നെയ്യാറ്റിൻകരയിൽ വീട് അടിച്ചുതകർത്ത് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

  നെയ്യാറ്റിൻകര പുലിയൂർശാലയിൽ വീട് അടിച്ചു തകർത്ത് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. പുലിയൂർശാല പൊട്ടൻചിറ വാഴവിളകുഴി വീട്ടിൽ കുമാർ(45)ആണ് മരിച്ചത്. ഭാര്യക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കുമാർ വീട്ടിൽ കലഹമുണ്ടാക്കുക പതിവായിരുന്നു. ഇന്നലെയും മദ്യപിച്ചെത്തി ഇയാൾ ഭാര്യയെയും കുട്ടികളെയും മർദിച്ചു പോലീസ് എത്തി ഭാര്യയെയും കുട്ടികളെയും ബന്ധുവീട്ടിലേക്ക് മാറ്റിയതോടെയാണ് പ്രകോപിതനായ കുമാർ വീട്ടിലെ ജനൽ ചില്ലുകളും ഫർണിച്ചറുകളും അടിച്ചു തകർത്ത ശേഷം പെട്രോൾ ഒഴിച്ച് തീയിട്ടത്. പിന്നാലെ ഇയാൾ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയും ചെയ്തു ഫയർ…

Read More

മാണി സാര്‍ പേരിട്ടത് ജോസ്, പ്രവൃത്തി യൂദാസിന്റേത്; ഷാഫി പറമ്പില്‍

കൊച്ചി: ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തില്‍ പരിഹാസവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവര്‍ത്തി കൊണ്ട് മകന്‍ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണെന്ന് ഷാഫി ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. രാജ്യസഭാ എംപി സ്ഥാനം രാജി വെച്ച് ധാര്‍മ്മികത വിളമ്പണ്ട. പകരം കോട്ടയം എംപി സ്ഥാനവും എംഎല്‍എ സ്ഥാനങ്ങളും രാജി വെക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവര്‍ത്തി…

Read More

ബാണാസുരസാഗര്‍ അണയില്‍ കൂടുകളിലെ മത്സ്യക്കൃഷി തുടങ്ങുന്നു

കൽപ്പറ്റ : -ബാണാസുരസാഗര്‍ അണയില്‍ ഫിഷറീസ് വകുപ്പ് കൂടുകളിലെ മത്സ്യക്കൃഷി തുടങ്ങുന്നു.അണയുടെ കുറ്റിയാംവയല്‍ ഭാഗത്താണ് മത്സ്യക്കൃഷി ആരംഭിക്കുന്നതെന്നു ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.ചിത്ര പറഞ്ഞു.ഒമ്പതു ബ്ലോക്കുകളിലായി 90 കുടുകളിലാണ് മത്സ്യക്കൃഷി നടത്തുക.ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെയാണ് കൂടുകളില്‍ നിക്ഷേപിക്കുക.നീറ്റിലിറക്കുന്ന കൂടിലെ വലയിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. വര്‍ഷത്തില്‍ രണ്ടുതവണ വിളവെടുപ്പു നടത്താനാകും. വൈദ്യുതി വകുപ്പിനു കീഴിലാണ് ബാണാസുരസാഗര്‍ അണ.കല്‍പ്പറ്റയില്‍നിന്നു ഏകദേശം 21 കിലോമീറ്റര്‍ മാറി പടിഞ്ഞാറത്തറയ്ക്കടുത്താണ് അണക്കെട്ടുള്ളത്. ജലവൈദ്യുതി ഉത്പാദനത്തിനു കക്കയം ഡാമില്‍ ജലമെത്തിക്കുന്നതു ബാണാസുരസാഗര്‍ അണയില്‍നിന്നാണ്.വൈദ്യുതി വകുപ്പ്…

Read More

ഇന്ന് രോഗമുക്തി നേടിയത് 7660 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 93,264 പേർ

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 594, കൊല്ലം 459, പത്തനംതിട്ട 265, ആലപ്പുഴ 366, കോട്ടയം 1020, ഇടുക്കി 90, എറണാകുളം 633, തൃശൂർ 916, പാലക്കാട് 735, മലപ്പുറം 1028, കോഴിക്കോട് 720, വയനാട് 137, കണ്ണൂർ 358, കാസർഗോഡ് 339 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,264 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,16,692 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി…

Read More

‘അമേരിക്കയുമായി ആണവ ചർച്ച തീരുമാനിച്ചിട്ടില്ല’; ട്രംപിന്‍റെ പ്രഖ്യാപനം തള്ളി ഇറാൻ

ടെഹ്റാൻ: അമേരിക്കയുമായി ആണവ ചർച്ച നടത്താൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. യുഎസ് – ഇറാൻ ചർച്ച അടുത്ത ആഴ്ച നടക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദം തള്ളിയാണ് ഇറാൻ വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്. യുഎസുമായി വീണ്ടും ചർച്ചകൾ നടത്തുന്നത് ഇറാന് ഗുണകരമാകുമോയെന്ന വിലയിരുത്തൽ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍റെ ആണവായുധ ശേഷി പരിമിതപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്നാണ് യുഎസിന്‍റയും ഇസ്രയേലിന്‍റെയും വാദം. എന്നാൽ തങ്ങളുടെ ആണവ പദ്ധതി പൂർണമായും ജനോപകാരത്തിനായാണ് ഉപയോഗിക്കുന്നതെന്നാണ്…

Read More

നാദാപുരം പോലീസ് സ്‌റ്റേഷനിലെ എസ് ഐ കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പോലീസ് സ്‌റ്റേഷൻ എസ് ഐ കുഴഞ്ഞുവീണു മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശിയായ കെ പി രതീഷ് ആണ് മരിച്ചത്. രാവിലെ എട്ട് മണിക്ക് ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ഷാനിമയാണ് ഭാര്യ. ഏകമകൾ അഷിമ

Read More

ഇന്നും സംസ്ഥാനത്ത് 27 കൊവിഡ് മരണങ്ങൾ കൂടി; 6192 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുന്നാന്നി സ്വദേശിനി ദേവകിയമ്മ (84), മലയിന്‍കീഴ് സ്വദേശിനി ചന്ദ്രിക (65), നെയ്യാറ്റിന്‍കര സ്വദേശി ദേവകരണ്‍ (76), വെണ്ണിയൂര്‍ സ്വദേശി ഓമന (55), കാട്ടാക്കട സ്വദേശി മുരുഗന്‍ (60), അമരവിള സ്വദേശി ബ്രൂസ് (79), കന്യാകുമാരി സ്വദേശി ഡെന്നിസ് (50), കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ വഹാബ് (60), എറണാകുളം പള്ളുരുത്തി സ്വദേശി ഇവാന്‍ വര്‍ഗീസ് (60), വാഴക്കുളം സ്വദേശി അബുബേക്കര്‍ (65), പെരുമ്പാവൂര്‍ സ്വദേശി അബ്ദുള്‍…

Read More

അക്ഷയ സംരംഭകരായ മുഹമ്മദ് റാഫിയെയും ബിന്ദു ഏലിയാസിനെയും ജില്ലാ ഭരണകൂടം അനുമോദിച്ചു

ഇ-ഗവേണൻസ് പ്രവർത്തനത്തിനായി സംസ്ഥാന തലത്തിൽ അവാർഡ് നേടിയവരെ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള മൊമൻ്റോ നൽകി അനുമോദിച്ചു.  മികച്ച പ്രവർത്തനം നടത്തിയ അക്ഷയ കേന്ദ്രങ്ങൾക്കായി ഏർപ്പെടുത്തിയ അവാർഡിൽ ഒന്നാം സ്ഥാനം നേടിയ കോറോം അക്ഷയ കേന്ദ്രം സംരംഭകനായ മുഹമ്മദ് റാഫി, രണ്ടാം സ്ഥാനം നേടിയ കോളിയാടി അക്ഷയ കേന്ദ്രം സംരംഭകയായ ബിന്ദു ഏലിയാസ് എന്നിവരെയാണ് അനുമോദിച്ചത്. ഇ-ഗവേണൻസ് രംഗത്തെ നൂതനാശയങ്ങളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണ് ഇ-ഗവേണൻസ് അവാർഡ്. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ഐ.ടി…

Read More

നടന്‍ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

നടന്‍ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന. ചെന്നൈ അണ്ണാനഗർ, കൊട്ടിവാക്കം, വേലാചേരി എന്നിവിടങ്ങളിലാണ് റെയ്ഡ്. കൊച്ചിയില്‍നിന്നുള്ള ആദായ നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്. ആര്യയുടെ ഉടമമസ്ഥതയിലുള്ള സീഷെൽസ് റെസ്റ്റോററ്റുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഇന്ന് പുലർച്ചെയോടെ കേരളത്തിൽ നിന്നുള്ള ആദായനികുതി വകുപ്പ് സംഘം ചെന്നൈയിലെത്തി. എട്ട് സംഘങ്ങളായി അഞ്ചിടങ്ങളിലായാണ് പരിശോധന നടത്തുന്നത്. റെസ്റ്റോന്റുകളിലും ഓഫീസുകളിലും ചില സഹ ഉടമകളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി ബ്രാഞ്ചുകളാണ്…

Read More

You Can Download Malayalam / English Medium Text Books From First Class To Plus 2

Samagra Shiksha Kerala The Union Budget 2018-19 has proposed to treat school education holistically without segmentation from pre-nursery to Class 12. Samagra Shiksha – an overarching program for the school education sector extending from pre-school to class 12 has been therefore prepared with the broader goal of improving school effectiveness measured in terms of equal…

Read More