Headlines

പാരാലിമ്പിക്‌സ് ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യൻ താരം പ്രമോദ് ഭഗതിന് സ്വർണം

  പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം പ്രമോദ് ഭഗതിന് സ്വർണം. പുരുഷ സിംഗിൾസ് എസ് എൽ 3 വിഭാഗത്തിലാണ് പ്രമോദം സ്വർണമെഡൽ സ്വന്തമാക്കിയത്. പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. ഇന്ത്യയുടെ തന്നെ മനോജ് സർക്കാരിനാണ് ഇതേ ഇനത്തിൽ വെങ്കലം. ബ്രിട്ടന്റെ ഡാനിയൽ ബെതെലിനെയാണ് പ്രമോദ് പരാജയപ്പെടുത്തിയത്. 21-14, 21-17 എന്ന സ്‌കോറിനായിരുന്നു ജയം. ജപ്പാന്റെ ദയസുകെ ഫുജിഹാരെയെ പരാജയപ്പെടുത്തിയാണ് മനോജ് സർക്കാർ വെങ്കലം നേടിയത്.

Read More

കേരളാ കോൺഗ്രസ് ചെയർമാനായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു

  കേരള കോൺഗ്രസ് ചെയർമാനായി പി. ജെ ജോസഫിനെ തെരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. വർക്കിംഗ് ചെയർമാനായി പി. സി തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും ചീഫ് കോർഡിനേറ്ററായി ടി. യു കുരുവിളെയും തെരഞ്ഞെടുത്തു. ഫ്രാൻസിസ് ജോർജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്ക് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനമാണ് നൽകിയത്. യോഗത്തിൽ ഫ്രാൻസിസ് ജോർജ് പങ്കെടുത്തില്ല. ഫ്രാൻസിസ് ജോർജിന് അതൃപ്തിയുണ്ടെങ്കിൽ സംസാരിച്ച് തീർക്കുമെന്ന് പി. ജെ ജോസഫ് പറഞ്ഞു.

Read More

കണ്ണൂർ വി സി നിയമനം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചു; സർക്കാരിന് ആശ്വാസം

  കണ്ണൂർ വിസി നിയമന വിവാദത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. വി സി നിയമനം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചു. കണ്ണൂർ സർവകലാശാല വൈസ് ചെയർമാനായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനമാണ് ഡിവിഷൻ ബഞ്ച് ശരിവെച്ചത്. നേരത്തെ സിംഗിൾ ബഞ്ചും നിയമനം അംഗീകരിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ ആണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് തള്ളിയത്. പുനർ നിയമനം സംബന്ധിച്ച നിയമപരമായ കാര്യങ്ങളാണ് കോടതി പരിഗണിച്ചത്. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ…

Read More

ഇരട്ടക്കുട്ടികളുടെ കൊല: മാതാവിനെ പൊലിസ് കസ്​റ്റഡിയിൽ വാങ്ങി

നാ​ദാ​പു​രം: ര​ണ്ടു മ​ക്ക​ളെ കി​ണ​റ്റി​ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ മാ​താ​വി​നെ ചോ​ദ്യം ചെ​യ്യാ​നാ​യി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി. ആ​വോ​ല​ത്തെ മ​ഞ്ഞാം​പു​റ​ത്ത് മും​താ​സാ​ണ് ​െപെ്​​റ്റം​ബ​ർ 27ന് ​രാ​ത്രി മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് റ​സ്​​വി​ൻ, ഫാ​ത്തി​മ നൗ​ഹ എ​ന്നി​വ​രെ ഭ​ർ​തൃ​വീ​ട്ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് ഇ​വ​രും കി​ണ​റ്റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ മോ​ട്ടോ​ർ പൈ​പ്പി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ ര​ക്ഷി​ച്ചു. നാ​ലു ദി​വ​സ​ത്തേ​ക്കാ​ണ് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കി​യ​ത്. കോ​വി​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി യുവതി മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ…

Read More

ഐ സി എഫ് സല്യൂഡസ് വെള്ളിയാഴ്ച: ആയിരങ്ങൾ സംബന്ധിക്കും

മസ്‌കത്ത്: കോവിഡ് പ്രതിരോധത്തിലും ലോക്ഡൗൺ പ്രതിസന്ധികളെ നേരിടുന്നതിലും ഗൾഫ് രാജ്യങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ഐ സി എഫ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി വിപുലമായ സമ്മേളനം ഒരുക്കുന്നു. ആഗസ്ത് ഏഴ് വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് നാലുമണിക്ക് ഓൺലൈനിൽ നടക്കുന്ന സമ്മേളനത്തിൽ ആയിരങ്ങൾ സംബന്ധിക്കും. അന്നവും അഭയവും നൽകുന്ന ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടത്തോടും ഔദ്യോഗിക സംവിധാനങ്ങളോടും സഹകരിച്ചും പിന്തുണ നൽകിയും പ്രയാസമനുഭവിക്കുന്ന പതിനായിരങ്ങൾക്കാണ് ഐ സി എഫ് കോവിഡ് കാലത്ത് സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ എത്തിച്ചത്. സാന്ത്വനമേകാൻ വൈവിധ്യമാർന്ന…

Read More

വരിഞ്ഞുമുറുക്കി ഇന്ത്യൻ ബൗളർമാർ; ഇംഗ്ലണ്ട് 183 റൺസിന് ഓൾ ഔട്ട്, ബുമ്രക്ക് നാല് വിക്കറ്റ്,

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ 183 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയർക്ക് ഇന്ത്യൻ ബൗളർമാരുടെ വെല്ലുവിളി നേരിടാനായില്ല. നാല് വിക്കറ്റെടുത്ത ബുമ്രയാണ് വിക്കറ്റ് വേട്ടക്ക് നേതൃത്വം നൽകിയത്. ഇംഗ്ലണ്ട് സ്‌കോർ ബോർഡ് തുറക്കും മുമ്പേ അവർക്ക് ഓപണർ റോറി ബേൺസിനെ നഷ്ടപ്പെട്ടു. പിന്നാലെ സാക് ക്രൗലിയും ഡോം സിബിലിയും പുറത്തായതോടെ ഇംഗ്ലണ്ട് 3ന് 66 റൺസ് എന്ന നിലയിലേക്ക് വീണു. നായകൻ ജോ റൂട്ടും ജോണി ബെയിർസ്‌റ്റോയും ചേർന്ന് ഇംഗ്ലണ്ടിനെ…

Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 240 രൂപയുടെ കുറവ്

  സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,840 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4480 രൂപയിലെത്തി ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1787.11 ഡോളറായി. ഡോളർ ദുർബലമായതാണ് ആഗോളവിപണിയിൽ സ്വർണവില ഉയരാനിടയാക്കിയത് ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 0.32 ശതമാനം വർധനവുണ്ടായി. നിലവിൽ 47,927 രൂപയാണ്.

Read More

ബാബു നാളെ ആശുപത്രി വിടും; ആരോഗ്യനില തൃപ്തികരം

43 മണിക്കൂര്‍ കേരളക്കരയെ ആകെ മുള്‍മുനയില്‍ നിര്‍ത്തിയ ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും നാളെ ആശുപത്രി വിടുമെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിനെ ഇന്ന് മന്ത്രി കൃഷ്ണൻകുട്ടി സന്ദർശിച്ചിരുന്നു ഇന്നലെ നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു പറഞ്ഞു. ബാബു ഇന്നുംകൂടി നിരീക്ഷണത്തില്‍ തുടരുമെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പാറയിടുക്കിലേക്കുള്ള വീഴ്ചയിലുണ്ടായ ചെറിയ മുറിവുകളൊഴിച്ചാൽ ബാബുവിന് കാര്യമായ…

Read More

മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തിയ ശേഷം മാത്രം സുരക്ഷാ പരിശോധന മതിയെന്ന് തമിഴ്‌നാട്

  മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തിയ ശേഷം മാത്രം സുരക്ഷാ പരിശോധന നടത്തിയാൽ മതിയെന്ന് തമിഴ്‌നാട്. പാർലമെന്റ് പാസാക്കിയ പുതിയ നിയമപ്രകാരം അണക്കെട്ടിന്റെ സുരക്ഷാ പരിശോധന 2026നകം പൂർത്തിയാക്കിയാൽ മതിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ തമിഴ്‌നാട് പറയുന്നു 2021ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച പരിശോധന ഉടമസ്ഥരായ സംസ്ഥാനങ്ങൾ നടത്തണം. ആദ്യ സുരക്ഷാ പരിശോധന, നിയമം പാസാക്കി അഞ്ച് വർഷത്തിനുള്ളിൽ നടത്തിയാൽ മതി. അതിനാൽ മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ നാല് വർഷം…

Read More