ആലപ്പുഴ ഇരട്ടക്കൊലപാതകം: പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. പ്രതികളെ കണ്ടെത്തുന്നില്ലെന്നത് ആരോപണം മാത്രമാണ്. യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യമായി അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. യഥാർഥ പ്രതികളെ സംരക്ഷിക്കാൻ രണ്ട് സംഘടനകളും ശ്രമിക്കുന്നുണ്ട്. ലോകത്ത് എവിടെ പോയാലും യഥാർഥ പ്രതികളെ പിടിക്കും. ഒരു പ്രതിയും രക്ഷപ്പെടില്ല. രഞ്ജിത്ത് വധക്കേസിൽ പ്രതികളെ തെരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോയി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ…

Read More

ഐശ്വര്യ റായിയുടെ മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു

മുന്‍ ലോക സുന്ദരിയും നടിയുമായ ഐശ്വര്യ റായിയുടെ മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ അമിതാഭ് ബച്ചനും ആരാധ്യയുടെ അച്ഛനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ ഐശ്വര്യക്കും കൊവിഡ് സ്ഥിരീകരിച്ചു ഇന്നലെ നടന്ന ആന്റിജന്‍ പരിശോധനയില്‍ ഐശ്വര്യയുടെയും ആരാധ്യയുടെയും ഫലം നെഗറ്റീവായിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. അമിതാഭ് ബച്ചനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്റര്‍ വഴി ഇക്കാര്യം അറിയിച്ചത്. തൊട്ടുപിന്നാലെ അഭിഷേകും തനിക്ക് രോഗം…

Read More

കൊവിഡിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ കുറഞ്ഞതോടെ ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്

കൊവിഡിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ കുറഞ്ഞതോടെ ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ. ശബരിമലയില്‍ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ദിവസം ബോര്‍ഡിന് വേണ്ടത് 50 ലക്ഷത്തില്‍പ്പരം രൂപയാണ്.കഴിഞ്ഞ മണ്ഡലകാലത്ത് ഡിസംബര്‍ 24 വരെ ശബരിമലയില്‍ 156.60 കോടി രൂപയായിരുന്നു വരുമാനമായി ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം അത് 9,09,14,893 രൂപയായി ചുരുങ്ങി. 19 ദിവസത്തെ നടത്തിപ്പിനുള്ള വരുമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ 6 മാസത്തിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപ കൊണ്ടാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍…

Read More

വധഗൂഢാലോചന കേസ്: ശബ്ദ സാമ്പിൾ നൽകാൻ ദിലീപ് ഹാജരായി

  വധ ഗൂഢാലോചന കേസിൽ ശബ്ദ സാമ്പിളുകളുടെ പരിശോധനക്കായി ദിലീപും കൂട്ടുപ്രതികളും ഹാജരായി. എറണാകുളം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ദിലീപും സംഘവും എത്തിയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർ ശബ്ദസാമ്പിളുകൾ നൽകാനായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശബ്ദസാമ്പിളുകൾ ശേഖരിക്കുന്നത്. ബാലചന്ദ്രകുമാർ നൽകിയ ശബ്ദ സംഭാഷണത്തിലുള്ള ശബ്ദം ദിലീപിന്റേതും കൂട്ടുപ്രതികളുടേതുമാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് പരിശോധന. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശേഖരിക്കുന്ന സാമ്പിളുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക്…

Read More

വിഷപദാർഥങ്ങൾ അടങ്ങിയ 1500 ൽ അധികം കളിപ്പാട്ടങ്ങൾ നിരോധിച്ച് ബഹ്‌റൈൻ

മനാമ: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷപദാർഥങ്ങൾ അടങ്ങിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 1500ഓളം കളിപ്പാട്ടങ്ങൾ ബഹ്‌റൈൻ മാർക്കറ്റിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു. വാണിജ്യവ്യാപാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഫീൽഡ് സർവേയുടെ ഭാഗമായി കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടകളിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടം വിതയ്ക്കുന്ന കളിപ്പാട്ടങ്ങൾ വ്യാപകമായി കണ്ടെത്തിയത്. പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത കളിപ്പാട്ടങ്ങൾ ജിസിസി ഹെൽത്ത് കൗൺസിലിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വസ്തുത കണ്ടെത്തിയതെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശെയ്ഖ് ഹമദ്…

Read More

ഹൈക്കോടതികളുടെ അനുമതിയില്ലാതെ ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതി

  ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതിയുടെ നിർദേശം. നിയമസഭാ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ വാദം കേൾക്കുന്ന ജഡ്ജിമാരെ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മാറ്റരുതെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഇത്തരം കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലെ അമികസ്‌ക്യൂറി  വിജയ് ഹൻസാരിയയുടെ ശുപാർശ അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ് കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സർക്കാരുകൾ ക്രിമിനൽ നടപടി ചട്ടം 321…

Read More

കോവിഡിന്റെ രണ്ടാം തരംഗം: വരുന്നത് മാക്രോ കണ്ടയ്ൻമെന്റ് സോണുകൾ

  ന്യൂഡൽഹി: കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ. രാജ്യവ്യാപകമായ ലോക്ക്ഡൗൺ ഉണ്ടാകില്ലെങ്കിലും മാക്രോ ലോക്ക്ഡൗണുകളും മാക്രോ കണ്ടയ്ൻമെന്റ് സോണുകളും ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. കോവിഡ് വാക്‌സിൻ വിതരണം വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്. ഏപ്രിൽ 11 മുതൽ 14 വരെ നടക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാംപയിനിന്റെ ഉദ്ഘാടനത്തിനിടെ പ്രധാനമന്ത്രി കോവിഡ് മാർഗനിർദേശങ്ങൾ ആവർത്തിച്ചു. ആവശ്യമുണ്ടെങ്കിൽ മാത്രം വീടിന് പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് പ്രധാനമായും മോദി ഊന്നിപ്പറഞ്ഞത്. മാക്രോ കണ്ടയ്ൻമെന്റ് സോണുകളെ…

Read More

കടുത്ത വിഭാഗീയത; സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം പൂര്‍ത്തിയാക്കാനായില്ല; മന്ത്രി പി പ്രസാദും പ്രതിനിധികളുമായി തര്‍ക്കം

കടുത്ത വിഭാഗീയതയെ തുടര്‍ന്ന് സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. മണ്ഡലം കമ്മിറ്റിയില്‍ മത്സരത്തിന് കളമൊരുങ്ങിയതോടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സമ്മേളനം നിര്‍ത്തി വയ്‌ക്കേണ്ടി വരികയുമായിരുന്നു. മന്ത്രി പി പ്രസാദും പ്രതിനിധികളും തമ്മില്‍ രൂക്ഷമായ വാക്കേറ്റവുമുണ്ടായി കഴിഞ്ഞ മൂന്ന് ദിവസമായി ആലപ്പുഴ ടൗണ്‍ ഹാളില്‍ സിപിഐ മണ്ഡലം സമ്മേളനം നടന്നുവരികയായിരുന്നു. വിഭാഗീയതയെ തുടര്‍ന്നുള്ള മത്സരങ്ങള്‍ പാടില്ലെന്ന് സിപിഐയില്‍ കര്‍ശന നിര്‍ദേശമുണ്ട്. ഇത് ലംഘിച്ചാണ് ഇന്നലെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മത്സരം പാടില്ലെന്ന് മന്ത്രി പി പ്രസാദ് പല പ്രാവശ്യം…

Read More

മൊഴികളിലെ പൊരുത്തക്കേട്; കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും

തിരുവനന്തപുരം; കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് പൊലീസ്. അനുപമയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും .മറ്റ് ബന്ധുക്കളോടും വിവരം തേടും. അതിനിടെ അനുപമയുടെ കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്‌സ് സമിതിക്ക് പൊലീസ് കത്തയച്ചു. 2020 ഒക്ടോബര്‍ 19നും 25നും ഇടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്നാണ് ആവശ്യം. അതേസമയം കുഞ്ഞിനെ കണ്ടെത്താന്‍ അധികാരികളുടെ ഇടപെടല്‍ ആശ്യപ്പെട്ട് അനുപമ നിരാഹാര സമരം ആരംഭിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലാണ് അനുപമയുടെ ഏകദിന നിരാഹാര സമരം….

Read More