ഇലക്ഷന്‍ ഹിയറിംഗ്; ഓണ്‍ലൈനില്‍ രേഖകള്‍ ഹാജരാക്കണം

അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് വരെ നേരിട്ടുള്ള ഇലക്ഷന്‍ ഹിയറിംഗ് ഉണ്ടായിരിക്കുന്നതല്ലെന്ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വോട്ട് ചേര്‍ക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ ഫോറം നമ്പര്‍ 4, താമസം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകള്‍ ഫോണ്‍ നമ്പര്‍ സഹിതം പഞ്ചായത്തിന്റെ ഇ-മെയില്‍ വിലാസത്തില്‍ ([email protected]) സമര്‍പ്പിക്കണം.

Read More

സർക്കാർ സ്ഥാപനങ്ങളിലെ താത്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ ഹൈക്കോടതി തടഞ്ഞു

സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈക്കോടതി വിലക്കി. സർക്കാർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതാണ് ഹൈക്കോടതി തടഞ്ഞത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന നിർദേശം ചീഫ് സെക്രട്ടറി മൂന്നാഴ്ചക്കുള്ളിൽ എല്ലാ വകുപ്പുകൾക്കും കൈമാറണം. ഇത്തരം സ്ഥിരപ്പെടുത്തലുകൾ ഉമാദേവി കേസിലെ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് എതിരാണെന്നും ഹൈക്കോടതി പറഞ്ഞു നേരത്തെ പത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലും ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

Read More

ബോളിവുഡ് നടൻ ആസിഫ് ബസ്‌റ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

ബോളിവുഡ് നടൻ ആസിഫ് ബസ്‌റയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 53 വയസ്സായിരുന്നു. ഹിമാചൽ പ്രദേസിലെ ധരംശാലയിലെ സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന. കഴിഞ്ഞ അഞ്ച് വർഷമായി ധരംശാലയിലാണ് ആസിഫ് ബസ്‌റ താമസിക്കുന്നത്. പാതൾ ലോക് എന്ന വെബ് സീരീസിലൂടെയാണ് ആസിഫ് ബസ്‌റ പ്രശസ്തനാകുന്നത്. ഇതിന് മുമ്പ് ജബ് വീ മെറ്റ്, കൈ പോ ചേ, ക്രിഷ് 3 തുടങ്ങി നിരവധി സിനിമകലിൽ വേഷമിട്ടിട്ടുണ്ട്. ബിഗ് ബ്രദർ എന്ന…

Read More

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍…

Read More

HBKU Careers Jobs Opportunities In Qatar – 2022

HBKU Careers Jobs In Qatar Good news for every one so Try not to miss this inconceivable offer reported for HBKU Careers Jobs Opportunities. Numerous requests for employment are being declared by HBKU known as a Hamad Bin Khalifa University (HBKU), a member of Qatar Foundation for Education, Science, and Community Development, is a homegrown research university that…

Read More

മൂന്ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി സൗദി

റിയാദ്: മൂന്ന് രാജ്യങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നതില്‍ നിന്നും പൗരന്മാരെ വിലക്കി സൗദി അറേബ്യ. പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നതിനാണ് സൗദി പൗരന്മാരെ വിലക്കിയിരിക്കുന്നത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഈ രാജ്യങ്ങളില്‍ നിന്നുള്ള 5,00,000ത്തിലധികം സ്ത്രീകള്‍ സൗദിയില്‍ നിലവില്‍ താമസിക്കുന്നുണ്ട്. വിദേശത്തു നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നതില്‍ നിന്നും സൗദി പുരുഷന്മാരെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. വിദേശരാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന സൗദിയിലെ പുരുഷന്മാര്‍ ഇപ്പോള്‍ വലിയ…

Read More

അവസരവാദികൾക്ക് ജനം എല്ലാ കാലത്തും ശിക്ഷ നൽകിയിട്ടുണ്ട്: മാണി സി കാപ്പനെതിരെ പിണറായി

സ്വന്തം പാർട്ടിയെയും ഇടതുമുന്നണിയെയും വഞ്ചിച്ചയാളാണ് മാണി സി കാപ്പനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദികൾക്ക് എല്ലാ കാലത്തും ജനം ശിക്ഷ നൽകിയിട്ടുണ്ട്. അത് പാലായിൽ ഇത്തവണയുണ്ടാകും കോൺഗ്രസുമായി ഉണ്ടായ ദുരനുഭവങ്ങളാണ് കേരളാ കോൺഗ്രസ് എമ്മിനെ ഇടതുമുന്നണിയിൽ എത്തിച്ചത്. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പി സി ചാക്കോ. കഴിഞ്ഞ തവണ പാലായിൽ നേടിയത് സ്വന്തം മികവ് കൊണ്ടുള്ള വിജയമാണെന്ന് മാണി സി കാപ്പൻ കരുതേണ്ടതില്ല. ഇടതുമുന്നണിയുടെ കൂട്ടായ്മയുടെ വിജയമാണ് പാലായിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി…

Read More

സച്ചിൻ തെൻഡുൽക്കർക്ക് കൊവിഡ്; വീട്ടിൽ തന്നെ ക്വാറന്റൈനിൽ

ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർക്ക് കൊവിഡ്. ട്വിറ്റർ വഴി സച്ചിൻ തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം വെളിപ്പെടുത്തിയത്. ചെറിയ ലക്ഷണങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളുവെന്നും കുടുംബാംഗങ്ങളെല്ലാവർക്കും നെഗറ്റീവാണെന്നും സച്ചിൻ ട്വീറ്റ് ചെയ്തു. വീട്ടിൽ നത്‌നെ ക്വാറന്റൈനിലാണ് സച്ചിൻ. ഡോക്ടർമാരുടെ നിർദേശങ്ങൾ അതേപോലെ പാലിക്കുന്നുണ്ടെന്നും പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയുണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

Read More

കൊവിഡുണ്ടാക്കിയ പ്രതികൂല സാഹചര്യത്തിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയാണെന്ന് മുഖ്യമന്ത്രി

  കൊവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ പ്രവർത്തിക്കുന്നത് ജനകീയ ബദൽ എന്ന ആശയത്തിലൂന്നിയാണ്. എല്ലാവർക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കിയും പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിച്ചുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു ആദിവാസി വിഭാഗത്തിൽപെട്ട കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 60 വയസിന് മുകളിൽ പ്രായമുള്ള അമ്മമാർ എന്നിവർക്ക് പോഷകാഹാരം നൽകുന്ന പ്രത്യേക പരിപാടി നടപ്പാക്കും. പട്ടിക ജാതി വിഭാഗത്തിന്റെ ആരോഗ്യമേഖലയിലെ തൊഴിൽ അധിഷ്ഠിതമായ പഠനത്തിന്…

Read More

സംശയരോഗം; കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊന്നു

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി.കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ…

Read More