നിധിനയുടെ മരണത്തോടെ അനാഥമായി കുടുംബം; നഷ്ടമായത് അമ്മയുടെ ഏക ആശ്രയം
നിധിനയുടെ മരണത്തോടെ അനാഥമായി തലയോലപ്പറമ്പിലെ കുടുംബം. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു നിധിന. ഏഴ് വർഷം മുമ്പാണ് ഇവർ തലയോലപ്പറമ്പ് പത്താംവാർഡിൽ താമസം തുടങ്ങുന്നത്. അമ്മയും മകളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വീട് ഇല്ലാതിരുന്ന ഇവർക്ക് സന്നദ്ധ സംഘടനയാണ് വീട് വച്ചു നൽകിയത്. രണ്ടു വർഷം മുമ്പ് പ്രളയത്തിൽ വീട് ഏറെക്കുറെ നശിച്ചിരുന്നു. ജീവിതം പതുക്കെ മെച്ചപ്പെടുന്നതിനിടെയാണ് ഏകമകളെ നഷ്ടപ്പെടുന്നത്. പിതാവ് ഉണ്ടെങ്കിലും വീട്ടിലേക്ക് എത്തിയിരുന്നില്ല. അമ്മയ്ക്ക് കാര്യമായ ജോലിയില്ല. ആരോഗ്യ പ്രശ്‌നങ്ങളുള്ളയാളാണ്…