തെരഞ്ഞെടുപ്പിലെ പരാജയം: എം ലിജു ആലപ്പുഴ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

  നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് സ്ഥാനം എം ലിജു രാജിവെച്ചു. ജില്ലയിൽ പാർട്ടിയുടെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്താണ് രാജി. ആലപ്പുഴയിൽ രമേശ് ചെന്നിത്തല ജയിച്ച ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ് യുഡിഎഫിന് വിജയം ഉറപ്പിക്കാനായത്. ലിജു മത്സരിച്ച അമ്പലപ്പുഴയിൽ അടക്കം 11,125 വോട്ടിന് യുഡിഎഫ് പരാജയപ്പെട്ടു.

Read More

പ്രതീക്ഷകളൊക്കെയും ഹിറ്റ്മാനിൽ; മൂന്ന് വിക്കറ്റ് വീണെങ്കിലും ഇന്ത്യൻ ലക്ഷ്യം കൂറ്റൻ ലീഡ്

അഹമ്മദാബാദ് ടെസ്റ്റിൽ രണ്ടാം ദിനമായ ഇന്ന് വൻ ലീഡ് ലക്ഷ്യമിട്ടാകും ഇന്ത്യ ഇറങ്ങുക. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലായിരുന്നു. ഇന്നലെ അവസാന ഓവറിൽ കോഹ്ലിയെ നഷ്ടപ്പെട്ടത് ഇന്ത്യക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. 57 റൺസുമായി രോഹിത് ശർമയും ഒരു റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. രോഹിതിന്റെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷയേറെയും. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 112 റൺസിന് എല്ലാവരും പുറത്തായിരുന്നു. നിലവിൽ ഇംഗ്ലണ്ട് സ്‌കോറിനേക്കാൾ 13 റൺസ് പിന്നിലാണ്…

Read More

നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമിച്ചു കൊന്ന ഗംഗാദേവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമിച്ചു കൊന്ന ഗംഗാദേവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.കാട്ടാന ശല്യം ഒഴിവാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. നെയ്ക്കുപ്പയിലെ ജനകീയ സംരക്ഷണസമിതി നേതൃത്വത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ പി ശശികുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമിതി ഉന്നയിച്ച 4 പ്രധാന ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചു. ജയിംസ് അഞ്ചുകണ്ടം, പുതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു. ബ്ലോക്ക് മെമ്പര്‍ അന്ന കുട്ടി ജോസ്, റെയ്ഞ്ച് ഓഫീസര്‍ ടി എസ് ശശികുമാര്‍ ,…

Read More

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 200 രൂപ വർധിച്ചു

നാല് ദിവസത്തെ വില ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 36,920 രൂപയായി. 4615 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 4590 രൂപയിലുമെത്തിയിരുന്നു.

Read More

നിലപാട് മാറ്റി യുഡിഎഫ്: സർക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങും

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സർക്കാരിനെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്ന നിലപാടിൽ മലക്കം മറിഞ്ഞ് യുഡിഎഫ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു. ഈ മാസം 12ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ സമരം നടത്താനാണ് തീരുമാനം   സമരം അവസാനിപ്പിച്ചതിനെതിരെ കോൺഗ്രസിൽ പരസ്യ പ്രതികരണങ്ങൾ വന്നിരുന്നു. കെ മുരളീധരൻ ഉൾപ്പെടെ ഇതിനെ വിമർശിച്ചു. എന്നാൽ ജനതാത്പര്യം നോക്കിയാണ് സമരം നിർത്തിയതെന്നായിരുന്നു എം എം ഹസൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ നിലപാടിൽ…

Read More

‘ആരോഗ്യം വീണ്ടെടുത്ത് പൊതുരംഗത്ത് സജീവമായി വരുന്നതില്‍ സന്തോഷം’; എം കെ മുനീറിനെ സന്ദര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഡോ. എം. കെ. മുനീറിനെ സന്ദര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യം വീണ്ടെടുത്ത് പൊതുമണ്ഡലത്തിലേക്ക് ഇറങ്ങുവാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും നേരിട്ട് കണ്ടപ്പോഴും ഇക്കാര്യങ്ങള്‍ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സി. എച്ച്. മുഹമ്മദ് കോയ സാഹിബും തന്റെ വാപ്പയും വളരെ അടുത്ത ബന്ധമായിരുന്നുവെന്നും വ്യത്യസ്ത രാഷ്ട്രീയ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും, വ്യക്തിപരമായി നല്ല ബന്ധത്തിലാണ് തങ്ങളുമെന്നും മന്ത്രി കുറിച്ചു. മുനീര്‍ ആരോഗ്യം…

Read More

ജാഗ്രത പാലിച്ചില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ ദുരന്തം; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജാഗ്രത പാലിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ ദുരന്തമാണ്. സമരങ്ങളും പ്രതിഷേധങ്ങളും കൈവിട്ട കളിയാണ്. മാസ്ക് പോലും ധരിക്കാതെയുള്ള പ്രതിഷേധം വൈറസ് പടരാന്‍ കാരണമാകും. നേതാക്കള്‍ അണികളെ പറഞ്ഞു മനസ്സിലാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Read More

ശബരിമലയിലെ ആടിയ നെയ്യ് വില്പന ക്രമക്കേട്; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ആടിയ നെയ്യ് വിൽപ്പന ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. സുനിൽ കുമാറിനെ ആണ് പത്തനംതിട്ട വിജിലൻസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ 34 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. പ്രത്യേക സംഘത്തെ വെച്ച് സംഭവം അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം ആരംഭിച്ചതും 34 ഓളം പേരെ കേസിൽ പ്രതിചേർത്തതും. വിജിലൻസ് SP യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അന്വേഷണം നടത്തിയത്. കേസിൽ 13 -ാം പ്രതിയാണ് സുനിൽ കുമാർ. കീഴ്‌ശാന്തിയായ ഇയാൾ…

Read More

ഒന്നര വയസുകാരന്റ മരണം: ‘കുഞ്ഞിനെ രണ്ടാനച്ചൻ ക്രൂരമായി മർദിക്കുന്നത് കണ്ടു’; അമ്മയുടെ മൊഴി പുറത്ത്

  തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരന്റ മരണത്തിൽ അമ്മയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കുഞ്ഞിനെ രണ്ടാനച്ചൻ ക്രൂരമായി മർദിക്കുന്നത് താൻ കണ്ടെന്നാണ് മൊഴി. കുഞ്ഞിന്റെ ശരീരത്തിൽ മർദനത്തിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും കുട്ടിയുടെ അമ്മയുടെ സഹോദരൻ. കേസിൽ‌ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് നെടുമങ്ങാട് പോലീസ്. രണ്ടാനച്ചന്റെയും അമ്മയുടെയും അറസ്റ്റ് പോലീസ് രാത്രിയോടെ രേഖപ്പെടുത്തി.     ഭക്ഷണം നൽകുന്നതിനിടെയ തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് കുട്ടിയെ കഴിഞ്ഞദിവസം തിരുവനന്തപുരം എസ്എടി…

Read More

കള്ളാടി മണ്ണിടിച്ചിൽ; കേസെടുത്ത് മേപ്പാടി പൊലീസ്, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാർ

  വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കേസെടുത്ത് മേപ്പാടി പൊലീസ്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മണ്ണിടിച്ചിലിൽ അഞ്ച് പേർക്കാണ് ജീവൻനഷ്ടമായത്. ഏഴോളം പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.     PWD നിർദേശം ലംഘിച്ച് നിർമാണ സ്ഥലത്തെ മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ…

Read More