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെ കുറിച്ച് അറിയില്ല. അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്നും അറിയില്ലെന്ന് താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് പറഞ്ഞു യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാധ്യമപ്രവർത്തകർ പ്രവേശിച്ചാൽ അവർക്ക് ആവശ്യമുള്ള സുരക്ഷ ഞങ്ങൾ നൽകാറുണ്ട്. ഇന്ത്യൻ മാധ്യമപ്രവർത്തകനായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും താലിബാൻ പറഞ്ഞു

Read More

പൊതുജനങ്ങളോട് ഇടപെടുമ്പോൾ പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തൃശ്ശൂർ ചേർപ്പ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട അതിക്രമ കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം നോക്കുകൂലി സമ്പ്രദായം നിർത്തലാക്കണമെന്ന നിർദേശവും ഇന്ന് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. നോക്കുകൂലി കേരളത്തിന് ഭൂഷണമല്ല. കേരളത്തിനെതിരായ പ്രചാരണത്തിന് ഇത് കാരണമാകുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കണം. ചുമട്ടുതൊഴിലാളികലുടെ പ്രശ്‌നങ്ങൾ നിയമപരമായാണ് പരിഹരിക്കേണ്ടതെന്നും കോടതി പറഞ്ഞു.

Read More

സംസ്ഥാനത്തെ തീവ്രമഴയ്ക്ക് ഇടവേള; ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകളില്ല

സംസ്ഥാനത്തെ തീവ്രമഴയ്ക്ക് ഇടവേള. ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കില്ല. വ്യാഴാഴ്ചവരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന ഭാഗങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയോ ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയോ വേഗതയിൽ കാറ്റിന് സാധ്യത. തെക്കൻ…

Read More

മുക്കത്ത് 13കാരിയെ പീഡിപ്പിച്ച കേസിൽ മാതാവിനും രണ്ടാനച്ഛനുമടക്കം എട്ട് പ്രതികൾക്ക് തടവുശിക്ഷ

മുക്കത്ത് 13കാരിയെ പീഡിപ്പിച്ച കേസിൽ മാതാവും രണ്ടാനച്ഛനും അടക്കം എട്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. മാതാവിന് ഏഴ് വർഷം തടവും രണ്ടനച്ഛനടക്കം ഏഴ് പ്രതികൾക്ക് 10 വർഷം തടവും ശിക്ഷ വിധിച്ചു കോഴിക്കോട് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളെ വെറുതെ വിട്ടു. 2006-07 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. മാതാവിന്റെ സഹായത്തോടെ കുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിക്കുകയും മറ്റ് പ്രതികൾക്ക് കൈമാറുകയുമായിരുന്നു. പതിനാല് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.

Read More

ജോൺ ഹോനായി ഇനിയില്ല; റിസബാവയുടെ മൃതദേഹം ഖബറടക്കി

  അന്തരിച്ച നടൻ റിസബാവയുടെ മൃതദേഹം ഖബറടക്കി. കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറകടക്കം നടന്നത്. സംസ്ഥാന സർക്കാരിന് വേണ്ടി കൊച്ചി കലക്ടർ അന്തിമോപചാരം അർപ്പിച്ചു. കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതിനാൽ പൊതുദർശനം അടക്കമുള്ളവ ഒഴിവാക്കിയിരുന്നു. ഇന്നലെ വൈകുന്നേരമാണ് വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് റിസബാവ അന്തരിച്ചത്. രണ്ട് ദിവസം മുമ്പുണ്ടായ ഹൃദയാഘാതം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കുകയായിരുന്നു.

Read More

സ്‌കൂളുകൾ തുറന്നാലും ക്ലാസുകൾ ഒന്നോ രണ്ടോ മണിക്കൂറുകളായി ചുരുക്കിയേക്കും

  സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നാൽ ആദ്യ ആഴ്ചകളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസ് മതിയെന്ന് വിദ്യാഭ്യാസ വകുപ്പിന്റ ആലോചന. ക്ലാസ് തുടങ്ങിയ ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തി ഘട്ടംഘട്ടമായി സമയദൈർഘ്യം കൂട്ടാനാണ് ശ്രമം. പ്രൈമറി ക്ലാസിലെ കുട്ടികളുടെ ആരോഗ്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക. കുട്ടികൾ മുഴുവൻ സമയം മാസ്‌ക് ധരിക്കാനും സാധ്യത കുറവാണ്. കളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴൊക്കെ കുട്ടികൾ സാമൂഹിക അകലം പാലിക്കാനും സാധ്യത കുറവായിരിക്കും. പ്രൈമറി മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ മുഴുവൻ പീരിയഡും ക്ലാസ്…

Read More

മൂന്ന് വയസ്സുള്ള സ്വന്തം മകളെ കരടിക്ക് എറിഞ്ഞു കൊടുത്ത് അമ്മ; ആരെയും ഭയപ്പെടുത്തുന്ന വീഡിയോ

  മൂന്ന് വയസ്സുള്ള സ്വന്തം മകളെ കരടിയുടെ കൂട്ടിലേക്ക് എറിഞ്ഞ് കൊടുത്ത് അമ്മ. ഉസ്‌ബെസ്‌ക്കിസ്ഥാനിലെ മൃഗശാലയിലാണ് സംഭവം. കുഞ്ഞുമായി എത്തിയ യുവതി കരടിയുടെ ശ്രദ്ധ ആകർഷിക്കുകയും കുഞ്ഞിനെ താഴേക്ക് എറിയുകുമായിരുന്നു. ഇവർക്ക് സമീപത്തുണ്ടായിരുന്നവർ ഇടപെടുന്നതിന് മുമ്പ് തന്നെ യുവതി കൂട്ടിലേക്ക് കുട്ടിയെ എറിഞ്ഞിരുന്നു കുട്ടി താഴെ വീണതോടെ തന്റെ ഇരയെ കിട്ടിയ സന്തോഷത്തോടെ കരടി കുട്ടിക്ക് സമീപത്തേക്ക് പാഞ്ഞടുത്തു. ഇതോടെ സമീപത്തുണ്ടായിരുന്നവർ അലറി വിളിക്കുകയായിരുന്നു. എന്നാൽ മൃഗശാല ജീവനക്കാർ അവസരോചിതമായി ഇടപെടുകയും കരടിയിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയും…

Read More

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു; ഇനി പൗരത്വ നിയമ ഭേദഗതി പിന്‍വലിയ്ക്കണം: ബി.എസ്.പി

  വിവാദമായി മാറിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിയും പിന്‍വലിയ്ക്കണമെന്ന ആവശ്യവുമായി ബി.എസ്.പി. ബി.എസ.പി എം.പി ഡാനിഷ് അലി ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആവശ്യപ്പട്ടിരിക്കുന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. ശക്തമായ കേന്ദ്ര ഭരണത്തിനും കോര്‍പ്പറേറ്റുകള്‍ക്കും എതിരെ പൊരുതിയ കര്‍ഷകരുടെ പോരാട്ട വീര്യത്തെയും ഇച്ഛാശക്തിയെയും അഭിനന്ദിയ്ക്കുന്നു എന്നും ഡാനിഷ് അലി ട്വീറ്ററിലൂടെ പറഞ്ഞു. ഇതിന് ശേഷമാണ് പൗരത്വ ഭേദഗതി പിന്‍വലിക്കണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍…

Read More

വിരമിച്ച അധ്യാപക ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വിരമിച്ച അധ്യാപക ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനു സമീപത്തെ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെകെ ബാലകൃഷ്ണന്‍ (72), ഭാര്യ കുഞ്ഞിമാത (67) എന്നിവരാണ് മരിച്ചത്. ചിങ്ങപുരം സികെജി ഹൈസ്‌കൂളിലെ അധ്യാപകനായിരുന്നു ബാലകൃഷ്ണന്‍. ഇരിങ്ങത്ത് യുപി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയാണ് കുഞ്ഞിമാത.മേപ്പയൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു…

Read More

വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ശ്വാസകോശത്തിൽ അണുബാധ

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു.ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതൽ വഷളായി. വിഎസിന്റെ ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കൽ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല. രക്തസമ്മർദ്ദവും സാധാരണ നിലയിൽ ആയിട്ടില്ല. വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും വിഎസിന് നൽകുന്നുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാവിലെ ആശുപത്രിയിലെത്തും. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ്…

Read More